Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാളെ മുതൽ ഫുട്പാത്തുകളിൽ ഇ സ്‌കൂട്ടറുകൾ ഓടിക്കാൻ പാടില്ല; റോഡുകൾക്ക് പിന്നാലെ ഫുട്പാത്തിലും നിരോധനം കൊണ്ട് വന്നത് സുരക്ഷയുടെ ഭാഗമായി; നിയമലംഘകർക്ക് കനത്ത പിഴ

നാളെ മുതൽ ഫുട്പാത്തുകളിൽ ഇ സ്‌കൂട്ടറുകൾ ഓടിക്കാൻ പാടില്ല; റോഡുകൾക്ക് പിന്നാലെ ഫുട്പാത്തിലും നിരോധനം കൊണ്ട് വന്നത് സുരക്ഷയുടെ ഭാഗമായി; നിയമലംഘകർക്ക് കനത്ത പിഴ

സ്വന്തം ലേഖകൻ

റോഡുകൾക്ക് പിന്നാലെ ഫുട്പാത്തിലൂടെയും ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓടിക്കുന്നതിന് വിലക്കേർപ്പെടുത്തി. നാളെ മുതൽ രാജ്യത്തെ എല്ലാ ഫുട്പാത്തുകളിലും ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ സൈക്ലിങ് പാതകളിലും പാർക്ക് കണക്റ്റർ നെറ്റ്‌വർക്കുകളിലും മാത്രമേ റൈഡറുകൾ ഉപയോഗിക്കാൻ കഴിയൂ.

നിയമം ലംഘിക്കുന്നവർക്ക് 2000 ഡോളർ വരെ പിഴയും ജയിൽ ശിക്ഷയും ഉറപ്പാണെന്ന് ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി മുന്നറിയിപ്പ് നല്കി. എന്നാൽ ആദ്യ കുറച്ച് മാസങ്ങളിൽ മുന്നറിയിപ്പ് നല്കും. പിന്നീട് കനത്ത ശിക്ഷ നല്കുമെന്നും അധികൃതർ അറിയിച്ചു.2020 ജനുവരി മുതലായിരിക്കും ശിക്ഷാ നടപടികൾ സ്വീകരിക്കുക.

സൈക്കിൾ അല്ലെങ്കിൽ മോട്ടറൈസ്ഡ് വീൽചെയറുകൾ അല്ലെങ്കിൽ മൊബിലിറ്റി സ്‌കൂട്ടറുകൾ പോലുള്ള വ്യക്തിഗത മൊബിലിറ്റി സഹായങ്ങൾക്ക് നിരോധനം ബാധകമല്ല. എന്നാൽ അടുത്ത വർഷം ആദ്യ പാദത്തോടെ ഹോവർബോർഡുകൾ, ഇലക്ട്രിക് യൂണിസൈക്കിളുകൾ എന്നിവ പോലുള്ള മറ്റ് വ്യക്തിഗത മൊബിലിറ്റി ഉപകരണങ്ങളും (പിഎംഡി) ഫുട്പാത്തുകളിൽ നിന്ന് വിലക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP