Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോമൺ വൈഫൈ ഉപയോഗിച്ചാൽ പണിയറിയാവുന്നവർക്ക് നിങ്ങളുടെ കംപ്യൂട്ടറിലെ മുഴുവൻ വിവരങ്ങളും ഞൊടിയിടയിൽ ചോർത്താം; കോഫി ഹൗസുകളിലും വിമാനത്താവളങ്ങളിലും ഇരുന്ന് വൈഫൈ ഓൺ ചെയ്യുന്നവർ അറിയുക നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഞാടിയിടയിൽ കാലിയായേക്കും

കോമൺ വൈഫൈ ഉപയോഗിച്ചാൽ പണിയറിയാവുന്നവർക്ക് നിങ്ങളുടെ കംപ്യൂട്ടറിലെ മുഴുവൻ വിവരങ്ങളും ഞൊടിയിടയിൽ ചോർത്താം; കോഫി ഹൗസുകളിലും വിമാനത്താവളങ്ങളിലും ഇരുന്ന് വൈഫൈ ഓൺ ചെയ്യുന്നവർ അറിയുക നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഞാടിയിടയിൽ കാലിയായേക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എവിടെയും സൗജന്യമായി വൈഫൈ കിട്ടുന്ന കാലമാണിത്. ഹോട്ടലുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്‌റ്റോപ്പിലും വിമാനത്താവളങ്ങളിലുമൊക്കെ പ്രധാന ആകർഷണങ്ങളിലൊന്ന് സൗജന്യ വൈഫൈ എന്നതാണ്. എന്നാൽ, ഇത്തരം പൊതു വൈഫൈ ഉപയോഗിക്കുന്നത് അപകടമാമെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ ഓൺലൈൻ സർഫ് ചെയ്യുമ്പോൾ, കംപ്യൂട്ടറിലെ വിവരങ്ങളെല്ലാം മറ്റുള്ളവർക്കുകൂടി പ്രാപ്തമായ രീതിയിൽ തുറന്നുവെക്കുകയാണ് ആ സമയങ്ങളിൽ ചെയ്യുന്നതെന്ന് കംപ്യൂട്ടർ ഹാക്കിങ് വിദഗ്ദ്ധർ പറയുന്നു.

ഹോട്ടലുകളുടെ ലോബിയാണ് ബിസിനസുകാരുടെയും അവധിയാഘോഷിക്കുന്ന പ്രമുഖരുടെയും പ്രധാന വൈഫൈ കേന്ദ്രം. ലോബിയിലിരുന്ന് ഹോട്ടലിന്റെ വൈഫൈയിൽ ലോഗിൻ ചെയ്ത് കയറുന്ന ഇത്തരക്കാരെ നിരീക്ഷിച്ച് ഹാക്കർമാരും നിലയുറപ്പിച്ചിരിക്കും. നെറ്റ്‌വർക്ക് അൺസെക്യൂവേഡ് എന്ന മുന്നറിയിപ്പ് പലരും അവഗണിക്കുകയും ചെയ്യും. ഹോട്ടലിന്റെ വിശ്വാസ്യതയാണ് ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, വൈഫൈ എന്ന് തെറ്റിദ്ധരിച്ച് നാം ലോഗിൻ ചെയ്തു കയറുന്നത് ചിലപ്പോൾ ഹാക്കർമാർ ഒരുക്കുന്ന ഹോട്ട്‌സ്‌പോട്ടിലേക്കാകാം. അതുവഴി ഹാക്കർമാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ടുൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കാം.

ഇത്തരം ലോബികളിലും പൊതുസ്ഥലങ്ങളിലും കംപ്യൂട്ടർ ചാർജ് ചെയ്യാനെന്ന വ്യാജേന അടുത്തുവന്നിരിക്കുന്നവരെ കൂടുതൽ ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. അവർ നമ്മുടെ വിവരങ്ങൾ ചോർത്താനുള്ള സാധ്യതകൂടുതലാണ്. കംപ്യൂട്ടറുകൾ മാത്രമല്ല, സ്മാർട്ട്‌ഫോണുകളിൽനിന്നും ഇതുവഴി വിവരങ്ങൾ ചോർന്നുപോകാം. ഒരു സിഗരറ്റ് പാക്കറ്റിനുള്ളിൽപ്പോലും ഒളിച്ചുവെക്കാവുന്ന തരത്തലുള്ള വൈഫൈ റൂട്ടറുകൾ ഇന്ന് ലഭ്യമാണെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകുന്നു.

മിനിറ്റുകൾക്കുള്ളിൽത്തന്നെ മറ്റുള്ളവരുടെ പാസ്‌വേഡുകളും ക്രെഡിറ്റ് കാർഡ് നമ്പറുകളുമൊക്കെ ചോർത്താൻ ഹാക്കർമാർക്ക് സാധിക്കുമെന്നതാണ് പൊതു വൈഫൈ ഇടങ്ങളുടെ ഭീഷണി. പൊതു വൈഫൈ സർവീസുകളുടെ അതേ പേരിലാകും ഹാക്കർമാരും ഹോട്‌സ്‌പോട്ട് ഒരുക്കിയിട്ടുണ്ടാവുക. അത് വേർതിരിച്ചറിയാതെ കയറുമ്പോഴാണ് കുടുങ്ങുന്നതെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. യഥാർഥ വൈഫൈ ഏതെന്ന് തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയാണ് ഇതിനുള്ള മാർഗം.

വീട്ടിലെ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഉപയോഗിക്കുമ്പോഴും ഇതേ പ്രതിസന്ധി നേരിടും. വൈഫൈ വഴിയുള്ള ബ്രോഡ്ബാൻഡിൽ നിങ്ങളെ കബളിപ്പിക്കുന്ന തരത്തിൽ ഹാക്കർമാർ വീട്ടിലെ ബ്രോഡ്ബാൻഡിന്റെ അതേ പേരിൽ കെണിയൊരുക്കിയിട്ടുണ്ടാകും. അബദ്ധത്തിൽ ഇതിൽ പ്രവേശിച്ചാലും നിങ്ങളുടെ രഹസ്യങ്ങൾ ചോർന്നുപോയേക്കാം. പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ പുലർത്തുന്ന ജാഗ്രത വീട്ടിലെ കണക്ഷൻ ഉപയോഗിക്കുമ്പോഴും പുലർത്തണമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP