Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തിക്കപ്പുറമുള്ള ഭീകരർ വരെ ഇനി ഇന്ത്യയുടെ കണ്ണിൽ; റിസാറ്റ് 2 ബി ഭ്രമണപഥത്തിൽ;രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റ് പ്രതിരോധ രംഗത്തെ വൻ കുതിച്ചു ചാട്ടം; കാലാവസ്ഥാ പ്രവചനത്തിനും മറ്റു സേവനങ്ങൾക്കും കൂടി ഉപയോഗപ്രദമായ ഉപഗ്രഹം എന്ന പ്രത്യേകതയും

അതിർത്തിക്കപ്പുറമുള്ള ഭീകരർ വരെ ഇനി ഇന്ത്യയുടെ കണ്ണിൽ; റിസാറ്റ് 2 ബി ഭ്രമണപഥത്തിൽ;രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റ് പ്രതിരോധ രംഗത്തെ വൻ കുതിച്ചു ചാട്ടം; കാലാവസ്ഥാ പ്രവചനത്തിനും മറ്റു സേവനങ്ങൾക്കും കൂടി ഉപയോഗപ്രദമായ ഉപഗ്രഹം എന്ന പ്രത്യേകതയും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ 'റിസാറ്റ് 2-ബി' ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇന്നു പുലർച്ചെയാണ് ശീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്.എൽ.വി. സി-46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുക. പി.എസ്.എൽ.വി.യുടെ 48-ാം ദൗത്യമാണിത്. വലിയ റോക്കറ്റുകളിൽ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓൺ മോട്ടോറുകൾ ഉപയോഗിക്കാതെയുള്ള പി.എസ്.എൽ.വി.യുടെ 14-ാം ദൗത്യമെന്ന സവിശേഷതകൂടി ഇതിനുണ്ട്

വിക്ഷേപിച്ച് 15 മിനിറ്റുകൾ കൊണ്ടാണ് 555 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തിയത്. ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് വിഭാഗത്തിലെ ഉപഗ്രഹമാണിത്. അതിർത്തികൾ വഴിയുള്ള നുഴഞ്ഞുകയറ്റം വരെ കണ്ടെത്താനുള്ള ശേഷിയുള്ള ഉപഗ്രഹമാണ് റിസാറ്റ് 2ബി. അതിർത്തിക്കപ്പുറത്തുള്ള ഭീകരരുടെ ഒളിസങ്കേതം വരെ കൃത്യമായി കണ്ടെത്തി അറിയിക്കാനും റഡാർ ഇമേജിങ് സാറ്റെലൈറ്റിനു ശേഷിയുണ്ട്.

പകലും രാത്രിയും ഒരുപോലെ പ്രവർത്തിക്കാൻ ശേഷിയുള്ള എക്‌സ് ബാൻഡ് റഡാർ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിർത്തിയിലുള്ള കടൽമേഖലയും റിസാറ്റിന്റെ പരിധിയിൽ വരും. കാലാവസ്ഥാ പ്രവചനം ഉൾപ്പെടെയുള്ള മറ്റു സേവനങ്ങൾക്കും ഇതിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കും.

2009 ലാണ് റിസാറ്റ് പരമ്പരയിലെ ആദ്യഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത്. 2012 ൽ രണ്ടാമത്തെ ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിച്ചു. ഇവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സേന സർജിക്കൽ സ്‌ട്രൈക്ക് ഉൾപ്പെടെ നടത്തിയത്. 555 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് റിസാറ്റ് നിരീക്ഷണം നടത്തുക. ഈ പരമ്പരയിൽപെട്ട 4 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP