Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസി വ്യവസായിയെ ബ്ലാക്ക്‌മെയിൽ ചെയ്തു പണം അടിച്ചു മാറ്റാൻ ശ്രമിച്ച നിനക്ക് നാണമില്ലേടാ ഇങ്ങനെ കിടന്നു ചെലയ്ക്കാൻ? മറുനാടനോട് ഈ ചോദ്യങ്ങൾ ഉന്നയിച്ചവരൊക്കെ ഇത് മറക്കാതെവായിക്കുക

പ്രവാസി വ്യവസായിയെ ബ്ലാക്ക്‌മെയിൽ ചെയ്തു പണം അടിച്ചു മാറ്റാൻ ശ്രമിച്ച നിനക്ക് നാണമില്ലേടാ ഇങ്ങനെ കിടന്നു ചെലയ്ക്കാൻ?  മറുനാടനോട് ഈ ചോദ്യങ്ങൾ ഉന്നയിച്ചവരൊക്കെ ഇത് മറക്കാതെവായിക്കുക

ടാ ചൊറിനാടൻ മുതലാളി നീ സിപിഐഎമ്മിനെ ചൊറിയും മുൻപ് നിന്റെ യുകെയിലെ ബ്ലാക്ക്മെയിൽ കേസിന്റെ പിഴ അടച്ചിട്ടു വാടാ! പ്രവാസി വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം അടിച്ചു മാറ്റാൻ ശ്രമിച്ച നിനക്ക് നാണമില്ലേടാ ഇങ്ങനെ കിടന്നു ചെലയ്ക്കാൻ? കുറെ ദിവസം മുൻപ് നീ പണം ചോദിച്ചു ബ്ലാക്ക്മെയിൽ ചെയ്തിരുന്നതിന്റെയും കരഞ്ഞ് കാലു പിടിക്കുന്നതിന്റെയും ഒരു ഓഡിയോ ക്ലിപ് ഇറങ്ങിയിരുന്നല്ലോ. അതേക്കുറിച്ച് ഇൻസ്റ്റന്റ് റെസ്പോൺസ് ഒന്നുമില്ലേടാ. നാട്ടുകാരുടെ മെക്കിട്ട് കയറുന്ന നിനക്ക് എന്താടാ ആ വാർത്ത പ്രസിദ്ധീകരിക്കാൻ ഇത്ര മടി...

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ലേഖകൻ ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ചു എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ അതു കൊള്ളുന്നവർ ചോദിക്കുന്ന ചില ചോദ്യങ്ങളുടെ സാമ്പിൾ ആണ് ഇത്. യുകെയിൽ ഒരു കേസിൽ എന്നെ കോടതി ശിക്ഷിച്ചെന്നും 30 ലക്ഷം രൂപ പിഴ അടക്കാൻ കോടതി വിധിച്ചെന്നും ഒരു പ്രവാസി വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച ഞാൻ ആകെ കുടുങ്ങിയെന്നുമാണ് ഈ ചോദ്യങ്ങളുടെ സാരം. ഒരു വാർത്തയും മുക്കുകയില്ല എന്നവകാശപ്പെടുന്ന മറുനാടൻ സ്വന്തം മുതലാളിയുടെ വാർത്ത വന്നപ്പോൾ അത് മറച്ചു വയ്ക്കുന്നു എന്നാണ് ആരോപണം.

ആദ്യമേ പറയട്ടെ യുകെയിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ ഒരോ സിവിൽ-ക്രിമിനൽ കേസുകൾ ഉണ്ട്. മറുനാടനിലെ ഏതെങ്കിലും വാർത്തയുടെ പേരിലല്ല. പ്രത്യുത ഷാജൻ തന്നെ എഡിറ്റർ ആയിരുന്ന ബ്രിട്ടീഷ് മലയാളി എന്ന പോർട്ടലിൽ വന്ന ഒരു വാർത്തയുടെ പേരിലാണ് ഈ കേസ്. ഷാജന്റെ അഭാവത്തിൽ ക്രിമിനൽ കോടതി 600 പൗണ്ട് പിഴ വിധിക്കുകയും അപ്പീലിൽ ഷാജനെ കുറ്റവിമുക്തനാക്കുകയും എന്നാൽ സ്വകാര്യ അന്യായം നടത്തിയ പരാതിക്കാരന് കോടതി ചെലവ് നൽകാനും തീരുമാനം ആയിട്ടുണ്ട്. അടുത്ത മാസം അവസാനമെ ഇതു സംബന്ധിച്ച കോടതി ഉത്തരവ് പുറത്തിറങ്ങു.

ഈ വാർത്തയുമായി ബന്ധപ്പെട്ടിട്ടുള്ള സിവിൽ കോടതി കേസ് ഇപ്പോഴും നടന്നു വരികയാണ്. സാക്ഷികളെ ലണ്ടൻ ഹൈക്കോടതിയിൽ എത്തിക്കാൻ സാധിക്കാത്തതുകൊണ്ട് കേസ് നടത്തിപ്പിൽ നിന്നും പിന്മാറുകയും അതിന്റെ വിധി അടുത്ത മാസം ഉണ്ടാവുകയും ചെയ്യും. വലിയൊരു തുക ഡാമേജായി നൽകാൻ കോടതി വിധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പരിതിക്കാരെ കുറിച്ചോ പരാതിയെക്കുറിച്ചോ ഒരു വാർത്തയും പ്രസിദ്ധീകരിക്കരുത് എന്ന് കോടതി വിധിയുള്ളതുകൊണ്ട് മാത്രമാണ് ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP