Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാറോടിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ നേർക്കൊരു പുലി ചാടി വന്നാലെന്തുചെയ്യും? വിസ്മയിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളുമായി കാറുകളിലും ത്രിഡി സ്‌ക്രീനുകൾ വരുന്നു; ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുമെന്ന ആശങ്കയും ശക്തം

കാറോടിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ നേർക്കൊരു പുലി ചാടി വന്നാലെന്തുചെയ്യും? വിസ്മയിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളുമായി കാറുകളിലും ത്രിഡി സ്‌ക്രീനുകൾ വരുന്നു; ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുമെന്ന ആശങ്കയും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കാറോടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുലി നിങ്ങളുടെ നേർക്ക് ചാടി വീണാലോ? അല്ലെങ്കിൽ കൊതിപ്പിക്കുന്ന ഒരു ഐസ്‌ക്രീം നീണ്ടുവന്നാലോ? വാഹനമോടിക്കുന്നവരുടെ ശ്രദ്ധ അപ്പാടെ തെറ്റുമെന്നുറപ്പ്. എന്നാൽ, അതൊരു വിദൂര സാധ്യതയല്ല. കാറുകളുടെ വിൻഡ് സ്‌ക്രീനുകൾ ത്രിഡി സ്‌ക്രീനുകളാകുന്ന കാലം അകലെയല്ല.

ഇത്തരത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന ദൃശ്യങ്ങൾ കാണിക്കാൻ വേണ്ടിയല്ല ത്രിഡി സ്‌ക്രീൻ വരുന്നത്. മറിച്ച്, റോഡ് സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പുകളും റോഡ് ദിശാ സൂചകങ്ങളും അതിനൊപ്പം കാണാനാകും. അതും ത്രീഡി വിസ്മയത്തോടെ. ഡ്രൈവിങ് കൂടുതൽ അനായാസകരമാക്കാൻ ഇത് സഹായിക്കുമെന്നാണ് വാഹന മേഖലയിലുള്ളവർ പറയുന്നത്.

ജാഗ്വാറും ലാൻഡ് റോവറുമാണ് നിലവിൽ ത്രിഡി സ്‌ക്രീനുകൾ കാറുകളിൽ സജ്ജമാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതുവഴി സ്ട്രീം ചെയ്ത് സിനിമകൾ കാണാനുമാകും. ഇടയ്ക്ക് റോഡിലെ മുന്നറിയിപ്പുകൾ ത്രിമാനദൃശ്യങ്ങളായി നിങ്ങളുടെ മുന്നിലെത്തുകയും ചെയ്യും. കേംബ്രിഡ്ജ് സർവകലാശാലയിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്.

റോഡിലെ മുന്നറിയിപ്പുകളോട് ഡ്രൈവർമാർ പ്രതികരിക്കുന്നതിനെക്കാൾ വേഗത്തിൽ കാറിനുള്ളിലെ ത്രിമാന മുന്നറിയിപ്പുകളോട് ഡ്രൈവർമാർക്ക് പ്രതികരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി ഇപ്പോഴും പ്രാഥമിക ഘട്ടത്തിൽ മാത്രമേ എത്തിയിട്ടുള്ളൂ. ഓരോ യാത്രക്കാർക്കും അവർക്കിഷ്ടമുള്ള ദൃശ്യങ്ങൾ കാണാൻ സഹായിക്കുന്ന ഐ-ട്രാക്കിങ് സംവിധാനം കൊണ്ടുവരാൻ ശ്രമിക്കുന്നതായും ഈ മേഖലയിലുള്ളവർ പറയുന്നു.

ഇത് നിലവിൽവന്നാൽ, ഡ്രൈവിങ് സീറ്റിലുള്ളയാൾക്ക് വിൻഡ് സ്‌ക്രീനിൽ കാണാനാവുക റോഡിലെ മുന്നറിയിപ്പുകളും മറ്റുമായിരിക്കും. എന്നാൽ, മറ്റു യാത്രക്കാർക്ക് സിനിമയോ മറ്റ് വിനോദോപാധികളോ കാണാനാകും. ഇത്തരം ഓഗ്മെന്റഡ് ഡിസ്‌പ്ലേകൾ ഡ്രൈവർമാരുടെ പ്രതികരണ ശേഷി വർധിപ്പിക്കുമെന്ന് ജർമനിയിൽ നടന്ന പഠനത്തിലും വ്യക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP