Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുമ്പോൾ സൂക്ഷിക്കുക; ക്ലൗഡ് സംവിധാനത്തിൽ സൂക്ഷിക്കുന്ന ഫോട്ടോകൾ ഹാക്ക് ചെയ്യാൻ ലൈംഗിക ചൂഷകർ കണ്ണുംനട്ടിരിക്കുന്നു; അത്യാധുനിക ഇന്റർനെറ്റ് സംവിധാനത്തിൽ അഭിരമിക്കുന്ന ടീനേജുകാർ അറിയാൻ...

സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുമ്പോൾ സൂക്ഷിക്കുക; ക്ലൗഡ് സംവിധാനത്തിൽ സൂക്ഷിക്കുന്ന ഫോട്ടോകൾ ഹാക്ക് ചെയ്യാൻ ലൈംഗിക ചൂഷകർ കണ്ണുംനട്ടിരിക്കുന്നു; അത്യാധുനിക ഇന്റർനെറ്റ് സംവിധാനത്തിൽ അഭിരമിക്കുന്ന ടീനേജുകാർ അറിയാൻ...

വാട്‌സാപ്പ്, ഫേസ്‌ബുക്ക്, ഡേറ്റിങ് സൈറ്റുകൾ, ഇന്ററാക്ടീവ് വീഡിയോ ഗെയിമുകൾ എന്നിവ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവരുടെ ഇഷ്ടസങ്കേതങ്ങളാണെന്ന് സൈബർ ക്രൈം വിദഗ്ദ്ധർ. ഇന്റർനെറ്റിന്റെ വരവോടെ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവരുടെ എണ്ണം ക്രമീതീതമായി വർധിച്ചുവെന്നും ഇന്റർനെറ്റിന് അതിരുകളില്ലാത്തതിനാൽ കുറ്റവാളികളെ കുടുക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യവുമായി തീർന്നെന്ന് കൊൽക്കത്തയിൽ നടന്ന അന്തർദേശീയ സെമിനാർ.

കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവരെ പിടികൂടുന്നതിന് അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നതിന്റെ ആവശ്യകതയും സെമിനാറിൽ ഉയർന്നു വന്നു. ഇത്തരക്കാരെ പിടികൂടാൻ നിലവിലുള്ള സാഹചര്യത്തിൽ എല്ലാ രാജ്യത്തേയും അന്വേഷണ ഏജൻസികൾ ബുദ്ധിമുട്ടുമെന്നും ഇതിന് പൊതുവായ ഒരു സഹകരണമാണ് ആവശ്യമെന്നും സെമിനാർ ആഹ്വാനം ചെയ്തു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ ആയ ഇന്റർനാഷണൽ ജസ്റ്റീസ് മിഷൻ (ജെഐഎം), വെസ്റ്റ് ബംഗാൾ കമ്മീഷൻ ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (WBCPCR) എന്നിവ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.

സെമിനാറിൽ അമേരിക്ക, ജർമനി, നെതർലാൻഡ്‌സ്, ഫിലിപ്പീൻസ്, ഉഗാണ്ട, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഓഫീസർമാർ, അഭിഭാഷകർ, ജഡ്മിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

ടെക്‌നോളജിയുടെ സഹായത്തോടെ ലൈംഗിക ചൂഷകർ അവരുടെ കാര്യക്ഷമതയും വർധിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ വ്യക്തിത്വം മറച്ചുവച്ചുകൊണ്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാം എന്ന സൗകര്യമാണ് ഇത്തരത്തിലുള്ളവർക്ക് ഏറെ പ്രോത്സാഹനമായിട്ടുള്ളത്. നിയമവ്യവസ്ഥയ്ക്ക് ഏറെ മുകളിൽ അതിരുകളില്ലാത്ത ഇന്റർനെറ്റ് ലോകത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ എണ്ണം അനുദിനം കൂടി വരികയുമാണ്.

സൈബർ സുരക്ഷയുടെ വിവിധ വശങ്ങളെ കുറിച്ച് പൊതുജനങ്ങളിൽ ബോധവത്ക്കരണം ഇല്ലാത്തതും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് വർധിക്കാൻ കാരണമായിട്ടുണ്ട്. അറിഞ്ഞും അറിയാതെയും കുട്ടികൾ തങ്ങളുടെ ശരീരഭാഗങ്ങൾ തുറന്നുകാട്ടുന്ന പല ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ പോസ്റ്റു ചെയ്യാറുണ്ട്. ചൂഷകർ ഇതു ഹാക്ക് ചെയ്യുമ്പോൾ കുട്ടികൾ ബ്ലാക്ക് മെയിലിംഗിന് ഇരകളാകുന്നു. ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റു ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ക്ലൗഡ് സംവിധാനത്തിൽ സൂക്ഷിക്കപ്പെടുമെന്നും ഹാക്ക് ചെയ്യാൻ ഇതു എളുപ്പമാണെന്നും വിഗദ്ധർ ചൂണ്ടിക്കാട്ടുന്നു. വിശ്വസ്തരല്ലാത്തവർക്ക് തങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ കൊടുക്കരുതെന്നും പോലും വിഗദ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്.

ഓരോ നിമിഷവും ഏഴര ലക്ഷത്തോളം ലൈംഗിക ചൂഷകർ ഓൺലൈനിൽ കണ്ണുംനട്ട് ഇരിക്കുന്നുണ്ട്. ലോകത്തിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ മൂന്നിലൊരു ഭാഗവും പതിനെട്ടു വയസിൽ താഴെയുള്ളവരാണെന്ന വസ്തുതയും ഇതിനൊപ്പം കൂട്ടിവായിക്കാം. ഇത്തരം ചൂഷകർ സ്വന്തം വീട്ടിലിരുന്നു കൊണ്ട് വല വീശുമ്പോൾ അതിന് ഇരയാകുന്ന കുട്ടികളുടെ കാര്യം വിചാരിക്കുന്നതിലും അപ്പുറത്തേക്ക് വഷളായി പോകുമെന്നും ജെഐഎമ്മിലെ സീനിയർ ക്രിമിനൽ അനലിസ്റ്റ് കൂടിയായ യിഗോസോ വ്യക്തമാക്കുന്നു.

ക്രിമിനലുകൾ ഡാർക്ക് വെബ് ഉപയോഗിക്കുന്നതിനാൽ ഇതിന്റെ മേലുള്ള തുടരന്വേഷണം ബുദ്ധിമുട്ടേറിയ കാര്യമാക്കും. ഇത്തരക്കാർ 96 ശതമാനത്തോളം ഡാർക്ക് വെബ് ആണ് ഉപയോഗിക്കുന്നത്. കൂടാതെ സാമ്പത്തിക വിനിമയം ബിറ്റ് കോയിന്റെ രൂപത്തിലും ആയതിനാൽ അന്വേഷണം സങ്കീർണമാക്കും. ഇന്ത്യയിലും ഡാർക്ക് വെബ്, ഡീപ്പ് വെബ് എന്നിവയുടെ ഉപയോഗം കൂടുതൽ നടക്കുന്നുണ്ട്. കുറ്റവാളികൾക്കിടയിൽ ഡീപ്പ് വെബ് ഉപയോഗവും ബിറ്റ് കോയിൻ വിനിമയവുമാണ് ഇപ്പോൾ കൂടുതലായും നടക്കുന്നത്. കുട്ടികൾക്കിടയിലും ടീനേജുകാർക്കിടയിലും പോപ്പുലറായി ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളാണ് ഇത്തരക്കാർ കൂടുതലായി നോട്ടമിടുന്നതും ഉപയോഗിക്കുന്നതും. അതുകൊണ്ടു തന്നെ മുതിർന്നവർ ഇക്കാര്യങ്ങളെക്കുറിച്ച് അറിഞ്ഞു വരുമ്പോഴേയ്ക്കും ഏറെ വൈകിയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP