Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുകവലി നിരോധന മേഖലകളിൽ നിന്ന് പുകവലിക്കുന്നവർ സൂക്ഷിച്ചോളൂ; നിയമലംഘകരെ പിടികൂടാനായി ക്യാമറകൾ തുറന്നിരിക്കും

പുകവലി നിരോധന മേഖലകളിൽ നിന്ന് പുകവലിക്കുന്നവർ സൂക്ഷിച്ചോളൂ; നിയമലംഘകരെ പിടികൂടാനായി ക്യാമറകൾ തുറന്നിരിക്കും

രാജ്യത്ത് മിക്ക സ്ഥലങ്ങളും പുകവലി നിരോധന മേഖലകളാണ്. എന്നാൽ പുകവലി നിരോധന മേഖലകളിൽ നിന്നും പുകവലിക്കുന്നവരും കുറവല്ല. ഇത്തരക്കാരെ പിടികൂടാനായി പുതിയ ക്യാമറ സംവിധാനം നടപ്പിലാക്കുകയാണ് രാജ്യം. രാജ്യത്തെ പുകയില മുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് നടപടി.

നാഷണൽ എൻവയോണ്മെന്റൽ ഏജൻസിയാണ് ക്യാമറ ഘടിപ്പിക്കുക. ഈ ക്യാമറ ഹൈഡെഫനിഷൻ തെർമൽ സെൻസറോട് കൂടിയുള്ള ക്യാമറയാണ് ഘടിപ്പിക്കുക. ഏകദേശം 32000 ത്തോളം സ്ഥലങ്ങളിലാണ് പുകവലി നിരോധന മേഖലയിലായി ഉൾപ്പെടുത്തിയിട്ടുള്ളത്.

ഷോപ്പിങ് മാളുകൾ. എന്റർടെയ്‌മെന്റ് ഔട്ട് ലെറ്റുകൾ. ഹോസ്രിറ്റൽ, ബസ് സ്‌റ്റോപ്പ്, ലിഫ്റ്റ് ലോബികൾ, കെട്ടിടങ്ങളിലേക്ക് പ്രവേശന കവാടങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലൊക്കെയാണ് പുകവലി നിരോധന മേഖലകളായി ഉൾപ്പെടുത്തിയിട്ടുള്ളത്.

പുകവലിക്കുന്നവരുടെ ഫോട്ടോയുൾപ്പടെ തെളിയുന്ന ക്യാമറയിൽ സമയവും തീയതിയും ഉൾപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP