Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടിക്ക് ടോക്ക് റിട്ടേൺസ്; ജനകീയ രോഷം നേരിട്ട ആപ്പ് വീണ്ടും ഗൂഗിൾ പ്ലേ സ്‌റ്റോറിൽ; നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ ആപ്പ് വീണ്ടും സ്മാർട്ട് ഫോണുകളിലേക്ക്; നിരോധനം നീക്കിയത് അശ്ശീല ദൃശ്യങ്ങൾക്കും ചൈൽഡ് പോണാഗ്രാഫിക്കും മേൽ കർശന നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ

ടിക്ക് ടോക്ക് റിട്ടേൺസ്; ജനകീയ രോഷം നേരിട്ട ആപ്പ് വീണ്ടും ഗൂഗിൾ പ്ലേ സ്‌റ്റോറിൽ; നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ ആപ്പ് വീണ്ടും സ്മാർട്ട് ഫോണുകളിലേക്ക്; നിരോധനം നീക്കിയത് അശ്ശീല ദൃശ്യങ്ങൾക്കും ചൈൽഡ് പോണാഗ്രാഫിക്കും മേൽ കർശന നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ

മറുനാടൻ ഡെസ്‌ക്‌

നിയന്ത്രണങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ടിക്ക് ടോക്ക് വീണ്ടും ഗൂഗിൾ പ്ലേസ്റ്റോറിൽ. സ്മാർട്ട് ഫോണിൽ തരംഗമാവുന്ന ആപ്പുകളിൽ ഏറ്റവുമധികം ജനകീയ രോഷം നേരിട്ട ആപ്പായിരുന്ന ടിക്ക് ടോക്ക്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ആപ്പിന് നിരോധനം വന്ന സമയത്ത് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ ഈ മാസം തന്നെ നിരോധനം ഏർപ്പെടുത്തിയുള്ള കോടതി ഉത്തരവ് പിൻവലിക്കുകയായിരുന്നു.

അശ്ലീല വീഡിയോകളും, ചൈൽഡ് പോണോഗ്രാഫിയും പ്രചരിക്കുന്നുണ്ട് എന്നാരോപിച്ചുള്ള പരാതിയിന്മേലാണ് ടിക് ടോക്കിന് കോടതി നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും കത്തയക്കുകയായിരുന്നു. അശ്ലീല ദൃശ്യങ്ങൾക്കും, ചൈൽഡ് പോണോഗ്രാഫിക്കും മേൽ കർശന നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിന്മേലാണ് കോടതി ടിക് ടോക്കിനുള്ള നിരോധനം നീക്കിയത്. വ്യവസ്ഥ ലംഘിച്ചാൽ കോടതി അലക്ഷ്യമാകുമെന്ന മുന്നറിയിപ്പുമുണ്ട്.

ഇന്ത്യക്കാരാണ് ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതിൽ മുന്നിലെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് ആപ്പായ ടിക് ടോക് നിലവിൽ തേഡ് പാർട്ടി വെബ്സൈറ്റുകളിൽ നിന്നാണ് ഡൗൺലോഡ് ചെയ്യപ്പെടുന്നത്. നിരോധനത്തിനു ശേഷം ഗൂഗിൾ സെർച്ച് ട്രെൻഡിങിലും ടിക് ടോക് ഡൗൺലോഡ് മുന്നിലെത്തിയിരുന്നു. പ്രതിമാസം രാജ്യത്ത് 12 കോടി സജീവ ഉപഭോക്താക്കളാണ് ടിക് ടോകിനുള്ളതെന്നാണ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്ന കണക്ക്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ടിക് ടോകിന്റെ 50 കോടി ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിൽ നിന്നാണ്.

ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയർന്നു. പരാതികളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിനോട് ആപ്പ് നിരോധിക്കാൻ കോടതി നിർദ്ദേശിച്ചത്. . ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയതാണ് ഇന്ത്യയിൽ ടിക്ക് ടോക്കിന് വിനയായത്. അശ്ലില ദൃശ്യങ്ങൾ ആപ്പു വഴി പ്രചരിക്കപ്പെടുന്നതും ആപ്പ് ദുരുപയോഗം ചെയ്ത വാർത്തകളും നേരത്തെ പുറത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP