Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മൂക്കിൻ തുമ്പിൽ' നടക്കുന്ന അഴിമതി ഇനി 'വിരൽ തുമ്പി'ലറിയിക്കാം ! അഴിമതി ശ്രദ്ധയിൽപെട്ടാൽ ജില്ലാ കലക്ടറെ അറിയിക്കാനുള്ള 'അഴിമതി അലർട്ട്' സംവിധാനവുമായി 'വീ ആർ കണ്ണൂർ' ആപ്പ്; സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി ഞൊടിയിടെ റിപ്പോർട്ട് ചെയ്യാവുന്ന ആപ്പ് സജീവമാകുന്നതോടെ കണ്ണൂരിലെ അഴിമതിക്കാർക്ക് ഫുൾ സ്റ്റോപ്പ്

'മൂക്കിൻ തുമ്പിൽ' നടക്കുന്ന അഴിമതി ഇനി 'വിരൽ തുമ്പി'ലറിയിക്കാം ! അഴിമതി ശ്രദ്ധയിൽപെട്ടാൽ ജില്ലാ കലക്ടറെ അറിയിക്കാനുള്ള 'അഴിമതി അലർട്ട്' സംവിധാനവുമായി 'വീ ആർ കണ്ണൂർ' ആപ്പ്; സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി ഞൊടിയിടെ റിപ്പോർട്ട് ചെയ്യാവുന്ന ആപ്പ് സജീവമാകുന്നതോടെ കണ്ണൂരിലെ അഴിമതിക്കാർക്ക് ഫുൾ സ്റ്റോപ്പ്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ : മൂക്കിൻ തുമ്പിൽ അഴിമതി നടക്കുന്നുണ്ടോ? എന്നാൽ നിമിഷങ്ങൾക്കകം തന്നെ കലക്ടറെ അറിയിക്കാനുള്ള ആപ്പുമായി കണ്ണൂർ. 'വി ആർ കണ്ണൂർ' എന്ന ആപ്പ് വഴി അഴിമതി വിരൽ തുമ്പിൽ റിപ്പോർട്ട് ചെയ്യാനുള്ള 'അഴിമതി അലർട്ട്' സംവിധാനമാണ് ഏറ്റവും പുതിയതായി എത്തുന്നത്. ഇ ഗവേണൻസ് സുഗമമാക്കുന്നതിന് വേണ്ടിയാണ് ജില്ലാ ഭരണകൂടം പുത്തൻ മൊബൈൽ ആപ്പ് തയാറാക്കിയത്.

കണ്ണൂർ ജില്ലയിലെ ഏതു സർക്കാർ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയും ഇതുവഴി അയയ്ക്കാം. ഇത്തരത്തിൽ അയയ്ക്കുന്ന പരാതികൾ കലക്ടർക്ക് നേരിട്ട് ലഭിക്കും. ആരാണ് പരാതി അയയ്ക്കുന്നത് എന്നതുൾപ്പടെയുള്ള വിവരങ്ങൾ കലക്ടർക്കു മാത്രമേ അറിയാൻ സാധിക്കൂ. വരുന്ന പരാതികൾ കൃത്യമായി പരിശോധിച്ചു കലക്ടർ ബന്ധപ്പെട്ട വകുപ്പുകൾ വഴി നടപടി ഉറപ്പാക്കും.

ജില്ലയിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തെക്കുറിച്ച് പൊതു ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള റേറ്റ് ആൻഡ് റിവ്യൂ സൗകര്യം നേരത്തേ 'വീആർ കണ്ണൂർ' ആപ്പിൽ ഏർപ്പെടുത്തിയിരുന്നു. നന്നായി പ്രവർത്തിക്കുന്ന ഓഫിസുകൾക്ക് അഭിനന്ദനങ്ങളും പ്രശ്‌നങ്ങളുള്ള ഓഫിസുകൾക്കു വിമർശനവുമെല്ലാം ഇതുവഴി ലഭിക്കുന്നുണ്ട്. അഭിപ്രായങ്ങൾ എല്ലാവർക്കും വായിക്കാനും കഴിയും.

'വീആർ കണ്ണൂർ' മൊബൈൽ ആപ് തയാറാക്കുന്നതിന് നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററിനായിരുന്നു (എൻഐസി) ചുമതല. ഈ മാതൃകയിലുള്ള ആപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കുമായി തയാറാക്കാനും എൻഐസി ശ്രമം തുടങ്ങി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP