Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൗസിങ് ലോൺ എടുക്കാൻ അറിയേണ്ടതെല്ലാം

ഹൗസിങ് ലോൺ എടുക്കാൻ അറിയേണ്ടതെല്ലാം

സ്വന്തമായി ഒരു വീടു വേണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കം. വില്ലൻ മിക്കപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങളാവും. വീടു വാങ്ങാനോ, നിർമ്മിക്കാനോ മാത്രമല്ല, മെയിന്റനൻസിനും ഫർണിഷിങ്ങിനും വരെ ഇന്നു ഭവനവായ്പാ പദ്ധതികളുണ്ട്. വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും ഹൗസിങ് ലോൺ താരതമ്യേന കുറഞ്ഞ പലിശയ്ക്കു സ്വന്തമാക്കാം. ഹൗസിങ് ലോണെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതൊക്കെ.


1. എല്ലാ ദേശസാൽകൃത ഷെഡ്യൂൾഡ്, കൊമേഴ്‌സ്യൽ ബാങ്കുകളെ കൂടാതെ ചില ഇതര ധനകാര്യ സ്ഥാപനങ്ങളും ഹൗസിങ് ലോൺ നൽകുന്നുണ്ട്.

2. സ്ഥിരമായ ആദായമാർഗമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും വിദേശ ഇന്ത്യക്കാർക്കും ഭവനവായ്പ ലഭിക്കുന്നതാണ്. ചില നിബന്ധനകൾ പാലിക്കണമെന്നു മാത്രം.

3. സ്ഥലം വാങ്ങാൻ, വീടു പണിയാൻ, റിപ്പയർ ചെയ്യാൻ, നവീകരിക്കാൻ, റീ മോഡൽ ചെയ്യാൻ, വലുതാക്കാൻ, വീടുപണിക്കുവന്ന കടം വീട്ടാൻ, ഫർണിഷിങ്ങ്, ബ്യൂട്ടിഫിക്കേഷൻ എന്നിവയ്‌ക്കൊക്കെ ലോൺ ലഭിക്കും.ഫ്‌ലാറ്റ് വാങ്ങാൻ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ, ബാങ്കുകളിലോ ഉള്ള ഭവനവായ്പ വീണ്ടെടുക്കണമെങ്കിലും (ടേക്ക് ഓവർ) വായ്പ ലഭിക്കും.

4. അപേക്ഷയും അനുബന്ധ രേഖകളും (ഇൻകം പ്രൂഫ്, സൈറ്റ് ഇൻസ്‌പെക്ഷൻ റിപ്പോർട്ട്, ലീഗൽ ഒപ്പീനിയൻ മുതലായവ) തയാറായിക്കഴിഞ്ഞാൽ, ഒരു ദിവസം മുതൽ മൂന്നുദിവസങ്ങൾക്കുള്ളിൽ വായ്പ അനുവദിക്കും.

5. വീടുപണിക്കു മൂന്നുകോടി രൂപവരെ ലോൺ ലഭിക്കും. റിപ്പയർ, എക്സ്റ്റൻഷൻ, റീ മോഡലിങ് എന്നിവയ്ക്കു താഴ്ന്ന ലിമിറ്റുകളാണുള്ളത്.

6. ഐഡന്റിറ്റി പ്രൂഫ് (റേഷൻ കാർഡ്, പാസ്‌പോർട്ട്, വോട്ടേഴ്‌സ് ഐഡി, പാൻകാർഡ് എന്നിവയിലേതെങ്കിലുമൊന്നിന്റെ കോപ്പി), ഇൻകം പ്രൂഫ് (വരുമാനത്തിന്റെ പ്രൂഫ്, ഫോം16), ബാലൻസ് ഷീറ്റ്, ഐറ്റി റിട്ടേൺ), അല്ലെങ്കിൽ ഇതര ആദായ, വരുമാനത്തിന്റെ രേഖകൾ എന്നിവ അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം.

7. ആധാരം, കുടികിട സർട്ടിഫിക്കറ്റ്, കരം തീർത്ത രസീത്, ലീഗൽ ഒപ്പീനിയൻ, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സെക്യൂരിറ്റിയായി ബാങ്കിൽ നൽകേണ്ടതാണ്.

8. അനുവദിക്കപ്പെടുന്ന തുകയുടെ 0.25 ശതമാനം അഡ്മിനിസ്‌ട്രേറ്റീവ് ഫീയായി ഒരുതവണ അടയ്‌ക്കേണ്ടതുണ്ട്. ലീഗൽ പരിശോധന, സ്ഥലം ഇവാല്യുവേഷൻ എന്നിവയുടെ ചെലവുകൾ ലോണെടുക്കുന്ന ആൾ വഹിക്കണം.

9. ഇന്ത്യയിൽ താമസിക്കുന്നവർക്ക് 20 വർഷം വരെ തിരിച്ചടവു കാലാവധിയുണ്ട്. (65 വയസിനുള്ളിൽ തിരിച്ചടയ്ക്കണം). വിദേശ ഇന്ത്യക്കാർക്ക് 15 വർഷം വരെയാണു കാലാവധി. (55 വയസിനുള്ളിൽ തിരിച്ചടവു തീരണം).

10. പലിശ നിരക്കു രണ്ടുതരമുണ്ട്. ഫ്‌ലോട്ടിങ് റേറ്റും, ഫിക്‌സഡ് റേറ്റും. ഫ്‌ലോട്ടിങ് റേറ്റ് ഗവൺമെന്റ് നിർദേശിക്കുന്നതനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം. ഫിക്‌സഡ് നിരക്കു മാറ്റമില്ലാതെ തുടരും. ഫ്‌ലോട്ടിങ് റേറ്റ്, ഫിക്‌സഡ് നിരക്കിനെ അപേക്ഷിച്ചു ഒരു ശതമാനം വരെ കുറവാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP