വീട്ടിലേക്ക് പ്രിന്റർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സുജിത് കുമാർ
അഞ്ചു രൂപയുടെ പ്രിന്റൗട്ട് എടുക്കാൻ പത്തുരൂപയുടെ പെട്രോൾ ചെലവാക്കേണ്ട സ്ഥിതികൊണ്ടും സമയ നഷ്ടം ഒഴിവാക്കാനുമൊക്കെയായാണ് മിക്കവരും വീട്ടിൽ തന്നെ പ്രിന്ററുകൾ വാങ്ങി വയ്ക്കുന്നത്. 1500 രൂപ മുതൽ മുകളീലേക്ക് പ്രിന്ററുകൾ വിപണിയിൽ സുലഭമാണെന്നതിനാൽ ഒരു ആഡംബര വസ്തുവായി കണക്കാക്കാനുമാകില്ല. വീടുകളിൽ സ്വകാര്യാവശ്യങ്ങൾക്കായി പ്രിന്ററുകൾ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമെന്ന് നോക്കാം. പ്രധാനമായും മൂന്നു തരത്തിലുള്ള പ്രിന്ററുകളാണല്ലോ വിപണിയിലുള്ളത് 1. ഡോട് മാട്രിക്സ് പ്രിന്ററുകൾ , 2 ഇൻക് ജെറ്റ് പ്രിന്ററുകള് 3. ലേസർ പ്രിന്ററുൾ (കളർ , മോണോക്രോം). ഇതിൽ ഡോട് മാട്രിക്സ് പ്രിന്ററുകൾ ഗാർഹിക ആവശ്യങ്ങൾക്ക് ഒട്ടും തന്നെ അനുയോജ്യമല്ലാത്തതിനാൽ അതിനെ വിടാം. അടുത്തത് ഇൻക് ജെറ്റും ലേസറും ആണ്. ഒരു പ്രിന്റർ വാങ്ങുക എളുപ്പമാണ് പക്ഷേ അത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാന വെല്ലുവിളി.
== ഇങ്ക് ജെറ്റ് പ്രിന്ററുകൾ===
വില കുറവായതിനാലും കളർ പ്രിന്റ് എടുക്കാമെന്നതിനാലും ശരാശരി ഗാർഹിക ഉപയോഗങ്ങൾക്ക് മതിയാകുമെന്നതിനാലും ഇങ്ക് ജെറ്റ് പ്രിന്ററുകൾ ആണ് പൊതുവേ ഈ വിഭാഗത്തിൽ കൂടുതൽ ആളുകളും വാങ്ങാൻ താല്പര്യപ്പെടുന്നത്. ഇൻക് ജെറ്റ് പ്രിന്ററുകൾ തന്നെ കാട്രിഡ്ജ് മാറ്റി ഉപയോഗിക്കുന്നതും മഷി എളുപ്പത്തിൽ നിറയ്ക്കാൻ കഴിയുന്ന ഇൻക് ടാങ്ക് പ്രിന്ററുകളും നിലവിലുണ്ട്. ഇങ്ക് ജെറ്റ് പ്രിന്ററുകളുടെ വില വളരെ കുറവാണെങ്കിലും പല ന്യൂനതകളും അതിനുണ്ട്. അതിൽ പ്രധാനം അധികകാലം ഉപയോഗിക്കാതെ വച്ചിരുന്നാൽ മഷി ഉണങ്ങിപ്പോവുകയും നോസിലിൽ മഷി കട്ടപിടീക്കുന്നതുമാണ്. വേനൽക്കാലങ്ങളിൽ ഈ പ്രശ്നം കൂടുതലായി കാണുന്നു. അതിനാൽ ഇടയ്ക്കിടെ ഉപയോഗിച്ചില്ലെങ്കിൽ കാട്രിഡ്ജ് ഉപയോഗ ശൂന്ന്യമായി പോകും. അടുത്ത പ്രശ്നം വേഗതയാണ് - വളരെ പതുക്കെ മാത്രമേ സാധാരണ ഇൻക് ജറ്റ് പ്രിന്ററുകൾ പ്രിന്റ് ചെയ്യൂ. അതിനാൽ കൂടുതൽ പേജുകൾ ഒരുമിച്ച് പ്രിന്റ് ചെയ്തെടുക്കുമ്പോൾ വലിയ സമയ നഷ്ടം ഉണ്ടാകുന്നു. മറ്റൊരു പ്രശ്നം ഒറിജിനൽ കാട്രിജിന്റെ വിലയാണ്. കാട്രിഡ്ജുകൾ സ്വന്തമായി റീഫിൽ ചെയ്യാമെങ്കിലും കൈ വൃത്തികേടാകുന്ന പണിയണ്. ആവശ്യമുള്ള നിറങ്ങൾ സിറിഞ്ചിൽ നിറച്ച് കാട്രിഡ്ജുകളിൽ കുത്തിവയ്ക്കുന്ന രീതിയാണല്ലോ പൊതുവേ തുടർന്ന് പോരുന്നത്. ഇപ്പോൾ സിറിഞ്ച് ഇല്ലാതെ തന്നെ നേരിട്ട് കുപ്പിയിൽ നിന്നും റീഫിൽ ചെയ്യാൻ കഴിയുന്ന റീഫില്ലബിൾ കാട്രിഡ്ജുകൾ ഉപയോഗിക്കാൻ കഴിയുന്നു. പ്രമുഖ കമ്പനികളുടെ പുതിയ ഇങ്ക് ജെറ്റ് പ്രിന്ററുകളിൽ സിറിഞ്ചുകളുടെ സഹായമില്ലാതെ തന്നെ മഷി നിറച്ച് ഉപയോഗിക്കാൻ കഴിയുന്ന റീഫില്ലബിൾ കാട്രിഡ്ജുകൾ യഥേഷ്ടം ലഭ്യമാണ്. ഇതിന്റെ അടപ്പ് തുറന്ന് നിറച്ചാൽ മാത്രം മതി ( ഒരു ഉദാഹരണം goo.gl/Zo7Aio
=ഇൻക് ടാങ്ക് പ്രിന്ററുകൾ =
ഇൻക് ജെറ്റ് പ്രിന്ററുകളിലെത്തന്നെ ഒരു വിഭാഗമാണ് ഇൻക് ടാങ്ക് പ്രിന്ററുകൾ. ഇതും സാധാരണ ഇങ്ക് ജെറ്റ് പ്രിന്ററുകളും തമ്മിൽ മഷി തുടർച്ചയായി കാട്രിഡ്ജിലേക്ക് നൽകാനുള്ള പൈപ്പുകളും മഷി നിറയ്ക്കാൻ പ്രിന്ററിനു പുറത്ത് ഘടിപ്പിച്ചിട്ടുള്ള ടാങ്കുകളും അല്ലാതെ യാതൊരു വിധ വ്യത്യാസങ്ങളും ഇല്ല. ഇങ്ക് ജെറ്റ് പ്രിന്ററുകൾക്കുള്ള ദോഷങ്ങൾ എല്ലാം ഈ പ്രിന്ററുകൾക്കും ഉണ്ട്. അതായത് തുടർച്ചയായി കുറേ ദിവസങ്ങൾ ഉപയോഗിക്കാതിരുന്നാൽ ഇതിന്റെ നോസിലിലും മഷി കട്ടപിടിച്ച് ഉപയോഗ ശൂന്യമാകും. സ്ഥിരമായ ഉപയോഗവും കൂടുതൽ കോപ്പികൾ പ്രിന്റ് ചെയ്യുവാനുമുണ്ടെങ്കിൽ - പ്രിന്റ് ചെയ്യുവാനെടുക്കുന്ന സമയ ദൈർഘ്യം കാര്യമാക്കുന്നില്ലെങ്കിൽ - കളർ ലേസർ പ്രിന്ററുകളുടെ വില താങ്ങാനാകില്ലെങ്കിൽ ഇത്തരം പ്രിന്ററുകൾ ഒരു നല്ല ചോയ്സ് ആണ്.
=ഇൻക് ടാങ്ക് പ്രിന്റർ കൺവെർഷൻ കിറ്റുകൾ=
സാധാരണ ഇങ്ക് ജെറ്റ് പ്രിന്ററുകളെ ഇങ്ക് ടാങ്ക് പ്രിന്ററുകൾ ആക്കി മാറ്റുക എന്നത് അത്ര വിഷമമുള്ള കാര്യമല്ല. ഇതിനായി CISS (Continous Ink Supply System) കൺവെർഷൻ കിറ്റുകൾ വിപണീയിൽ ലഭ്യമാണ്. ഒട്ടു മിക്ക ഇങ്ക് ജെറ്റ് പ്രിന്ററുകളേയും എളുപ്പത്തിൽ ഇവ ഉപയോഗിച്ച് ഇങ്ക് ടാങ്ക് പ്രിന്ററുകൾ ആക്കി മാറ്റാൻ കഴിയും. അത്തരം ഒരു കിറ്റിന് ഉദാഹരണം https://goo.gl/ti2HuL . ഇത്തരം കൺവെർഷൻ കിറ്റുകൾ ഉപയോഗിക്കുമ്പോൾ പുതിയ ഇങ്ക് കാട്രിഡ്ജുകളിൽ അവ ഉപയോഗിക്കുന്നത് കൂടുതൽ നന്നായിരിക്കും. എങ്ങിനെയാണിത് ഇൻസ്റ്റാൾ ചെയ്യുന്നതെന്ന് വിശദീകരിക്കുന്ന ധാരാളം യൂടൂബ് വീഡിയോകളും ലഭ്യമാണ്.
ഇത്തരത്തിൽ റീഫിൽ ചെയ്ത് ഉപയോഗിക്കുന്ന ഇങ്ക് ജെറ്റ് കാട്രിജുകളുടെയും ആയുസ്സ് അനന്തമായിരിക്കുകയൊന്നുമില്ല. കുറേ നാളുകളുടെ ഉപയോഗത്താൽ ഇവ പുനരുപയോഗത്തിന് പറ്റാതാവുകയും പുതിയത് വാങ്ങേണ്ടി വരികയും ചെയ്യുന്നു.
=== ലേസർ പ്രിന്ററുകൾ ==
ലേസർ പ്രിന്ററുകൾ തന്നെ രണ്ട് തരം ഉണ്ട്. - മോണോക്രോം പ്രിന്ററുകളും കളർ പ്രിന്ററുകളും. വളരെ വേഗത്തിൽ കൂടുതൽ പ്രിന്റുകൾ എടുക്കാൻ കഴിയുന്നതാണെങ്കിലും ഇവയുടെ വില ഇങ്ക് ജെറ്റ് പ്രിന്ററുകളെ അപേക്ഷിച്ച് വളരെ കൂടുതൽ ആണ്. മോണോക്രോം പ്രിന്ററുകളുടെ വില തന്നെ പ്രീമിയം ഇങ്ക് ജെറ്റ് കളർ പ്രിന്ററുകളേക്കാൾ വളരെ കൂടുതൽ ആയതിനാൽ കളർ ലേസർ പ്രിന്ററുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. ലേസർ പ്രിന്റർ കാട്രിഡ്ജുകൾ (ടോണറുകൾ എന്ന പേരിൽ അറിയപ്പെടുന്നു) റീഫിൽ ചെയ്ത് ഉപയോഗിക്കാവുന്നവയാണ്. ടോണറുകൾ മുഴുവനായും അഴിച്ചും ടാങ്കിൽ തുളയിട്ടും ഒക്കെ പല തരത്തിൽ റീഫിൽ ചെയ്യാറുണ്ടെങ്കിലും ഇങ്ക് ജെറ്റ് പ്രിന്ററുകളെ അപേക്ഷിച്ച് അല്പം കൂടീ ശ്രദ്ധ ആവശ്യമായ ഒന്നായതിനാൽ പൊതുവേ പ്രൊഫഷണൽ റീഫിൽ സേവനങ്ങളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. ഇവിടെയും തുടർച്ചയായ ഉപയോഗം കാട്രിഡ്ജ് ഡ്രമ്മിനെയും മറ്റ് യാന്ത്രിക ഭാഗങ്ങളെയും തകരാറിലാക്കുന്നതിനാൽ ഇവയും അനന്തമായി റീഫിൽ ചെയ്ത് ഉപയോഗിക്കാമെന്ന് തെറ്റിദ്ധരിക്കരുത്.
കളർ ലേസർ പ്രിന്ററുകളുടെ വലിയ വിലയും പ്രീമിയം ഇങ്ക് ജെറ്റ് പ്രിന്ററുകളെ അപേക്ഷിച്ച് പ്രിന്റിൽ ഉള്ള ഗുണനിലവാരക്കുറവും പൊതുവേ ഗാർഹിക ഉപയോഗങ്ങളിൽ നിന്നും ഇവയെ അകറ്റി നിർത്തുന്നു. എങ്കിലും ധാരാളം കളർ പ്രിന്റുകൾ ചുരുങ്ങിയ സമയം കൊണ്ട് ഇടയ്ക്കിടെ എടുക്കേണ്ട ആവശ്യമുള്ളവർക്ക് കളർ ലേസർ പ്രിന്ററുകൾ പരിഗണിക്കാവുന്നതാണ്.
ലേസർ പ്രിന്ററുകളുടെ പ്രധാന ഗുണം ഉപയോഗിക്കാതെ വച്ചിരുന്നാലും മഷി കട്ടപിടിക്കുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഇല്ല എന്നതാണ്. അതിനാൽ വല്ലപ്പോഴും മാത്രം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവർക്ക് ലേസർ പ്രിന്ററുകൾ കൂടുതൽ അനുയോജ്യമാണ്.
=== മൾട്ടീ ഫംഗ്ഷൻ പ്രിന്ററുകൾ ===
പ്രിന്റർ - സ്കാനർ - കോപ്പിയർ എന്നീ മൂന്നു ഫീച്ചറുകൾ ഒരേ മെഷീനിൽ ഉൾക്കൊള്ളിച്ച ലേസർ പ്രിന്ററുകളും ഇങ്ക് ജെറ്റ് പ്രിന്ററുകളും ഈ വിഭാഗത്തിൽ ലഭ്യമാണ്. കമ്പ്യൂട്ടറിന്റെ സഹായമില്ലാതെ തന്നെ പകർപ്പെടുക്കാൻ സഹായിക്കുന്നത് ആയതിനാൽ അത്തരം ആവശ്യങ്ങൾ കൂടുതലായി ഉള്ളവർക്ക് ഇതിൽ പണം മുടക്കുന്നതിനെക്കുറീച്ച് ആലോചിക്കാം . കാം സ്കാനർ പോലെയുള്ള മൊബൈൽ സ്കാനിങ് അപ്ലിക്കേഷനുകൾ ഉള്ള ഇക്കാലത്ത് വല്ലപ്പോഴും ഒരു പകർപ്പെടുക്കാനായി മാത്രം വിലയിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ ഇത്തരം പ്രിന്ററുകൾ വാങ്ങുന്നത് ബുദ്ധിയല്ല.
== കണക്റ്റിവിറ്റി ഒപ്ഷനുകൾ ==
പ്രധാനമായും യു എസ് ബി വഴി ആണ് പ്രിന്ററുകൾ കമ്പ്യൂട്ടറുകളുമായി കണക്റ്റ് ചെയ്യുന്നത്. ഇതിനായി ആവശ്യമായ യു എസ് ബി ഡ്രൈവറുകളും കമ്പനികൾ നൽകുന്നു. പ്രിന്റർ വാങ്ങുന്നതിനു മുൻപ് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം അത് സപ്പോർട്ട് ചെയ്യുന്നതാണോ - അതിനാവശ്യമായ ഡ്രൈവറുകൾ ലഭ്യമാണോ എന്ന് തീർച്ചയായും പരിശോധിക്കണം . പല പ്രിന്ററുകളും ഉബുണ്ടു പോലെയുള്ള ലിനക്സ് പതിപ്പുകൾക്ക് ആവശ്യമായ ഡ്രൈവറുകൾ നൽകുന്നില്ല. നെറ്റ് വർക്ക് കണക്റ്റിവിറ്റി ഉള്ള പ്രിന്ററുകൾ ആണെങ്കിൽ ഒന്നിലധികം കമ്പ്യൂട്ടറുകളിൽ ഒരേ പ്രിന്റർ തന്നെ പ്രത്യേകിച്ച് ഒരു കമ്പ്യൂട്ടറുമായി മാത്രം ബന്ധിപ്പിക്കാതെ നേരിട്ട് ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കുന്നു.
പ്രിന്റർ കണക്റ്റിവിറ്റി ഒപ്ഷനുകളിൽ ഏറ്റവും കൂടുതലായി ഇപ്പോൾ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് വൈഫൈ. വൈഫൈ ഒപ്ഷൻ ഉണ്ടെങ്കിൽ അല്പം വില കൂടുതൽ ആണെങ്കിലും അത്തരം പ്രിന്ററുകൾ വാങ്ങുന്നത് കൂടുതൽ നന്നായിരിക്കും. മൊബൈൽ ഫോണുകൾ ഉൾപ്പെടെ വൈഫൈ നെറ്റ് വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടർ ഉപകരണങ്ങളിൽ നിന്നൊക്കെ നേരിട്ട് പ്രിന്റ് ചെയ്യാൻ കഴിയും എന്നതിനാൽ ഇക്കാലത്ത് ഈ ഫീച്ചർ ഒഴിച്ച് കൂടാനാവാത്തതാണ്.
സാങ്കേതികമായുള്ള പരിമിതികളാൽ ഒരു തരത്തിലുള്ള പ്രിന്ററുകൾ മാത്രം എല്ലാ ഉപയോഗങ്ങൾക്കും മതിയാവാത്ത സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ തരം പ്രിന്ററുകളും ഉപയോഗിക്കുന്നതിൽ തെറ്റില്ല. അതായത് വല്ലപ്പോഴും വളരെ കൂടുതൽ പ്രിന്റൗട്ടുകൾ വേഗത്തിൽ എടുക്കേണ്ടതും എന്നാൽ ഇടയ്ക്ക് കളർ പ്രിന്റുകൾ ആവശ്യവുമായ ഒരു ഉപയോഗക്രമം ആണെങ്കിൽ ഒരു ബഡ്ജറ്റ് റേഞ്ച് ഇങ്ക് ജെറ്റ് പ്രിന്ററും മോണോക്രോം ലേസർ പ്രിന്ററും നല്ലൊരു ജോഡി ആയിരിക്കും. ഞാൻ അത്തരം ഒരു കോമ്പിനേഷൻ ആണ് ഉപയോഗിക്കുന്നത്. കാറും ബൈക്കും സൈക്കിളും എല്ലാം ഒന്ന് ഒന്നിനു പകരമാവില്ലല്ലോ.
നിങ്ങൾ ഉപയോഗിക്കുന്ന പ്രിന്ററുകളും ഉപയോഗക്രമവും കമന്റ് പെട്ടിയിൽ പരിചയപ്പെടുത്തിയാൽ മറ്റുള്ളവർക്കും അവ ഉപകാരപ്രദമാകും.
- TODAY
- LAST WEEK
- LAST MONTH
- മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ച് ഹരിഹരന്റെ അധിക്ഷേപം; ശൈലജ ടീച്ചറെ അപമാനിച്ച ആർഎംപി നേതാവിനെതിരെ യുഡിഎഫിലും അമർഷം; പരസ്യമായി തള്ളി പറഞ്ഞ് കെകെ രമ; ഖേദപ്രകടനവും രോഷം തണുപ്പിക്കുന്നില്ല; നടിയും അതൃപ്തിയിൽ
- ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
- ടെക്നീഷ്യന്മാർ ആരാണെന്നു അന്വേഷിച്ചാൽ മെമ്മറി കാർഡ് കിട്ടും; എനിക്കോ സുബിനോ മെമ്മറി കാർഡ് എടുക്കാൻ സാധിക്കില്ല; കാർഡിരിക്കുന്ന സ്ഥലം അറിഞ്ഞാൽ പോക്കറ്റിലിട്ട് പൊലീസിനു കൈമാറുമായിരുന്നു; ഇവർ ഇരുട്ടിൽ തപ്പി മെമ്മറി കാർഡ് നശിപ്പിക്കും; നടക്കുന്നത് അട്ടിമറി; യദുവിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
- 'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്
- ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
- ബൈബിൾ കഥകൾ സത്യമെന്ന് തെളിയിക്കുന്ന അഞ്ച് പുരാവസ്തു ശേഖരങ്ങൾ കണ്ടെടുത്ത് ഗവേഷകർ; ഏശയ്യാ പ്രവാചകന്റെ കയ്യൊപ്പുള്ള മൺചട്ടിയടക്കം ഇസ്രയേലിൽ കണ്ടെടുത്തത് ബൈബിളിന്റെ താളുകളിൽ കുറിച്ചിരിക്കുന്ന നിരവധി രേഖകൾ
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- 'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി
- 'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...; മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; വടകര അശ്ലീല വീഡിയോ വിവാദത്തിൽ കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ
- കെജ്രിവാൾ തീകോരിയിട്ടത് മോദിയെ തുറുപ്പാക്കിയ ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾക്ക് മേൽ; 75 വയസ്സെന്ന പ്രായപരിധിയിൽ അദ്വാനിയെയും ഒഴിവാക്കിയ പഴയകഥ ചർച്ചയാക്കി യശ്വന്ത് സിൻഹയും; പ്രായം എന്തായാലും മോദി തന്നെയാകും പ്രധാനമന്ത്രിയെന്ന് ആവർത്തിച്ചു അമിത്ഷായും
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്