Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി സംസാരിക്കാൻ ഭാഷ ഒരു തടസ്സമേ ഇല്ല; സ്‌കൈപ്പിലൂടെ ഇംഗ്ലീഷ് സംസാരിച്ചാൽ കേൾക്കുന്നത് സ്പാനിഷിൽ; എല്ലാ ഭാഷകളും ഉൾപ്പെടുത്തി ലോകത്തിന്റെ അകലം കുറയ്ക്കാൻ മൈക്രോസോഫ്റ്റ്

ഇനി സംസാരിക്കാൻ ഭാഷ ഒരു തടസ്സമേ ഇല്ല; സ്‌കൈപ്പിലൂടെ ഇംഗ്ലീഷ് സംസാരിച്ചാൽ കേൾക്കുന്നത് സ്പാനിഷിൽ; എല്ലാ ഭാഷകളും ഉൾപ്പെടുത്തി ലോകത്തിന്റെ അകലം കുറയ്ക്കാൻ മൈക്രോസോഫ്റ്റ്

ശയവിനിമയത്തിന് ഭാഷ ഇനി മേൽ ഒരു തടസ്സമാകില്ല. നിങ്ങൾ ഏതുഭാഷയിൽ സംസാരിച്ചാലും കേൾക്കുന്നയാൾക്ക് മനസ്സിലാകുന്ന ഭാഷയിലേക്ക് സംസാരത്തെ പരിഭാഷപ്പെടുത്തുന്ന സാങ്കേതിക വിദ്യയൊരുക്കുകയാണ് മൈക്രോസോഫ്റ്റ്. സ്‌കൈപ്പ് മുഖേനയാണ് ഭാഷാഭേദങ്ങളുടെ വേലിക്കെട്ടുകൾ മൈക്രോസോഫ്റ്റ് തകർക്കുന്നത്.

ഇങ്ങേയറ്റത്തിരിക്കുന്നയാൾ ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെങ്കിൽ, മറുഭാഗത്തിരിക്കുന്ന വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷ സ്പാനിഷോ പോർച്ചുഗീസോ ഏതുമാകട്ടെ, അയാൾക്ക് ആ ഭാഷയിൽ സന്ദേശം കേൾക്കാനാവും. തിരിച്ചും അങ്ങനെതന്നെ. അവർ സ്പാനിഷിലോ പോർച്ചുഗീസിലോ പറയുന്ന കാര്യം നമുക്ക് ഇംഗ്ലീഷിൽ കേൾക്കാം. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള വോയ്‌സ് ഓവർ ഐപി ഈ സേവനം തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങി.

നിലവിൽ ഈ സംവിധാനം ഇംഗ്ലീഷിലും സ്പാനിഷിലുമാണ് ലഭ്യമാവുക. വിൻഡോസ് 8.1 അല്ലെങ്കിൽ വിൻഡോസ് 10 ടെക്‌നിക്കൽ പ്രിവ്യൂ ഓപ്പറേറ്റിങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുകളിലേ ഇത് പ്രവർത്തിക്കൂ. എന്നാൽ, 40 ഭാഷകളിലേക്കുകൂടി ഇതിന്റെ സേവനം വ്യാപിപ്പിക്കാനാണ് സ്‌കൈപ്പ് തയ്യാറെടുക്കുന്നത്.

ലോകത്തെവിടെയുമുള്ളവർ തമ്മിൽ ഭാഷാഭേദമില്ലാതെ ആശയവിനിമയം സാധ്യമാക്കുകയെന്ന ആശയമാണ് സ്‌കൈപ്പ് മുന്നോട്ടുവെക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ഗുർദീപ് പാൽ പറഞ്ഞു. ഭൂമിശാസ്തപരമായോ ഭാഷാപരമായോ ഉള്ള വേർതിരിവുകൾ ലോകത്തുണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇംഗ്ലീഷിൽ പറയുന്ന കാര്യങ്ങൾ ഒരു ഡിജിറ്റൈസ്ഡ് ശബ്ദത്തിലാണ് ശ്രോതാവിന് അയാളുടെ ഭാഷയിൽ കേൾക്കാനാവുക. പറയുന്ന കാര്യങ്ങൾ ഏറെക്കുറെ അതേസമയത്തുതന്നെ പരിഭാഷ ചെയ്ത് കേൾക്കാനാവും. പത്തുവർഷത്തോളമായി നീണ്ട ഗവേഷങ്ങൾക്കൊടുവിലാണ് ഇത് വികസിപ്പിച്ചെടുക്കാനായതെന്നും ഗുർദീപ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP