Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ സന്ദർശകർക്കായുള്ള ഇലക്ട്രോണിക് അറൈവൽ കാർഡിൽ കൂടുതൽ വിപൂലികരണവുമായി സിംഗപ്പൂർ; വെബസൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലൂടെയും സേവനം വ്യാപിപ്പിക്കുന്നതിലൂടെ കൂടുതൽ സഞ്ചാരികൾ എത്തിയേക്കും

വിദേശ സന്ദർശകർക്കായുള്ള ഇലക്ട്രോണിക് അറൈവൽ കാർഡിൽ കൂടുതൽ വിപൂലികരണവുമായി സിംഗപ്പൂർ; വെബസൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലൂടെയും സേവനം വ്യാപിപ്പിക്കുന്നതിലൂടെ കൂടുതൽ സഞ്ചാരികൾ എത്തിയേക്കും

സ്വന്തം ലേഖകൻ

രാജ്യത്തേക്ക് എത്തുന്ന വിദേശ സന്ദർശകർക്കായി നടപ്പിലാക്കിയ ഇലക്രോണിക് അറൈവൽ കാർഡ് കൂടുതൽ വിപൂലികരിക്കുന്നതിന്റെ ഭാഗമായി സേവനത്തിന്റെ ബീറ്റാ പതിപ്പിന് തുടക്കമായി. ഇതോടെ കൂടുതൽ സന്ദർശകർ എത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യം. മാത്രമല്ല കൂടുതൽ പേർക്ക് സൗകര്യം പ്രയോജനപ്പെടുത്താനുമാകും.

ഇനി മുതൽ ഇമിഗ്രേഷൻ ആൻഡ് ചെക്‌പോയിന്റെ് അഥോറിറ്റി വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്ക്രേൻ വഴിയും സേവനം ലഭ്യമാകുന്നതോടെ തിരഞ്ഞെടുത്ത ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർ വഴി യാത്ര ചെയ്യുന്നവർക്ക് സിംഗപ്പൂരിലെത്തുന്നതിന് 14 ദിവസം മുമ്പ് വരെ ഇലക്ട്രോണിക് വരവ് കാർഡുകൾ സമർപ്പിക്കാൻ അനുവദിക്കുന്നു.എയർ ഏഷ്യ. ജെറ്റ്സ്റ്റാർ ഏഷ്യ,ചാത്തി പസഫിക്, സിംഗപ്പൂർ എയർലൈൻ, ട്രാൻസ്റ്റാർ ട്രാവൽ, ബിന്റാൻ റിസോർട്ട് ഫെറി, ഹോറിസൺ ഫാസ്റ്റ് ഫെറി, മജസ്റ്റിക് ഫാസ്ര്‌റ് ഫറി എന്നി ഓപ്പറേറ്റർമാരിൽ സേവനം ലഭ്യമാണ്.

ഈ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർ വഴി യാത്ര ചെയ്യുന്നവർ സിംഗപ്പൂരിലെത്തുന്നതിനുമുമ്പ് ഇലക്ട്രോണിക് വരവ് കാർഡുകൾ സമർപ്പിച്ച് കഴിഞ്ഞാൽ പേപ്പർ വർക്കുകൾ ഇല്ലാതെ തന്നെ പാസ്പോർട്ടുകൾ ഹാജരാക്കിയാൽ രാജ്യത്ത് പ്രേവശിക്കാനാകും.

മാത്രമല്ല മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇലക്ട്രോണിക് കാർഡുകൾ എടുത്താൽ അവരുടെ പാസ്പോർട്ട് ബയോഡാറ്റ പേജുകൾ സ്‌കാൻ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP