Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾക്ക് കടിഞ്ഞാണിടാൻ അധികൃതർ; അനധികൃത പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരമായി കമ്പനികൾക്ക് ലൈസൻസ് നല്കുന്നു; ആശങ്കയോടെ കമ്പനി ഉടമകൾ

വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾക്ക് കടിഞ്ഞാണിടാൻ അധികൃതർ; അനധികൃത പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരമായി കമ്പനികൾക്ക് ലൈസൻസ് നല്കുന്നു; ആശങ്കയോടെ കമ്പനി ഉടമകൾ

രാജ്യത്ത് വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾക്ക് കടിഞ്ഞാണിടാനായി കമ്പനികൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നു. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി കീഴിലേക്ക് ഒബൈക്ക്, മോബൈക്ക്, ഓഫോ, തുടങ്ങിയ കമ്പനികളെയും പേഴ്‌സണല് മാബിലിറ്റി ഡിവൈസുകളെയും ഉൾപ്പെടുത്തി ലൈസൻസ് ഏർപ്പെടുത്ത കാര്യമാണ് പാർലമെന്റിൽ ചര്ച്ച ചെയ്യപ്പെട്ടത്.

രാജ്യത്ത് വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾ മൂലം അനധികൃത പാർക്കിങ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഈ പദ്ധതി പ്രകാരം ഓരോ സൈക്കിളുകളെയും ആറ് മാസത്തിലൊരിക്കൽ ചെക്കിങ് നടത്താനും, അവർ അനധികൃത പാർക്കിങ് പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്തുവെന്നും കണക്കാക്കിയായിരിക്കും ലൈസൻസ് നല്കുക.

ആറോളം കമ്പനികളിലായി 100,000 ത്തോളം ബൈ സൈക്കിളുകൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഈ വർഷം പകുതിയോടെ ഈ കമ്പനികളിൽ നിന്നും ലൈസൻസിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. പിന്നീട് ലൈസൻസ് ഇല്ലാത്ത കമ്പനികൾക്ക് പിഴയും ജയിലും ശിക്ഷ വിധിക്കാനും തീരുമാനിച്ചിട്ടുണ്ട്. 10,000 ഡോളർ പിഴയും ആറ് മാസം ജയിലുമായിരിക്കും ശിക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP