Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ തീർത്ത റോബോട്ടിക് ഡ്രോണുകൾ മനുഷ്യകുലത്തെ കാക്കാൻ എത്തുന്നു; കരയിലും കടലിലും ആകാശത്തും ഒരു പോലെ പ്രവർത്തിക്കുന്ന കുഞ്ഞൻ ഡ്രോണുകൾ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് അറിയിക്കേണ്ടവരെ അറിയിക്കും; യൂറോപ്യൻ യൂണിയൻ ആവിഷ്‌കരിക്കുന്ന അതിർത്തി രക്ഷാ പദ്ധതി ഭീകരവാദത്തിന്റെ വേരറുത്തേക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ തീർത്ത റോബോട്ടിക് ഡ്രോണുകൾ മനുഷ്യകുലത്തെ കാക്കാൻ എത്തുന്നു; കരയിലും കടലിലും ആകാശത്തും ഒരു പോലെ പ്രവർത്തിക്കുന്ന കുഞ്ഞൻ ഡ്രോണുകൾ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് അറിയിക്കേണ്ടവരെ അറിയിക്കും; യൂറോപ്യൻ യൂണിയൻ ആവിഷ്‌കരിക്കുന്ന അതിർത്തി രക്ഷാ പദ്ധതി ഭീകരവാദത്തിന്റെ വേരറുത്തേക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളുടെ അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ (എഐ) നിയന്ത്രിക്കപ്പെടുന്ന റോബോട്ടിക് ഡ്രോണുകളെത്തുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.മനുഷ്യകുലത്തിന് സദാസമയവും സംരക്ഷണമേകുന്നതിന് പര്യാപ്തമായ ഈ കുഞ്ഞൻ ഡ്രോണുകൾക്ക് ആകാശത്തും കരയിലും കടലിലും ഒരു പോലെ പ്രവർത്തിക്കാനുള്ള കഴിവുമുണ്ട്. ഓരോ ചലനങ്ങളും സൂക്ഷ്മമമായി തൽസമയം ഒപ്പിയെടുത്ത് അറിയിക്കേണ്ടവരെ അറിയിക്കാൻ കഴിവുള്ള റോബോട്ടിക് ഡ്രോണുകളായിരിക്കുമിവ. ഈ വിധത്തിൽ തികച്ചും കാലാനുസൃതമായ രീതിയിൽ യൂറോപ്യൻ യൂണിയൻ ആവിഷ്‌കരിക്കുന്ന അതിർത്തി രക്ഷാ പദ്ധതി ഭീകരവാദത്തിന്റെ വേരറുത്തേക്കുമെന്ന പ്രതീക്ഷയും ശക്തമാകുന്നുണ്ട്.

അതിർത്തികളിൽ പഴുതടച്ച പട്രോളിങ് സദാസമയവും നിർവഹിക്കാൻ സഹായകമാകുന്ന ഡ്രോണുകളായിരിക്കും ഇവ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പിന്തുണയോടെയാണ് തീർത്തും ഓട്ടോണമസായ സർവയ്ലെൻസ് സിസ്റ്റങ്ങളോടെയുള്ള ഈ ഡ്രോണുകളെ നിയോഗിക്കുന്നത്. ഇത്തരം ഡ്രോണുകൾക്ക് മേലുള്ള നിരവധി സെൻസറുകൾക്ക് അതിർത്തികളിൽ ഭീകരർ അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ എളുപ്പം തിരിച്ചറിയാൻ സാധിക്കുകയും ഇക്കാര്യ ബോർഡർ ഒഫീഷ്യലുകൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കുകയതും ചെയ്യും.

എന്നാൽ ഇത്തരം ടെക്നോളജി ഭീകരരടക്കമുള്ളവരുടെ കൈവശം എത്തിച്ചേർന്നാൽ അതിലൂടെ കില്ലർ റോബോട്ടുകൾ സൃഷ്ടിക്കപ്പെടാനിടയാക്കുമെന്ന ആശങ്കയും ഇതിനൊപ്പം ശക്തമാകുന്നുണ്ട്. കരയിലും കടലിലും ആകാശത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ നിയന്ത്രിക്കപ്പെടുന്ന രീതിയിൽ തയ്യാറാക്കുന്ന ഇത്തരം ഡ്രോണുകളുടെ ശൃംഖല ' ഓട്ടോണമസ് സ്വോം ഓഫ് ഹെറ്റെറോജനസ് റോബോട്ട്സ് ഫോർ ബോർഡർ സർവയ്ലൻസ്' എന്നാണ് ഔദ്യോഗികമായി വിവരിച്ചിരിക്കുന്നത്. ഇത് റോബോർഡർ എന്നാണ് അറിയപ്പെടുന്നത്.

വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള ബോർഡർ അഥോറിറ്റികൾ, ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾ, തുടങ്ങിവയുടെ വ്യാപകമായ പിന്തുണ പുതിയ സിസ്റ്റത്തിനുണ്ട്. ഏരിയൽ(യുഎവി), വാട്ടർ സർഫേസ് (യുഎസ് വി), അണ്ടർ വാട്ടർ (യുയിവി), ഗ്രൗണ്ട് (യുജിവി) വെഹിക്കിളുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായിരിക്കും. ഇത്തരം റോബോട്ടുകളുടെ ഭാഗമായി ഡ്രോണുകളും ലാൻഡ് വെഹിക്കിളുകളും ഉണ്ടായിരിക്കുമെന്നും ഇവയ്ക്ക് നിരവധി സെൻസറുകളുണ്ടായിരിക്കുമെന്നും ഇവയെ ഏകോപിപ്പിച്ച് ഒരു ഇന്റർ ഓപ്പറേഷണൽ നെറ്റ് വർക്ക് യാഥാർത്ഥ്യമാക്കി പഴുതടച്ച സുരക്ഷ ഉറപ്പ് വരുത്താനാവുമെന്നുമാണ് റോബോർഡേർസിന്റെ വെബ്സൈറ്റ് വിശദീകരിക്കുന്നത്.

പുതിയ പദ്ധതിയുടെ ഭാഗമായി ഉടനടി മൂന്ന് പൈലറ്റ് പ്രോഗ്രാമുകൾ നടപ്പിലാക്കുമെന്നും റോബോർഡേർസ് വെബ്സൈറ്റ് വെളിപ്പെടുത്തുന്നു. വ്യത്യസ്തമായ സുരക്ഷാ ലംഘനങ്ങൾക്ക് സാധ്യതയുള്ള വിവിധ ഇടങ്ങളിലായിരിക്കും ഇത് സംബന്ധിച്ച പരീക്ഷണം നടത്തുന്നത്. പോർട്ടുഗൽ, എസ്റ്റോണിയ, ഇറ്റലി, ജർമനി, ഗ്രീസ്, ബൾഗേറിയ, റൊമാനിയ, ഹംഗറി, തുടങ്ങിയ രാജ്യങ്ങളിലെ ബോർഡർ കൺട്രോൾ കൺസോർഷ്യവും കൊളാബറേറ്റർമാരുമാണ് ഈ പ്രൊജക്ട് വികസിപ്പിക്കുന്നത്. ഇത് എത്രമാത്രം വിജയകരമാണെന്ന പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുന്നതായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP