Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ ഒ.എസ് 8 മുതൽ താഴോട്ടുള്ള മൊബൈലോ ആൻഡ്രോയ്ഡ് 2.37-ഓ വിൻഡോസ് ഫോണോ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിലുടൻ വാട്‌സാപ്പ് സ്വയംപ്രവർത്തനം നിർത്തും; പുതിയ ഫോണുകളിലേക്കുമാത്രം സേവനം ഒതുക്കാനുള്ള വാട്‌സാപ്പിന്റെ പുതിയ പരീക്ഷണം പണിയാകുന്നത് ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക്

ഐ ഒ.എസ് 8 മുതൽ താഴോട്ടുള്ള മൊബൈലോ ആൻഡ്രോയ്ഡ് 2.37-ഓ വിൻഡോസ് ഫോണോ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിലുടൻ വാട്‌സാപ്പ് സ്വയംപ്രവർത്തനം നിർത്തും; പുതിയ ഫോണുകളിലേക്കുമാത്രം സേവനം ഒതുക്കാനുള്ള വാട്‌സാപ്പിന്റെ പുതിയ പരീക്ഷണം പണിയാകുന്നത് ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക്

മറുനാടൻ ഡെസ്‌ക്‌

വാട്‌സാപ്പില്ലാത്തൊരു ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനാവുമോ? ഇല്ലെങ്കിൽ പുത്തൻ പുതിയ ഫോൺ വാങ്ങിക്കോളൂ. ഇല്ലെങ്കിൽ വാട്‌സാപ്പ് നിങ്ങളുടെ ഫോണിൽ പ്രവർത്തിച്ചില്ലെന്നുവരും.

2010 ഫെബ്രുവരി ഒന്നിനുശേഷം ഐഒഎസ് എട്ടിൽത്താഴെയുള്ള ഐ ഫോണുകളിലും ആൻഡ്രോയ്ഡ് 2.3.7-നോ അതിൽ പഴയതോ ആയ സ്മാർട്ട്‌ഫോണുകളിലും വാട്‌സാപ്പ് പ്രവർത്തിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഓപ്പറേറ്റിങ് സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഇപ്പോൾത്തന്നെ പുതിയ വാട്‌സാപ്പ് അക്കൗണ്ട് എടുക്കാൻ സാധിക്കുന്നുണ്ടാവില്ല. ഇക്കൊല്ലം ഡിസംബർ 31-നുശേഷം വിൻഡോസ് ഫോണുകളിലും വാട്‌സാപ്പ് ഉണ്ടായേക്കില്ല.

പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കുവേണ്ടിയുള്ള അപ്‌ഡേറ്റുകൾ അവസാനിപ്പിക്കുന്നതുകൊണ്ടാണ് സേവനം നഷ്ടമാകുന്നതെന്ന് വാട്‌സാപ്പ് വ്യക്തമാക്കി. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സഞ്ജറിലും ഇതോടൊപ്പം മാറ്റങ്ങൾ വരുന്നുണ്ട്. ആൻഡ്രോയ്ഡ് 4.0.3 മുതൽക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകലിലും ഐഒഎസ് 9 മുതലുള്ള ഐഫോണുകളിലുമായിരുന്നു മെസ്സഞ്ജർ ഭാവിയിൽ ലഭ്യമാവുക.

ഐഒഎസ് എ്ട്ട് ഉപയോഗിക്കുന്ന ഐഫോണുകളിൽ വാട്‌സാപ്പ് പുതിയ അക്കൗണ്ട് ഉണ്ടാക്കാനോ നിലവിലുള്ള അക്കൗണ്ട് റീവെരിഫൈ ചെയ്യാനോ സാധിക്കില്ലെന്ന് വാട്‌സാപ്പ് അതിന്റെ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. നിലവിൽ ഐഒഎസ് എട്ട് ഫോണിൽ വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് 2020 ഫെബ്രുവരി ഒന്നുവരെ മാത്രമേ സാധിക്കൂവെന്നും അവർ വ്യക്തമാക്കി. ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കായിഒഎസ് 2.5.1, ജിയോഫോൺ, ജിയോ ഫോൺ 2 എന്നിവയും വാട്‌സാപ്പ് സപ്പോർട്ട് ചെയ്യുമെന്ന് ബ്ലോഗ് സൂചിപ്പിക്കുന്നു.

വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളാൻ സാധിക്കാത്ത ഫോണുകളിൽ തുടർന്നും സേവനം നൽകുന്നത് കമ്പനിക്ക് ഗുണകരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കടുത്ത തീരുമാനമാണിത്. എന്നാൽ, വാട്‌സാപ്പ് പൂർണമായ തോതിൽ ഉപയോഗിക്കുന്നവർക്ക് പരമാവധി പുതിയ സൗകര്യങ്ങൾ നൽകുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്നതെന്നും വാട്‌സാപ്പ് കമ്പനി അധികൃതർ വിശദീകരിക്കുന്നു.

വിൻഡോസ് 10 മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫോൺ ഉപയോഗിക്കുന്നവരാണ് ഈ തിരിച്ചടി ആദ്യം നേരിടേണ്ടിവരിക. അവർക്ക് ഡിസംബർ 31-നുശേഷം ഫോണിൽ വാട്‌സാപ്പ് കിട്ടില്ല. ഇക്കൊല്ലമാദ്യം വിൻഡോസ് 10 ഉപഭോക്താക്കളോട് കമ്പനിതന്നെ ആൻഡ്രോയ്ഡിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. പല ആപ്പുകളും വിൻഡോസ് 10 സപ്പോർട്ട് ചെയ്യാതായതോടെയാണിത്.

2010 ഒക്ടോബറിലാണ് വിൻഡോസ് ഫോൺ വന്നത്. 2015-ൽ വിൻഡോസ് 10 മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം വന്നു. വിൻഡോസ് 10 മൊബൈൽ അവസാനിപ്പിക്കുകയാണെന്ന് 2017-ൽത്തന്നെ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ആപ്പ് ഡവലപ്പർമാർക്ക് ഈ ഓപ്പറേറ്റിങ് സിസ്റ്റത്തോട് താത്പര്യമില്ലാതായതോടെയാണത്. വിൻഡോസ് 10 മൊബൈൽ ഇന്നുമുതൽ നിലവിലുണ്ടാകില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP