Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരിക്കാത്ത മനുഷ്യരുടെ കാലം വരുന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജീവമാകുന്നതോടെ മനുഷ്യായുസ്സ് കുറഞ്ഞത് 100 വയസ്സായി ഉയരും; മാറുന്ന ലോകത്തെ ഞെട്ടിക്കുന്ന ചില ഗതിവിഗതികൾ ഇങ്ങനെ

മരിക്കാത്ത മനുഷ്യരുടെ കാലം വരുന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജീവമാകുന്നതോടെ മനുഷ്യായുസ്സ് കുറഞ്ഞത് 100 വയസ്സായി ഉയരും; മാറുന്ന ലോകത്തെ ഞെട്ടിക്കുന്ന ചില ഗതിവിഗതികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതിക വിദ്യകൾ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നതോടെ, മനുഷ്യരുടെ ആയുർദൈർഘ്യം 100 വയസ്സായി ഉയരുമെന്ന് റിപ്പോർട്ട്. മരണം എത്രത്തോളം വൈകിപ്പിക്കാമെന്നത് സംബന്ധിച്ച ഗവേഷണങ്ങൾക്കാകും അടുത്ത പതിറ്റാണ്ട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ബാങ്ക് ഓഫ് അമേരിക്ക തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പ്രായാധിക്യത്തെയും മരണത്തെയും ചെറുക്കാനുള്ള ശ്രമങ്ങളിലാകും ശാസ്ത്രലോകം ഇനി കൂടുതൽ സമയം ചെലവിടുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ ഇത്തരം ഗവേഷണപ്രവർത്തനങ്ങൾക്കായി 110 ബില്യൺ ഡോളറെങ്കിലും ചെലവാക്കപ്പെടുന്നുണ്ട്. അത് 2025 ആകുന്നതോടെ 600 ബില്യണെങ്കിലുമായി വർധിക്കുമെന്നാണ് റിപ്പോർട്ട്. ജീൻ എഡിറ്റിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, രോഗപ്രതിരോധം തുടങ്ങിയ മേഖലകളിലാകും ഗവേഷണപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുക. മെറിൽ ലിഞ്ചിലെ ഫെലിക്‌സ് ട്രാൻ, ഹെയിം ഇസ്രയേൽ എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വൈദ്യശാസ്ത്ര രംഗത്തെ അറിവുകൾ അതിവേഗം വർധിച്ചുവരികയാണെന്ന് ഇവർ പറയുന്നു. 2010-ൽ വൈദ്യശാസ്ത്ര രംഗത്തെ ്‌റിവുകൾ ഇരട്ടിക്കുന്നതിന് മൂന്നരവർഷമെടുത്തിരുന്നെങ്കിൽ, 2020 ആകുമ്പോൾ അത് ഓരോ 73 ദിവസത്തിലും ഇരട്ടിയാകുമെന്ന് ഫെലിക്‌സ് ട്രാനും ഹെയിം ഇസ്രയേലും പറയുന്നു. സാങ്കേതിക വിദ്യയും (ടെക്‌നോളജി) മാനവികതയും (ഹ്യുമാനിറ്റി) സംയോജിക്കുന്ന ടെക്മാനിറ്റിയെന്ന പുതിയ മേഖലയുടെ കാലമാണ് ഇനി വരാൻ പോകുന്നതെന്നും അവർ പറയുന്നു.

ആയുർദൈർഘ്യം കൂട്ടുകയെന്നതാവും ഗവേഷണങ്ങളുടെ കാതൽ. മരണത്തെ തോൽപ്പിക്കുകയെന്ന ദൗത്യം ശാസ്ത്രം ഏറ്റെടുക്കും. അമരത്വം നേടാനുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് 2025-ഓടെ 504 ബില്യൺ ഡോളറിന്റെ വിപണി സാധ്യതകളുണ്ടാവുമെന്നും അവർ പറയുന്നു. വൈദ്യശാസ്ത്ര രംഗത്തെ സാങ്കേതിക സ്ഥാപനങ്ങളായ ഇൻട്യൂറ്റീവ് സർജിക്കലും സിമ്മർ ബയോമെറ്റും പോലുള്ള സ്ഥാപനങ്ങളാണ് നേട്ടമുണ്ടാക്കുക. കാൽമുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായ 10,000 പേരിൽ ്പഠനം നടത്താൻ അടുത്തിടെ സിമ്മർ ബയോമെറ്റും ആപ്പിളും ധാരണയിലെത്തിയിരുന്നു.

അഞ്ച് കാര്യങ്ങളിലാണ് ഗവേഷണങ്ങൾ വ്യാപിക്കുകയെന്ന് റിപ്പോർട്ട് പറയുന്നു. ആയുർദൈർഘ്യം നേടൽ, ജീൻ എഡിറ്റിങ്, സിസ്റ്റിക് ഫൈബ്രോസിസിനെയും പാർക്കിൻസൺസിനെയും പോലുള്ള രോഗങ്ങളെ അതിജീവിക്കുന്ന മൂൺഷോട്ട് മരുന്നുകൾ, ആരോഗ്യപരിപാലന രംഗത്ത് കൂടുതൽ ഗവേഷണങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗിക്കുക, ജീൻ എഡിറ്റിങ്ങുൾപ്പെടെയുള്ള മാറ്റം വരുത്തിയ കാലോചിതമായ പുതിയ ഭക്ഷണപദാർഥങ്ങൾ കണ്ടെത്തുക എന്നിവയാണ് പുതിയ പഠനമേഖലകളെന്നും പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അൽഷെയ്‌മേഴ്‌സിനെയും പാർക്കിൻസൺസിനെയും പോലുള്ള രോഗങ്ങളെ ചെറുക്കുന്ന മരുന്നുകൾ കണ്ടെത്തുകയാവും പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനുവേണ്ടി വൻകിട സ്ഥാപനങ്ങൾ പണമിറക്കും. സൻഗാമോ തെറാപ്യൂട്ടിക്‌സ്, ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ന്യൂറോക്രിൻ ബയോസയൻസസ്, വെർട്ടെക്‌സ് ഫാർമ തുടങ്ങിയ സ്ഥാപനങ്ങൾ ഇപ്പോൾത്തന്നെ മൂൺഷോട്ട് മരുന്നുകളെന്നറിയപ്പെടുന്ന പ്രതിരോധ മരുന്നുകൾക്കുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP