Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിൻഡോസ് മൊബൈൽ 10 ഹാൻഡ്സെറ്റുകളിലും പഴയ ഐഫോൺ ആൻഡ്രോയിഡുകളിലും ഇന്നു മുതൽ വാട്സ്ആപ്പ് ഇല്ല; നിങ്ങളുടെ വാട്സ്ആപ്പ് ഡാറ്റകൾ നഷ്ടമാകാതിരിക്കാൻ ഇന്നു തന്നെ പ്രവർത്തിക്കുക

വിൻഡോസ് മൊബൈൽ 10 ഹാൻഡ്സെറ്റുകളിലും പഴയ ഐഫോൺ ആൻഡ്രോയിഡുകളിലും ഇന്നു മുതൽ വാട്സ്ആപ്പ് ഇല്ല; നിങ്ങളുടെ വാട്സ്ആപ്പ് ഡാറ്റകൾ നഷ്ടമാകാതിരിക്കാൻ ഇന്നു തന്നെ പ്രവർത്തിക്കുക

മറുനാടൻ ഡെസ്‌ക്‌

മൈക്രോസോഫ്റ്റ് വിൻഡോസ് ഫോണുകളിൽ ഇന്നു മുതൽ വാട്സ്ആപ്പ് വർക്ക് ചെയ്യില്ല. വിൻഡോസ് മൊബൈൽ 10 ഹാൻഡ്സെറ്റുകളിലും പഴയ ഐഫോൺ ആൻഡ്രോയിഡുകളിലുമാണ് ഇന്ന് മുതൽ വാട്സ്ആപ്പ് വർക്ക് ചെയ്യില്ല എന്നാണ് വാട്സ് ആപ്പ് വ്യക്തമാക്കിയിരിക്കുന്നത്. വിൻഡോസ് മൊബൈൽ 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോർട്ട് മൈക്രോസോഫ്റ്റ് നിർത്തലാക്കി. ഇതിനു പിന്നാലെയാണ് ഈ ഫോണുകളിൽ ഇന്നു മുതൽ വാട്സ് ആപ്പ് വർക്ക് ചെയ്യില്ല എന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്.

പഴയ ഡിവൈസുകൾക്ക് വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യാനുള്ള പവർ ഇല്ലാ എന്നതിനാലാണ് വാട്സ് ആപ്പ് ഈ ഫോണുകളിൽ നിർത്തലാക്കുന്നത്. ഫെബ്രുവരിയോടെ പഴയ ആൻഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഡിവൈസുകളിൽ നിന്നും വാട്സ് ആപ്പ് അപ്രത്യക്ഷമാകും. മൈക്രോസോഫ്റ്റ് തങ്ങളുടെ ഫോൺ സോഫ്റ്റ്‌വെയർ നിർത്തലാക്കാനും ഉപഭോക്താക്കളോട് ഐഫോണിലേക്കോ ആൻഡ്രോയിഡ് ഫോണിലേക്കോ ജനുവരിയോടെ മാറാനും അനൗൺസ് ചെയ്തതിന് പിന്നാലെയാണ് വാട്സ് ആപ്പിന്റെ പ്രഖ്യാപനം.

2009ൽ തുടങ്ങിയ വാട്സ് ആപ്പ് എല്ലാ വർഷവും തങ്ങളുടെ ആപ്ലിക്കേഷൻ സവിശേഷതകൾ വിപുലീകരിക്കാൻ ആവശ്യമായ തരത്തിലുള്ള കഴിവുകൾ വാഗ്ദാനം ചെയ്യാത്ത ഉപകരണങ്ങൾക്കുള്ള പിന്തുണ നീക്കം ചെയ്യാറുണ്ട്. പഴയ വിൻഡോസ് അധിഷ്ഠിത ഫോണുകൾക്കുള്ള പിന്തുണ 2018ന്റെ തുടക്കത്തിൽ തന്നെ നീക്കം ചെയ്തു. അതേസമയം എല്ലാ ബ്ലാക്ക്‌ബെറി ഒഎസ് ഡിവൈസുകൾക്കുള്ള പിന്തുണയും വാട്സ് ആപ്പ് പിൻവലിച്ചിരുന്നു.

2020ൽ ചില പഴയ ആപ്പിൾ, ആൻഡ്രോയിഡ് ഡിവൈസുകൾക്കുള്ള പിന്തുണയും പിൻവലിക്കും. ഐഒഎസ് 12 നേക്കാളും പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള വളരെ കുറച്ച് ഫോണുകൾ മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് ആപ്പിൾ വ്യക്തമാക്കി. അതേസമയം ഇന്ന് മുതൽ വാട്സ് ആപ്പ് ലഭിക്കില്ല എന്നത് പല ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം ആൻഡ്രോയിഡ് 4.0.3, ഐഒഎസ് 9 ഉള്ള ഐഫോണുകളിലും വാട്സ് ആപ്പ് വർക്ക് ചെയ്യും. ഈ വർഷം ആദ്യം തന്നെ വിൻഡോസ് 10 ഉള്ളവർ ആൻഡ്രോയിഡിലേക്ക് മാറണമെന്ന് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP