Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി സന്ദേശമയച്ചാലും മായ്ച്ച് കളയാൻ അക്കൗണ്ട് ഉടമയ്ക്ക് അനായാസേന സാധിക്കും; മൾട്ടി ഡിവൈസ് സപ്പോർട്ടും രാത്രി ചാറ്റിന് ഡാർക്ക് മോഡ് സിസ്റ്റവും; സന്ദേശം ഡിലിറ്റ് ചെയ്യാൻ പുതിയ ഓപ്ഷനും; അടിമുടി മാറ്റവുമായി വാട്സ് ആപ്പിന്റെ തകർപ്പൻ അപ്ഡേഷൻ

ഇനി സന്ദേശമയച്ചാലും മായ്ച്ച് കളയാൻ അക്കൗണ്ട് ഉടമയ്ക്ക് അനായാസേന സാധിക്കും; മൾട്ടി ഡിവൈസ് സപ്പോർട്ടും രാത്രി ചാറ്റിന് ഡാർക്ക് മോഡ് സിസ്റ്റവും; സന്ദേശം ഡിലിറ്റ് ചെയ്യാൻ പുതിയ ഓപ്ഷനും; അടിമുടി മാറ്റവുമായി വാട്സ് ആപ്പിന്റെ തകർപ്പൻ അപ്ഡേഷൻ

മറുനാടൻ ഡെസ്‌ക്‌

ടിമുടി മാറ്റവുമായി വാട്‌സ് അപ്പ് പുതിയ അപ്‌ഡേഷൻ വരുന്നു. ഐ.ഒ.എസ് (ഐഫോൺ) പതിപ്പിൽ കോൾ വെയിറ്റിങും ബ്രെയിലി കീബോർഡും അവതരിപ്പിച്ചത ശേഷം ആൻഡ്രോയിഡ് ഐ.ഫോൺ യൂസേഴ്‌സിനായി പൊതുവായി മാറ്റങ്ങൾ അവതരിപ്പിച്ചാണ് വാട്‌സ് അപ്പ് രംഗത്തുവരുന്നത്.

മുൻപ് ഒട്ടേറെ പുതുമകളമായി നവീകരിച്ച് എത്തിയതോടെ ഗ്രൂപ്പ് ചാറ്റ്. അഡിമിൻ, പ്രൊഫയിൽ, സ്റ്ററ്റ്‌സ് അപ്‌ഡേറ്റ് എന്നിവയിലാണ് വേറിട്ട പുതുമകൾ കൊണ്ടുവന്നത്. പിന്നീട് ഗ്രൂപ്പ് അംഗത്വത്തിലും പിൻവലിയുന്നതിലും മാറ്റങ്ങൾ കൊണ്ടുവന്നു. യൂസറിന്റെ അനുവാദമില്ലാതെ ഒരു ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്താൻ കഴിയില്ലെന്നതാണ് അവസാനമായി വരുത്തിയമാറ്റം. ഇപ്പോഴിതാ അപഡേറ്റഡ് വെർഷനിലെത്തിച്ചിരിക്കുന്നത് ഒട്ടേറെ വേറിട്ട പുതുമകളാണ്.

മൾട്ടി ഡിവൈസ് സപ്പോർട്ട്

ഒരേ ഫേസ്‌ബുക് അക്കൗണ്ട് കംപ്യൂട്ടറിലും ഫോണിലും ഒക്കെ ഉപയോഗിക്കുന്നതുപോലെ ഒരേ വാട്‌സാപ് അക്കൗണ്ട് പല ഉപകരണങ്ങളിൽ ഉപയോഗിക്കാം. ഒരു നമ്പറിൽ ഒറ്റ വാട്‌സാപ് എന്ന പ്രശ്‌നത്തിനു പരിഹാരം.

മ്യൂട് ചെയ്ത സ്റ്റേറ്റസുകൾക്കു മാത്രമായുള്ള മ്യൂട്ടഡ് സ്റ്റേറ്റസ് ടാബും ക്യുആർ കോഡ് സ്‌കാൻ ചെയ്ത് കോൺടാക്ട് സേവ് ചെയ്യുന്ന സംവിധാനവും ഉൾപ്പെടെ ഉപയോഗപ്രദമായ വേറെയും പുതുമകളുണ്ട്. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്കു നിലവിൽ ലഭ്യമായ ഈ സംവിധാനങ്ങൾ വാട്‌സാപ് അപ്‌ഡേറ്റ് വഴി വരും ദിവസങ്ങളിൽ എല്ലാവർക്കും ലഭിക്കും.

ഡിലീറ്റ് മെസേജ്

ചില മെസേജുകൾ അയച്ച ശേഷം 'അതങ്ങു വേഗം ഡിലീറ്റ് ചെയ്‌തേക്കണം' എന്നു പറയുന്ന സംവിധാനം തന്നെയാണിത്. അയയ്ക്കുന്ന സന്ദേശം എത്ര സമയം കഴിയുമ്പോൾ ഡിലീറ്റ് ആവണം എന്ന് അയയ്ക്കുമ്പോൾ തന്നെ അടയാളപ്പെടുത്താം. ഒരു മണിക്കൂർ, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈർഘ്യം ക്രമീകരിക്കാം. 'ആയുസ്സെത്തു'മ്പോൾ അങ്ങനൊരു മെസേജ് അവിടുണ്ടായിരുന്നു എന്നതിന്റെ തെളിവ് അവശേഷിപ്പിക്കാതെ മാഞ്ഞുപോകും. സ്‌നാപ്ചാറ്റിലും ടെലിഗ്രാമിലുമൊക്കെയുള്ള സ്വയം ഡിലീറ്റ് ആവുന്ന മെസേജ് തന്നെയാണിത്.

ഡാർക് മോഡ്

ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP