Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂരിൽ ഒരാഴ്‌ച്ചക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 666 ആയി ഉയർന്നു; മുൻ വർഷത്തെത്തിനെക്കാൾ രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ആശങ്കയോടെ ജനങ്ങൾ

സിംഗപ്പൂരിൽ ഒരാഴ്‌ച്ചക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 666 ആയി ഉയർന്നു; മുൻ വർഷത്തെത്തിനെക്കാൾ രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ആശങ്കയോടെ ജനങ്ങൾ

സിംഗപ്പൂരിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളിൽ രോഗം ബാധി്ച്ചവരുടെ എണ്ണം 666 ആണെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ ജനങ്ങളും ആശങ്കയിലാണ്. ജൂലൈ 7 മുതൽ 13 വരെ 666 കേസുകൾ രേഖപ്പെടുത്തെയെന്നാണ് ദേശീയ പരിസ്ഥിതി ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്.

പുതിയ കണക്ക് പ്രകാരം മുൻവർഷങ്ങളെ അപേക്ഷിച്ച് പനി ബാധിച്ചവരുടെ എണ്ണം കൂടുതലാണ്. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് ഈ വർഷം ആകെ 7,374 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,481 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണക്കനുസരിച്ച് ഡെങ്കിപ്പനി ബാധിച്ചവർ ഈ വർഷം അഞ്ചിരട്ടിയാണ്.

ഇതിൽ 44 ഓളം പേരുടെ സ്ഥിതി ഗുരുതരമാവുകയും അഞ്ച് പേർ മരണത്തിന് കീഴടങ്ങിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. രോഗം പടരുന്നതോടെ രാജ്യത്തുകൊതുക് നശീകരണ പ്രവർത്തനം ഊർജ്ജിതമാക്കാൻ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP