Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാട്‌സാപ്പ് വോയിസ് കോളിങ് സംവിധാനം തുറുപ്പുചീട്ടാക്കി ചാര സോഫ്റ്റ്‌വെയറുകൾ പ്രചരിപ്പിച്ച് ഹാക്കർമാർ; ഇസ്രയേലിയൻ സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ എൻഎസ്ഒ ഗ്രൂപ്പാണ് ചാരപ്പണിക്ക് പിന്നിലെന്നും തകരാർ വാട്‌സാപ്പ് പരിഹരിച്ചതായും റിപ്പോർട്ട്; സൈബർ ആക്രമണത്തിന് കുറച്ച് പേർ മാത്രമേ ഇരയായിട്ടുള്ളൂവെന്ന് വാട്‌സാപ്പ് അധികൃതർ

വാട്‌സാപ്പ് വോയിസ് കോളിങ് സംവിധാനം തുറുപ്പുചീട്ടാക്കി ചാര സോഫ്റ്റ്‌വെയറുകൾ പ്രചരിപ്പിച്ച് ഹാക്കർമാർ; ഇസ്രയേലിയൻ സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ എൻഎസ്ഒ ഗ്രൂപ്പാണ് ചാരപ്പണിക്ക് പിന്നിലെന്നും തകരാർ വാട്‌സാപ്പ് പരിഹരിച്ചതായും റിപ്പോർട്ട്; സൈബർ ആക്രമണത്തിന് കുറച്ച് പേർ മാത്രമേ ഇരയായിട്ടുള്ളൂവെന്ന് വാട്‌സാപ്പ് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ആഗോള തലത്തിൽ സമൂഹ മാധ്യമത്തെ ഹിറ്റാക്കിയ വമ്പനാണ് വാട്‌സാപ്പ്. ലോകമെമ്പാടുമായി 150 കോടി ഉപഭോക്താക്കളുള്ള വാട്‌സാപ്പിലൂടെ ചാര സോഫ്റ്റ്‌വെയറുകൾ പ്രചരിപ്പിക്കാൻ സാധിച്ചുവെന്ന വാർത്ത സാങ്കേതിക ലോകത്തെ തന്നെ ആശങ്കയലാഴ്‌ത്തുകയാണ്.  ഇസ്രയേലിയൻ സോഫ്റ്റ് വെയർ നിർമ്മാതാക്കളായ എൻഎസ്ഓ എന്ന സംഘമാണ് സാങ്കേതിക വിദ്യ മുതലെടുത്തുള്ള ചാരപ്പണിക്ക് പിന്നിലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മെയ് ആദ്യത്തെ ആഴ്‌ച്ചയായിരുന്നു ഇവരുടെ 'ചാര ഓപ്പറേഷൻ'.

വോയിസ് കോളിങ് സംവിധാനം ഉപയോഗിച്ച് നടത്തിയ ചാരപ്രവർത്തനം സമാനതകളില്ലാത്തതാമെന്നും സർക്കാരുകൾക്ക് വേണ്ടി സുരക്ഷാ സോഫ്റ്റ്‌വേയറുകളും നിരീക്ഷണ പ്രോഗ്രാമുകളും സൃഷ്ടിക്കുന്ന ഏജൻസിയാണ് സംഭവത്തിന് പിന്നിലുള്ളത് എന്നത് ഏറെ ഗൗരവകരമാണെന്നും വിദഗ്ദ്ധർ പറയുന്നു. ഫോണിലേക്ക് അജ്ഞാത നമ്പറിൽ നിന്നും എത്തുന്ന വോയിസ് കോളാണ് സംഭവത്തിന് പിന്നിലെ വില്ലൻ. നിരീക്ഷണ സോഫ്റ്റ്‌വെയറിനെ വോയിസ് കോളിലൂടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യും.

കോൾ എടുത്താലും എടുത്തില്ലെങ്കിലും സോഫ്റ്റ് വെയർ ഫോണിൽ ഇൻസ്റ്റാൾ ആകുമെന്നതാണ് പ്രത്യേകത. എന്നാൽ നമ്പർ ഏതെന്ന് നോക്കും മുൻപേ തന്നെ ഇവ കോൾ ലിസ്റ്റിൽ നിന്നും മാഞ്ഞിരിക്കും. ഈ സംഘത്തെ അറിയപ്പെടുന്നത് സൈബർ ആയുധ വ്യാപാരികൾ എന്ന പേരിലാണ്. ഏറെ സുരക്ഷാ സംവിധാനങ്ങളുള്ള ഐഫോൺ വരെ ഒറ്റ ടാപ്പിൽ തുറക്കാവുന്ന പ്രോഗ്രാം വരെ സൃഷ്ടിച്ചവരാണിവർ. മാത്രമല്ല ഇവർ സൃഷ്ടിച്ച സോഫ്റ്റ് വെയറുകൾ ഏറെ ഭീകരാണ് പെഗസ്സിസ് എന്നത്.

മുൻകൂട്ടി ലക്ഷ്യം വെച്ചിരിക്കുന്ന മൊബൈൽ ഫോണിൽ നിന്ന് സന്ദേശങ്ങൾ മുതൽ പാസ്‌വേർഡുകൾ രെ ചോർത്താൻ കഴിയുന്ന സോഫ്റ്റ് വെയറാണിത്. എന്നാൽ ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഏതാനും ഫോണുകൾ മാത്രമാണ് ചാര സോഫ്റ്റ് വെയറിന്റെ ആക്രമണത്തിന് ഇരയായിരിക്കുന്നതെന്നും വാട്‌സാപ്പ് അധികൃതർ വ്യക്തമാക്കി. ചാര സോഫ്റ്റ് വെയറിന്റെ പ്രവർത്തനം ശ്രദ്ധയിൽപെട്ടത് മുതൽ സുരക്ഷാ ഏജൻസികളേയും അമേരിക്കൻ നിയമ വകുപ്പിനേയും ഇതിന് പുറമേ മനുഷ്യാവകാശ സംഘടനകളേയും വിവരമറിയിച്ചുവെന്ന് വാട്ട്‌സാപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. 

വാട്‌സാപ്പ് പേ ഉടൻ

പേ ടിഎം അടക്കമുള്ള സ്ഥാപനങ്ങൾ ഇപ്പോൾ കുറച്ച് പേടിയിലാണ്. കാരണം പുത്തൻ സേവനം വാട്‌സാപ്പ് കൊണ്ടുവരുന്നത് ഇവർക്ക് ഒരുപക്ഷേ അടിയായേക്കും. വാട്സാപ്പ് പേമന്റ് സേവനമാണ് സംഗതി. കോടിക്കണക്കിന് ഉപയോക്താക്കൾ ആഗോളതലത്തിൽ സജീവമായ വാട്സാപ്പിനുള്ളിൽ പേമന്റ് സേവനം കൂടിയെത്തുന്നതോടെ മറ്റ് ആപ്പുകളെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിയാണുണ്ടാക്കുക. 10 ലക്ഷം ഉപയോക്താക്കളാണ് വാട്‌സാപ്പ് പേ സേവനത്തിന് ഇപ്പോൾ ഇന്ത്യയിലുള്ളത്.

പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ഈ വർഷം ജൂലായിൽ അവസാനിക്കുമെന്നാണ് സൂചന. വാട്സാപ്പ് പേ എത്രയും വേഗം ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഫേസ്‌ബുക്ക് പ്രഖ്യാപിച്ചിരുന്നു. സേവനത്തിന്റെ ഡാറ്റ പ്രാദേശികമായി സൂക്ഷിക്കണം എന്നതടക്കമുള്ള റിസർവ് ബാങ്കിന്റെ നിബന്ധനകളുടെ പേരിലാണ് വാട്സാപ്പ് പേ വൈകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP