Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനു ശേഷം കൊറോണ കേസുകളിൽ വർധന; കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 142 കേസുകൾ

ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനു ശേഷം കൊറോണ കേസുകളിൽ വർധന; കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 142 കേസുകൾ

സ്വന്തം ലേഖകൻ

സിംഗപ്പൂർ : ടുത്ത ലോക്ക്ഡൗൺ നടപടികളിലെക്ക് പോയ രാജ്യമാണ് സിംഗപ്പൂർ. വ്യാപനം കുറഞ്ഞതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇതിനു ശേഷം വ്യാപനം വർധിക്കുന്നതായാണ് കാണുന്നത്.

സിംഗപ്പൂരിൽ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനു ശേഷം കൊറോണ കേസുകളിൽ വർധന വരുന്നത് ആശങ്ക വളർത്തുന്നു. പുതിയ രോഗികളുടെ എണ്ണത്തിൽ ഗൗരവതരമായ വർധനയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബുധനാഴ്ച മാത്രം 142 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 11 ഇന്ത്യക്കാരുമുണ്ടെന്നും അറിയുന്നു.
പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ നാൽപ്പതെണ്ണം കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന ഡോർമിറ്ററികളിലാണ്. ഇവിടങ്ങളിൽ ഇടുങ്ങിയ മുറികളിലാണ് തൊഴിലാളികൾ താമസിക്കുന്നത്.

ഈ വാർത്തകൾ ലോകത്തിലാകെ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോക സാമ്ബത്തിക വ്യവസ്ഥയെ തകർക്കുന്ന നിലയിലാണ് ലോക്ക്ഡൗൺ നയം നീങ്ങുന്നത്. ലോക്ക്ഡൗൺ നീക്കം ചെയ്ത് സാമ്ബത്തിക വ്യവഹാരങ്ങൾക്ക് ഉണർവ്വ് കൊടുക്കാൻ ലോകരാജ്യങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് പറ്റാത്ത സ്ഥിതിയാണുള്ളത്. വ്യാപനം കുറഞ്ഞതിനു ശേഷം ലോക്ക്ഡൗൺ ഇളവു വരുത്തുന്നതും അപകടമാണെന്ന സന്ദേശമാണ് സിംഗപ്പൂർ നൽകുന്നത്.

ചൈനയിലും കടുത്ത നിയന്ത്രണങ്ങൾക്കു ശേഷം കൊറോണ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് ആശങ്കാജനകമായ രീതിയിലല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുതിയ കേസുകളിൽ വലിയ ഭാഗവും വിദേശത്തു നിന്നെത്തിയവരാണ്. സിംഗപ്പൂരിലെ സ്ഥിതി വ്യത്യസ്തമാണ്. 24 മണിക്കൂറിൽ നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP