Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനാവശ്യ ഗ്രൂപ്പ് ചാറ്റിൽ നിങ്ങൾ മെമ്പറാണോ? യൂസറിന്റെ അനുവാദമില്ലാതെ ഗ്രൂപ്പ് അഡ്‌മിന് ഇനി ഉൾപ്പെടുത്താൻ സാധിക്കില്ല; ഗ്രൂപ്പ് ചാറ്റിങ് ഇനി യൂസറിന്റെ പെർമിഷനോടെ മാത്രം; മാറ്റങ്ങളുമായി വാട്‌സ് ആപ്പ്

അനാവശ്യ ഗ്രൂപ്പ് ചാറ്റിൽ നിങ്ങൾ മെമ്പറാണോ?  യൂസറിന്റെ അനുവാദമില്ലാതെ ഗ്രൂപ്പ് അഡ്‌മിന് ഇനി ഉൾപ്പെടുത്താൻ സാധിക്കില്ല; ഗ്രൂപ്പ് ചാറ്റിങ് ഇനി യൂസറിന്റെ പെർമിഷനോടെ മാത്രം; മാറ്റങ്ങളുമായി വാട്‌സ് ആപ്പ്

മറുനാടൻ ഡെസ്‌ക്‌

അക്കൗണ്ട് ഉടമയുടെ പെർമിഷനില്ലാതെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യിക്കുന്നതിന് വിലക്കേർപ്പുടുത്തി വാട്‌സ് ആപ്പ്. വാട്‌സ് ആപ്പ് അവതരിപ്പിച്ച പുതിയ മാറ്റത്തിലൂടെ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനം തുടങ്ങി, സെക്‌സ് ഗ്രൂപ്പുകൾ വരെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ മറവിൽ ലോകമെങ്ങും പ്രചരിപ്പിക്കുന്നുണ്ട്. യൂസറിന്റെ അനുവാദമില്ലാതെ പോലും പലരേയും ഗ്രൂപ്പിലേക്ക് ക്ഷമിക്കുന്നതിനാൽ പലരും പൊലീസ് കേസുകളിടക്കം പ്രതിയാകാറുമുണ്ട്.

ഇത്തരം സാഹചര്യങ്ങളെ പേടിക്കാതിരിക്കാനാണ് വാട്‌സ് ആപ്പ് പുതിയ ഗ്രൂപ്പ് ചാറ്റുകളിൽ കടുത്ത നിയന്ത്രണവുമായി എത്തുന്നത്. ഇതുവരെ ഗ്രൂപ്പ് ആഡ്മിന് ആരേ വേണമെങ്കിലും ഗ്രൂപ്പുകളിൽ ഉൾപ്പെടുത്താമായിരുന്നു. വാട്‌സ് ആപ്പ് നൽകിയ്ട്ടുള്ള നിർദ്ദിഷ്ട നിയമാവലികൾ പാലിച്ച് ഗ്രൂപ്പ് മുന്നോട്ട് പോകണമെന്ന് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് വാട്‌സ് ആപ്പ് മുന്നോട്ട് വയ്ക്കുന്നത്്. ഇനി യൂസറിന്റെ അനുവാദം ലഭി്കാതെ ഗ്രൂപ്പുകളിൽ ആട് ചെയ്യാൻ സാധിക്കില്ല. അപ്പ് ഡേറ്റ് ചെയ്ത വാട്‌സ്ആപ്പ് വെർഷനിലൂടെ ഈ സൗകര്യം ഉപയുക്താക്കൾക്ക് ലഭിക്കുക.

നിങ്ങളെ ആർക്കൊക്കെഗ്രൂപ്പുകളിൽ ആഡ് ചെയ്യാമെന്ന് യൂസറിന് തന്നെ തീരുമാനിക്കാം എന്ന ഓപഷനും  ലഭിക്കും.ഇതിനായി സെറ്റിങ്ങ്‌സിൽ പ്രൈവസിയിൽ പോയ ശേഷം എവരിവൺ, മൈ കോണ്ടാക്ട്, മൈ കോണ്ടാക്ട് എക്‌സ്‌പെക്റ്റ് എന്നിവയിൽ നിങ്ങൾക്ക് സ്വയം തിരഞ്ഞെടുക്കാം.അപ്പ്‌ഡേറ്റ് ചെയ്ത വെർഷൻ നവംബർ 3 മുതൽ ലഭ്യമായിട്ടുണ്ടെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കുന്നത്. മുൻപ് വാട്‌സ് ആപ്പ് സ്റ്റാറ്റസുകൾ മറ്റുള്ളവർക്ക് കാണാൻ കഴിയുന്ന തരത്തിലാണ് ഇപ്പോൾ ഗ്രൂപ്പ് സംവിധാനത്തിലും മാറ്റം വന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP