Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചത് ഇരട്ടിയിലധികം പേർക്ക്; രോഗം പടരുന്നത് വർദ്ധിച്ചതോടെ വീടുകളിൽ പ്രതിരോധ പ്രവർത്തനം നടത്തണമെന്ന മുന്നറിയിപ്പുമായി പരിസ്ഥിതി വകുപ്പ് നിർദ്ദേശം

രാജ്യത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചത് ഇരട്ടിയിലധികം പേർക്ക്; രോഗം പടരുന്നത് വർദ്ധിച്ചതോടെ വീടുകളിൽ പ്രതിരോധ പ്രവർത്തനം നടത്തണമെന്ന  മുന്നറിയിപ്പുമായി പരിസ്ഥിതി വകുപ്പ് നിർദ്ദേശം

സ്വന്തം ലേഖകൻ

രാജ്യത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചത് ഇരട്ടിയിലധികം പേർക്കെന്ന് റിപ്പോർട്ട്. ഇതോടെ വർഷാവസാന അവധി ദിവസങ്ങളിൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന താമസക്കാർ യാത്ര ചെയ്യുന്നതിന് മുമ്പ് വീടുകൾ കൊതുക് പ്രതിരോധം ഉണ്ടാക്കണമെന്നടക്കം ദേശീയ പരിസ്ഥിതി ഏജൻസി (എൻഇഎ) മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചിരട്ടിയിലധികം ഡെങ്കിപ്പനി ബാധിച്ചതായി സിംഗപ്പൂരിലെ ദേശീയ പരിസ്ഥിതി ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.നവംബർ 23 ലെ കണക്കനുസരിച്ച് 2019 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം ഡെങ്കിപ്പനി - 14,658 ആണ്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തെ അഞ്ചര ഇരട്ടി കവിഞ്ഞു

മാത്രമല്ല ഡെങ്കിപ്പനി പരത്തുന്ന ക്ലസ്റ്ററുകളിൽ കാണപ്പെടുന്ന മിക്ക കൊതുക് പ്രജനന സ്ഥലങ്ങളും പാർപ്പിട പരിസരത്താണെന്നും കണ്ടെത്തി. അതുകൊണ്ട് തന്നെ വീടുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും ഫ്‌ളോർ ട്രാപ്പുകളും ടോയ്ലറ്റ് ബൗളുകളും മറയ്ക്കാനും വിദേശയാത്രയ്ക്ക് മുമ്പ് ഓവർഫ്‌ളോ പൈപ്പുകൾ അടയ്ക്കാനും എൻഇഎ ജീവനക്കാരെ ഉപദേശിച്ചു. കൊതുകുകൾ വളർത്താൻ കഴിയുന്ന സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കാൻ കഴിയാത്ത സ്ഥലങ്ങളിലും താമസക്കാർ മണൽ ഗ്രാനുലാർ കീടനാശിനി ചേർക്കണമെന്നും നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP