Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേ ഇതാണ് നമ്മൾ പറഞ്ഞ ഇന്ത്യക്കാർ..! സത്യ നഡെല്ല ഏറ്റെടുത്തതോടെ മൈക്രോസോഫ്റ്റ് വളർന്നത് ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയായി

ദേ ഇതാണ് നമ്മൾ പറഞ്ഞ ഇന്ത്യക്കാർ..! സത്യ നഡെല്ല ഏറ്റെടുത്തതോടെ മൈക്രോസോഫ്റ്റ് വളർന്നത് ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയായി

ന്ത്യക്കാർക്ക് കാണാനത്ര ലുക്കില്ലെങ്കിലും അവർക്ക് ഭയങ്കര ബുദ്ധിയാണെന്ന് സായിപ്പന്മാർക്കറിയാം. അതാണ് സായിപ്പന്മാരുടെ കമ്പനികളുടെ ഉന്നത സ്ഥാനങ്ങളിലൊക്കെ ഇന്ത്യക്കാരെ നിയമിക്കുന്നത്. ഈയൊരു പരീക്ഷണം നടത്തിയ മൈക്രോസോഫ്റ്റ് ഇപ്പോൾ ഭയങ്കര സന്തോഷത്തിലാണത്രെ... സത്യ നഡെല്ലെയെന്ന ഇന്ത്യക്കാരനെ കമ്പനിയുടെ പുതിയ സിഇഒ ആയി അവരോധിച്ചപ്പോൾ നെറ്റി ചുളിച്ചവരോട് മധുരമായി പ്രതികരിക്കുകയാണിപ്പോൾ മൈക്രോസോഫ്റ്റ്. കാരണം ഇദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളുടെ ഫലമായി മൈക്രോസോഫ്റ്റ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി വളർന്നിരിക്കുകയാണിപ്പോൾ. ഇപ്പോൾ ആപ്പിൾ ഇൻകിന് തൊട്ടുപിറകിലായിരിക്കുന്നു മൈക്രോസോഫ്റ്റിന്റെ സ്ഥാനം. പുതിയ ടെക്‌നോളജി ട്രെൻഡുകൾക്കും കൺസ്യൂമർ ഹാബിറ്റുകളോടും പൊരുത്തപ്പെടുന്ന രീതിയിൽ മൈക്രോസോഫ്റ്റിന്റെ പ്രവർത്തനങ്ങളെയും ഉൽപന്നങ്ങളെയും പരിഷ്‌കരിച്ചതിലൂടെയാണ് സത്യ നഡെല്ലയ്ക്ക് ഈ നേട്ടം പ്രാപിക്കാനായത്.

മൈക്രോസോഫ്റ്റിനെ മൊബൈൽ ടെക്‌നോളജിയിലും ക്ലൗഡ് കംപ്യൂട്ടിംഗിലും റീഫോക്കസ് ചെയ്യിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം കമ്പനിയുടെ ചെലവുകളും ജീവനക്കാരെയും വെട്ടിച്ചുരുക്കിയിരുന്നു. ഇത്തരം കാലാനുസൃതമായ പരിഷ്‌കാരങ്ങളിലൂടെ മൈക്രോസോഫ്റ്റിന്റെ മൊത്തം മാർക്കറ്റ് വാല്യൂ ഇന്നലെ 410 ബില്യൺ ഡോളറായി കുതിച്ച് കയറിയിരിക്കുകയാണ്. ഇതിലൂടെ എക്ൺ മൊബൈലിന്റ വാല്യൂ 404 ബില്യൺ ഡോളറായും കുതിച്ച് ചാടിയിരിക്കുകയാണ്.

തന്ത്രപ്രധാനമായ മാറ്റങ്ങൾ മൈക്രോസോഫ്റ്റിൽ വരുത്തുകയാണെന്നാണ് എഫ്ബിആർ കാപ്പിറ്റൽ മാർക്കറ്റ്‌സിലെ ടെക് അനലിസ്റ്റായ ഡാനിയേൽ ഇവ്‌സ് പറയുന്നത്. തകരുന്ന പഴ്‌സണൽ മാർക്കറ്റിനെ ആശ്രയിക്കുന്ന മൈക്രോസോഫ്റ്റിനെ മുന്നോട്ട് നയിക്കാൻ നഡെല്ല ഇനിയും വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. എന്നാൽ ഐബിഎം, ഹ്യൂലെറ്റ്പാക്ക്വാർഡ്, ഒറാക്കിളഅ# എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതികൂലാവസ്ഥയിൽ നിന്നും കരകയറാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമങ്ങൾ മികച്ചതാണെന്നും ഡാനിയേൽ ഇവ്‌സ് പറയുന്നു.

ഇന്ന് 668 ബില്യൺ ഡോളറിലധികം മാർക്കറ്റ് ക്യാപ്പിറ്റലൈസേഷനുള്ള ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ആപ്പിൾ. 1999 ഡിംസബർ ഒന്നിന് മൈക്രോസോഫ്റ്റ് ഏറ്റവും മൂല്യമുള്ള കമ്പനിയായി ഒന്നാംസ്ഥാനത്തായപ്പോൾ 616 ബില്യൺ ഡോളർ മൂല്യമാണുണ്ടായിരുന്നത്. ആപ്പിൾ ഇപ്പോൾ അതിനേക്കാൾ കൂടുതൽ മൂല്യമാണാർജിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 18 മാസങ്ങളായി മൈക്രോസോഫ്റ്റിന് വാൾസ്ട്രീറ്റിൽ പ്രത്യേക മുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. 2013 ഏപ്രിലിന് ശേഷം ഇതിന്റെ ഓഹരി മൂല്യം 70 ശതമാനം വർധിക്കുകയും ചെയ്തു.

പരമ്പരാഗതമായി മൈക്രോസോഫ്റ്റ് തുടർന്ന് വന്നിരുന്ന സോഫ്റ്റ് വെയർ വിൽപനയ്ക്ക് പകരം ക്ലൗഡ് കംപ്യൂട്ടിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിഷ്‌കരണങ്ങളാണ് നഡെല്ല മൈക്രോസോഫ്റ്റിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത് കമ്പനിക്ക് കൂടുതൽ ഗുണകരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പേരുകേട്ട വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ റീ ഡിസൈൻ ചെയ്യാനും മൈക്രോസോഫ്റ്റ് ആലോചിക്കുന്നുണ്ട്.സ്മാർട്ട്‌ഫോണുകൾ, ടാബ്ലറ്റുകൾ തുടങ്ങിയവയ്ക്കാവശ്യമായ ജനകീയമായ സോഫ്റ്റ് വെയറുകളുടെ വെർഷനുകളിറക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. എതിരാളിയായ ആപ്പിളിന്റെ ഡിവൈസുകളിൽ ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ടെക് ഹെവി നാസ്ഡാക് കമ്പോസിറ്റ് ഇൻഡെക്‌സിൽ മൈക്രോസോഫ്റ്റിന്റെ ഷെയറുകൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്നലെ ഷെയർ വില 50.04 ഡോളറായി കുതിച്ചുയർന്നിരിക്കുകയാണ്. 2000ത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതെല്ലാം മൈക്രോസോഫ്റ്റിന്റെ അമരത്തിരിക്കുന്ന ഇന്ത്യക്കാരനായ സത്യ നഡെല്ലയുടെ ഔദ്യോഗിക കിരീടത്തിൽ പൊൻതൂവലുകൾ ചാർത്താൻ വഴിയൊരുക്കിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP