Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയും ഭർത്താവും തമ്മിലുള്ള ശാരീരിക ബന്ധം മക്കളെ ജനിപ്പിക്കാൻ വേണ്ടി മാത്രമാകും; ബാക്കി എല്ലാ ആവശ്യങ്ങളും റോബോട്ടുകൾ നിർവഹിക്കും; ബെഡ്റൂമുകളിൽ സെക്സ് റോബോട്ടുകൾ അവശ്യഘടകങ്ങളാകും; നമ്മുടെ ഭാവി കുടുംബം പ്രവചിച്ച് ശാസ്ത്രലോകം

ഭാര്യയും ഭർത്താവും തമ്മിലുള്ള ശാരീരിക ബന്ധം മക്കളെ ജനിപ്പിക്കാൻ വേണ്ടി മാത്രമാകും; ബാക്കി എല്ലാ ആവശ്യങ്ങളും റോബോട്ടുകൾ നിർവഹിക്കും; ബെഡ്റൂമുകളിൽ സെക്സ് റോബോട്ടുകൾ അവശ്യഘടകങ്ങളാകും; നമ്മുടെ ഭാവി കുടുംബം പ്രവചിച്ച് ശാസ്ത്രലോകം

വിവാഹവും മധുവിധുവും മിക്കവരെ സംബന്ധിച്ചും മധുരതരമാണ്. മക്കൾ ജനിക്കുന്നതോടെ ദാമ്പത്യബന്ധത്തിന് കൂടുതൽ മാധുര്യമേറുകയും ചെയ്യും. എന്നാൽ സമീപഭാവിയിൽ ഇത്തരം ദാമ്പത്യബന്ധങ്ങളൊക്കെ വെറും പഴങ്കഥകളാകുമെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ നേട്ടങ്ങൾ സൂചിപ്പിക്കുന്നത്. പങ്കാളിക്ക് പകരം സെക്സ് റോബോട്ടുകൾ മിക്കവരുടെയും കിടപ്പറകളിൽ ആധിപത്യം നേടാനുള്ള സാധ്യതകൾ പെരുകുകയാണ്.തുടർന്ന് ഭാര്യയും ഭർത്താവും തമ്മിലുള്ള ശാരീരിക ബന്ധം മക്കളെ ജനിപ്പിക്കാൻ വേണ്ടി മാത്രമാകും. ബാക്കി എല്ലാ ആവശ്യങ്ങളും സെക്സ്റോബോട്ടുകളായിരിക്കും നിർവഹിക്കുന്നത്. ബെഡ്റൂമുകളിൽ സെക്സ് റോബോട്ടുകൾ അവശ്യഘടകങ്ങളാകുന്ന കാലം അതിവിദൂരമല്ലെന്നാണ് പുതിയ പ്രവണതകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ നമ്മുടെ ഭാവി കുടുംബം പ്രവചിച്ച് ശാസ്ത്രലോകം മുന്നോട്ട് വന്നിരിക്കുകയാണ്.

25 വർഷങ്ങൾക്കുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിവൈസുകൾ കിടപ്പറകളിൽ പതിവ് കാഴ്ചയായിരിക്കുമെന്നും അനിവാര്യമായ ഉപകരണങ്ങളായിരിക്കുമെന്നുമാണ് ഒരു ഇന്റർനാഷണൽ റോബോട്ടിക്ക് കോൺഫറൻസിൽ സംസാരിക്കവെ ആ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രവചിച്ചിരിക്കുന്നത്. ഇ-ബുക്കുകൾ പോലെ സെക്സ് റോബോട്ടുകൾ പെരുകി വരുന്ന അവസ്ഥയാണുള്ളതെന്നും ഇത്തരം മെഷീനുകൾ യഥാർത്ഥ അവസ്ഥ ആളുകളെ അനുഭവിപ്പിക്കുമെന്നുമാണ് ഡോ. ട്രുഡി ബാർബർ വെളിപ്പെടുത്തുന്നത്. സാങ്കേതിക വിദ്യയും ലൈംഗിക ബന്ധവും എന്ന മേഖലയിലെ വിദഗ്ധയാണ് ഇവർ. ചൊവ്വാഴ്ച ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ലൗ ആൻഡ് സെക്സ് വിത്ത് റോബോട്ടിക്സിൽ സംസാരിക്കവെയാണ് ബാർബർ ഈ പ്രവചനം നടത്തിയിരിക്കുന്നത്. ആളുകൾ നൂതന സാങ്കേതിക വിദ്യകളെ അങ്ങേയറ്റം പുണരാൻ താൽപര്യപ്പെടുന്ന അവസ്ഥയാണുള്ളതെന്നും അതിനാൽ അധികം വൈകാതെ സാങ്കേതിക വിദ്യ ആളുകളുടെ ലൈംഗിക ജീവിതത്തിൽ നിർണായകമായ പങ്ക് വഹിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.

ആളുകളുടെ ജീവിതത്തിരക്കുകൾ നാൾക്ക് നാൾ വർധിച്ച് വരുന്നുവെന്നും അതിനൊപ്പം സാങ്കേതികതയുമായി വേർപിരിയാൻ പറ്റാത്ത ബന്ധം വളർന്ന് വരുുന്നുവെന്നും അതിനാൽ വരും കാലങ്ങളിൽ പരിണാമചക്രങ്ങളിൽ ലോംഗ്-ഡിസ്റ്റൻസ് സെക്സും റോബോട്ട് സെക്സും സ്വാഭാവികമായ പ്രക്രിയകളായിത്തീരുമെന്നും അവർ പ്രവചിക്കുന്നു.ഇപ്പോൾ തന്നെ സെക്സ് റോബോട്ടുകളുടെ വിവിധ മോഡലുകൾ വിപണിയിൽ ലഭ്യമാണ്. റോക്കി അല്ലെങ്കിൽ റോക്കി ട്രൂ ചാമ്പ്യൻ ഇതിനൊരു ഉദാഹരണമാണ്. ഇതിന് ഏതാണ്ട് 7000 പൗണ്ടാണ് വില. എന്നാൽ സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് സെക്സ് റോബോട്ടുകൾ കൂടുതൽ ജീവസുറ്റതാവുകയും കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും തൽഫലമായി അവ വ്യാപകമാവുകയും ചെയ്യും. സാങ്കേതികവിദ്യകളിലെ പുരോഗതിയെ തുടർന്ന് റോബോട്ടുകൾക്ക് മനുഷ്യന്റെ വികാരം മനസിലാക്കാനാവുകയും അതിനനുസരിച്ച് പെരുമാറാനുള്ള കഴിവ് ലഭിച്ചേക്കാമെന്നും പ്രവചനമുണ്ട്.

രണ്ടു വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പെപ്പർ റോബോട്ടിന് ചില പ്രത്യേക വികാരങ്ങളോട് പ്രതികരിക്കുന്നതിനുള്ള കഴിവുണ്ട്. ശബ്ദങ്ങളും വികാരപ്രകടനങ്ങളും വിശകലനം ചെയ്തിട്ടാണിതിന് ഇത് സാധ്യമാകുന്നത്.ഏഷ്യൻ രാജ്യങ്ങളിൽ ഹ്യൂമനോയ്ഡുകളെ ഉപയോഗിച്ച് വരുന്നുണ്ട്. പ്രത്യേകിച്ച് ജപ്പാനിൽ പ്രായമായവർക്ക് ഇവ കൂട്ടാകുന്നുണ്ട്. തങ്ങളുടെ മനുഷ്യപങ്കാളിയുടെ ലൈംഗിക മുൻഗണനകളോട് പ്രതികരിക്കുന്ന സെക്സ് റോബോട്ടുകളെ വികസിപ്പിച്ചേക്കാമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ കമ്പ്യൂട്ടിങ് എക്സ്പർട്ടായ കേറ്റ് ഡെവ്ലിൻ പ്രവചിക്കുന്നത്.എന്നാൽ ഹ്യൂമനോയ്ഡുകളുടെ ഉപയോഗം വർധിക്കുന്നത് യുവജനങ്ങളുടെ ലൈംഗിക ജീവിതത്തിൽ നെഗറ്റീവ് സ്വാധീനമുണ്ടാക്കുമെന്നാണ് എല്ലാ വിദഗ്ധരും മുന്നറിയിപ്പേകുന്നത്.എന്നാൽ ഇത്തരം റോബോട്ടുകൾ സാധാരണമാകുന്നത് ലൈംഗിക കുറ്റകൃത്യങ്ങളില്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്ന വിദഗ്ധരുമേറെയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP