Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്തുമസ് സന്ദേശങ്ങളുമായി മലയാളി കരോൾ സംഘം സിംഗപ്പൂരിൽ

ക്രിസ്തുമസ് സന്ദേശങ്ങളുമായി മലയാളി കരോൾ സംഘം സിംഗപ്പൂരിൽ

വുഡ് ലാൻഡ്‌സ്: പ്രവാസ ഭൂമിയിലും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി. ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാനുള്ള തിരക്കിലാണ് സിംഗപ്പൂരിലെ മലയാളി സമൂഹവും.  മനസ്സിൽ താലോലിക്കുന്ന നല്ല ക്രിസ്തുമസ് ഓർമകളെ അന്യരാജ്യത്തും യഥാർഥ്യമാക്കുകയാണ് സിംഗപ്പൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ വിശ്വാസികൾ.
രക്ഷകന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് പാരമ്പര്യ തനിമയിൽ  വീടുവീടാന്തരം കയറിയിറങ്ങിയുള്ള 2014ലെ ക്രിസ്മസ് കരോളിനു സിംഗപ്പൂർ  യാക്കോബായ കത്തീഡ്രലിൽ തുടക്കമായി. ഇടവകയിൽ പ്രവർത്തിക്കുന്ന  മോർ ഇഗ്‌നാത്തിയോസ് യൂത്ത് അസോസിയേഷന്റെ  നേതൃത്വത്തിൽ  കരോൾ സംഘം സിംഗപ്പൂരിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച്  വരുന്നു.
എസ്. എം. എസ്സിലൂടെയും ഇമെയിൽ വഴിയും സന്ദേശങ്ങൾ കൈമാറി, സ്വന്തം കൂടുകളിലേക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയർത്തു  പാട്ടായി മാറുകയായിരുന്നു യുവജന പ്രസ്ഥാനം പ്രവർത്തകർ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോൾ.

നവംബർ 15നു ഇടവക വികാരി ഫാ. ഗ്രിഗർ ആർ കൊള്ളന്നൂരിന്റെ ഭവനത്തിൽ നടന്ന പ്രാർത്ഥനകൾക്കു  ശേഷം ആദ്യ ദിവസം കരോൾ സംഘം ഇടവകയിലെ വുഡ് ലാൻഡ്‌സ്   സോണിലെ ഭവനങ്ങൾ സന്ദർശിച്ചു. കുട്ടികളും മുതിർന്ന വരുമടങ്ങിയ ഗായക സംഘത്തെ അനുഗമിച്ചു കൊണ്ടുള്ള വാദ്യ ഉപകരണങ്ങളുടെ മേള വിസ്മയങ്ങളും ഇടവക ജനങ്ങൾ ആഘോഷമാക്കി മാറ്റി. ചുമലിലെ സഞ്ചിയിൽ  നിറയെ സമ്മാനങ്ങളുമായി സന്താക്ലോസും സംഘത്തെ അനുഗമിക്കുന്നുണ്ട്. ഇരുപത്തഞ്ചോളം വരുന്ന സംഘം ശനി, ഞായർ  ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ  നടത്തുന്ന ഭവന സന്ദർശനത്തിൽ  സിംഗപ്പൂരിലുള്ള നാനാദേശക്കാർ ഉൾപ്പെടെയുള്ള ആളുകൾ  സന്തോഷത്തോടെ സഹകരിച്ചു വരുന്നു. ഇടവക ആരംഭിച്ച ശേഷമുള്ള  എഴാം  വർഷത്തെ  കരോൾ ആണ് ഇപ്പോൾ നടത്തപ്പെടുന്നത്.

മറ്റ് ദിവസങ്ങളിൽ സിംഗപ്പൂരിന്റെ എല്ലാ  ഭാഗത്തേക്കും കരോൾ സന്ദർശനം  ഭംഗിയായി നടത്തപ്പെട്ടു. കരോൾ  സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 006581891415



 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP