Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോണിനെ നോക്കി ഉറക്കെ വഴക്കു പറഞ്ഞാൽ അത് ചാർജ്ജാകും; പുതിയ കണ്ടു പിടിത്തം മൊബൈൽ ചാർജ്ജിങ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകും

ഫോണിനെ നോക്കി ഉറക്കെ വഴക്കു പറഞ്ഞാൽ അത് ചാർജ്ജാകും; പുതിയ കണ്ടു പിടിത്തം മൊബൈൽ ചാർജ്ജിങ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകും

ലണ്ടൻ: ഒരു പ്രധാന കോളിനിടെതന്ന ബാറ്ററി തീർന്ന് ഓഫാകുക എന്നത് മൊബൈൽ ഫോണുകളുടെ 'സ്ഥിരം പരിപാടിയാണ്' നിരാശരായി അതിനെതിരെ അലറിവിളിച്ച് പലപ്പോഴും നമ്മൾ അരിശം തീർക്കാറുണ്ടെങ്കിലും ഫോണെടുത്തെറിയാറുണ്ടെങ്കിലും അതു കൊണ്ട് കാര്യമായി പ്രയോജനമില്ലെന്ന് ഉടൻ തന്നെ തിരിച്ചറിയും. എന്നാൽ ഈ അലർച്ചകൾകൊണ്ട് ഫോൺ ചാർജ്ജ് ചെയ്യാമെന്നായാലോ ! അലർച്ച വെറുതേ വേസ്റ്റ് ആകുകയുമില്ല പകരം അല്പം ചാർജ്ജ് കിട്ടുകയും ചെയ്യും. ലണ്ടനിലെ ക്യൂൻ മേരി സർവ്വകലാശാലയിലേയും നോക്കിയയിലേയും ഗവേഷകർ ചേർന്ന് ഇത്തരത്തിലുള്ള ഒരു ഡിവൈസിന്റെ പണിപ്പുരയിലാണ്. ഇതിന്റെ ഒരു പ്രോട്ടോ ടൈപ്പ് ഇതിനോടകം അവർ നിർമ്മിച്ചുകഴിഞ്ഞു. ശബ്ദ തരംഗങ്ങളിൽ നിന്ന് 5 വോൾട്ട് വരെ വൈദ്യുതി ഉല്പാദിപ്പിക്കുവാൻ ഇതിനു കഴിയും.

റോക്ക്, പോപ്പ് തുടങ്ങിയ 'ഹൈ എനർജ്ജ്ി' സംഗീത കൺസെർട്ടുകൾ സോളാർ സെല്ലുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു എന്ന കണ്ടെത്തലാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്താൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. ഉയർന്ന തലത്തിലുള്ള ശബ്ദം സോളാർ സെല്ലുകളിലെ ആറ്റങ്ങളുടെ ഊർജ്ജംതലം ഉയർത്തുകയും അതിന്റെ കാര്യക്ഷമത 40 ശതമാനത്തോളം ഉയർത്തുകയും ചെയ്യും. ഇതിനെ പിൻതുടർന്നാണ് ഇത്തരം ഒരു പരീക്ഷണം മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യാൻ എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ എന്ന് അവർ ചിന്തിച്ചത്.

സിങ്ക് ഓക്‌സൈഡ് എന്ന സംയുക്തമാണ് ഇവർ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ശബ്ദ തരംഗങ്ങളിലെ ചെറിയ കമ്പനങ്ങൾ പിടിച്ചെടുത്ത് അതിനു പകരം ചെറിയ അളവ് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിവുള്ളവയാണ് സിങ്ക് ഓക്‌സൈഡ് എന്ന സംയുക്തം. മെബൈൽ ഫോൺ വ്യവസായത്തെത്തന്നെ അടിമുടി മാറ്റിമറിക്കാൻ ഉതകുന്നതാണ് ഈ കണ്ടെത്തലെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. വ്യാവസായികമായി ഉപയോഗിക്കത്തക്ക രീതിയിൽ ഈ ടെക്ക്‌നോളജി വികസിപ്പിക്കാനായാൽ നമ്മുടെ ഫോൺ സംഭാഷണങ്ങൾ തന്നെ അവയെ ചാർജ്ജ് ചെയ്യുന്ന കാലം അധികം ദൂരത്താകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP