Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാംഗി വിമാനത്താവളത്തിന് മുകളിലൂടെ അനധികൃത ഡ്രോൺ വട്ടമിട്ട് പറന്നതോടെ റദ്ദാക്കിയത് 37 ഓളം സർവ്വീസുകൾ; ഒരു റൺവേയുടെ പ്രവർത്തനം തടസ്സപ്പെട്ടു; രണ്ട് ദിവസം കൊണ്ട് ഡ്രോൺ മൂലം വലഞ്ഞത് നിരവധി യാത്രക്കാർ

ചാംഗി വിമാനത്താവളത്തിന് മുകളിലൂടെ അനധികൃത ഡ്രോൺ വട്ടമിട്ട് പറന്നതോടെ റദ്ദാക്കിയത് 37 ഓളം സർവ്വീസുകൾ; ഒരു റൺവേയുടെ പ്രവർത്തനം തടസ്സപ്പെട്ടു; രണ്ട് ദിവസം കൊണ്ട് ഡ്രോൺ മൂലം വലഞ്ഞത് നിരവധി യാത്രക്കാർ

ചാംഗി വിമാനത്താവള പ്രവർത്തനം തടസ്സപ്പെടുത്തി വീണ്ടും ഡ്രോൺ. കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ചാംഗി വിമാനത്താവളത്തിന് മുകളിലൂടെ അനധികൃത ഡ്രോൺ പറന്നത്. ഇതോടെ 37 ഓളം സർവ്വീസുകൾ തടസ്സപ്പെടുകയും ഒരു ഫൺവേയുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു.

വിമാന പ്രവർത്തനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, 18 ന് രാത്രി 11 നും 19 ന് രാവിലെ 9 നും ഇടയിൽ ഒരു റൺവേയുടെ പ്രവർത്തനം ഹ്രസ്വകാലത്തേക്ക് നിർത്തിവച്ചു. ഇതോടെ 37 ഓളം സർവ്വീസുകളുടെ പ്രവർത്തനത്തിനാണ് കാലതാമസം നേരിട്ടത്. ഇതോടെ യാത്രക്കാരും ദുരിതം നേരിട്ടു.

എന്തായാലും ഡ്രോൺ പറത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിയമം പറയുന്നതനുസരിച്ച് വിമാനത്താവളത്തിന് അഞ്ച് കി.മി പരിസരത്തായി ഡ്രോൺ പറത്തുന്നത് കുറ്റകരമാണ്. ഇത്തരക്കാർക്ക് കനത്ത പിഴയും ഈടാക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP