Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണമാരും കുഞ്ഞു രാധാമാരും വീഥികൾ കീഴടക്കി; ബാലഗോകുലമായി സിംഗപ്പൂർ ബാലസുബ്രമണ്യ ക്ഷേത്രം മാറിയപ്പോൾ

ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണമാരും കുഞ്ഞു രാധാമാരും വീഥികൾ കീഴടക്കി; ബാലഗോകുലമായി സിംഗപ്പൂർ ബാലസുബ്രമണ്യ ക്ഷേത്രം മാറിയപ്പോൾ

മനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണമാരും കുഞ്ഞു രാധാമാരും സിംഗപ്പൂരിലെ യിഷൂൺ ബാലസുബ്രമണ്യക്ഷേത്രത്തെ അക്ഷരാർത്ഥത്തിൽ അമ്പാടിക്കണ്ണന്റെ ഗോകുലമാക്കി മാറ്റുന്ന കാഴ്‌ച്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ടത്.

പ്രളയദുരിതത്തിൽ ഉഴലുന്ന കേരളത്തിൽ ഇത്തവണ ശ്രീകൃഷ്ണ ജയന്തി, ആഘോഷങ്ങളില്ലാതെ കടന്ന് പോയപ്പോൾ സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം കേരളത്തിന് വേണ്ടി പ്രാർത്ഥനയുമായി ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഒത്തുകൂടി. സിംഗപ്പൂർ വിവേകാനന്ദ സേവാ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവിടുത്തെ ശ്രീകൃഷ്ണ ജയന്തി ആചരണം.

അമ്പാടിക്കണ്ണന്മാരായും രാധമാരായും മാറിയ കുഞ്ഞു മക്കൾ ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു നിന്നു. ഭജനയും കീർത്തനങ്ങളും ആലപിച്ചുകൊണ്ട് ചെറുപ്രദക്ഷിണമായി അവർ ക്ഷേത്രം വലം വച്ചു. കേരളത്തിലെ പ്രളയത്തിന്റെ തീവ്രതയിൽ മുടങ്ങിപ്പോയ കഴിഞ്ഞ ആഴചയിൽ നടക്കേണ്ടിയിരുന്ന രക്ഷാബന്ധൻ ഉത്സവവും ചടങ്ങ് മാത്രമായി ശ്രീകൃഷ്ണജയന്തിക്കൊപ്പം നടന്നു.

സിംഗപ്പൂരിന്റെ വിവിധ ഭാഗങ്ങളിലായി എല്ലാആഴ്ചകളിലും യോഗാക്‌ളാസുകളും കുട്ടികൾക്കുള്ള വിവിധ കായികവിനോദങ്ങളും സംഘടിപ്പിക്കുന്ന വി എസ്സ് എസ്സ്‌സേവാഭാരതിയുമായി ചേർന്ന് കേരളത്തിനൊരു കൈത്താങ്ങ് എന്ന സേവാ പരിപാടിയിൽ ചെയ്യേണ്ട പ്രവർത്തനങ്ങളേക്കുറിച്ച് തീരുമാനമെടുക്കുവനും ശ്രീകൃഷ്ണ ജയന്തി വേദിയായി. അഷിതോഷ് ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി. ക്ഷേത്രാങ്കണത്തിൽ നടന്ന പ്രസാദ വിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP