Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്താതെ പോകാൻ വിടില്ലെന്ന് നിലപാട് കടുപ്പിച്ച് ഇടവകക്കാർ; കമ്മിഷൻ അംഗങ്ങളായ വൈദികരെ തടഞ്ഞുവച്ച് രാത്രി കൂട്ടമണി മുഴക്കിയതോടെ പള്ളിയിലേക്ക് ഒഴുകിയെത്തി വിശ്വസി സമൂഹം; വായിച്ചു കേൾപ്പിക്കില്ലെന്ന നിലപാട് എടുത്തതോടെ റിപ്പോർട്ട് തട്ടിപ്പറിച്ച് വിശ്വാസികൾ വൈദികരെ പാതിരാ കഴിഞ്ഞും തടഞ്ഞുവച്ചു; കൊരട്ടിയിലെ വികാരിയുടെ സ്വർണ വിൽപന തട്ടിപ്പിൽ ഇന്നലെ പള്ളിയിൽ സംഘർഷം ഉണ്ടായത് ഇങ്ങനെ

കൊരട്ടി: കൊരട്ടി പള്ളിയിൽ സംഘർഷം ശക്തമായത് അന്വേഷണ റിപ്പോർട്ട് വായിച്ച് കേൾപ്പിക്കണമെന്ന് ഇടവകക്കാരും പറ്റില്ലെന്ന് രൂപത കമ്മീഷനും കടുംപിടിത്തം നടത്തിയതോടെ. തുടർന്ന് പള്ളിയിലുണ്ടായിരുന്നവർ കൂട്ടമണി മുഴക്കിയതിനെത്തുടർന്ന് കൂട്ടമായെത്തിയ വിശ്വാസികൾ കമ്മീഷൻ അംഗങ്ങളായ വൈദീകരെ തടഞ്ഞ് വച്ചു. എന്നിട്ടും വഴങ്ങാതായതോടെ ഇവരുടെ പക്കൽ നിന്ന് രേഖകൾ പിടിച്ചുവാങ്ങി.

രാത്രി എട്ടരയോടെ ആരംഭിച്ച സംഘർഷവസ്ഥ പുലർച്ചെ ഒന്നരയ്ക്ക് വൈദികർ സ്ഥലം വിടും വരെ നീണ്ടു. ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ വിശ്വാസികൾ ഇന്ന് യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ് വിശ്വാസികൾ. കൊരട്ടി പള്ളി വികാരി മാത്യൂ മണവാളനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളെക്കുറിച്ച് ഇന്നലെ നടന്ന രൂപത കമ്മീഷൻ തെളിവെടുപ്പും തുടർന്നുണ്ടായ സംഭവ പരമ്പരകളും വീണ്ടും സഭയ്ക്ക് വലിയ തലവേദനയായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP