Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും നല്കാൻ സിംഗപ്പൂർ; ആന്റി ഫെയ്ക്ക് ന്യൂസ് നിയമം പ്രാബല്യത്തിൽ

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും നല്കാൻ സിംഗപ്പൂർ; ആന്റി ഫെയ്ക്ക് ന്യൂസ് നിയമം പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും നല്കുന്ന ആന്റി-ഫേക്ക് ന്യൂസ് നിയമം ബുധനാഴ്ച പ്രാബല്യത്തിലായി. പിഒഎഫ്എംഎ (Protection from Online Falsehoods and Manipulation Act -POFMA) എന്നാണു പുതിയ നിയമത്തിന്റെ പേര്.

പാർലമെന്റ് മെയ്‌ മാസം പാസാക്കിയ നിയമം രണ്ട് മാസത്തോളം നീണ്ട മാരത്തൺ ചർച്ചകൾക്കു ശേഷമാണു നടപ്പിലാക്കുന്നത്. അസത്യമെന്ത് എന്ന് തീരുമാനിക്കാനുള്ള അധികാരം പുതിയ നിയമത്തിലൂടെ മന്ത്രിമാർക്ക് ലഭിക്കുന്നുണ്ട്. ഏതെങ്കിലും വാർത്ത വ്യാജമാണെന്നു ബോധ്യപ്പെട്ടാൽ പൊതുതാൽപര്യം മുൻനിറുത്തി അതിനെതിരേ നടപടിയെടുക്കാനും നിയമം അധികാരം നൽകുന്നു. ഒരു തെറ്റായ വിവരം ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെങ്കിൽ ആ വിവരം അല്ലെങ്കിൽ വാർത്ത പ്രചരിക്കുന്ന പ്ലാറ്റ്ഫോമിനോട് അവ പ്രചരിക്കുന്നത് തടയണമെന്നു നിർദേശിക്കാനുള്ള അധികാരം മന്ത്രിമാർക്കുണ്ട്.

തെറ്റായ വിവരം പ്രചരിക്കുന്നത് ഫേസ്‌ബുക്കിലോ, ഗൂഗിളിലോ, യു ട്യൂബിലോ ആണെങ്കിൽ ഈ കമ്പനികളോടും മന്ത്രിമാർക്ക് ആവശ്യപ്പെടാനാകും. നിയമപ്രകാരം കുറ്റക്കാരെന്നു കണ്ടെത്തുന്ന വ്യക്തികൾക്ക് 50,000 സിംഗപ്പൂർ ഡോളർ (36000 യുഎസ് ഡോളർ) വരെ പിഴയും, അഞ്ച് വർഷം തടവ് ശിക്ഷയോ അനുഭവിക്കേണ്ടി വരും. ഒരു ബോട്ട്(മെഷീൻ) ഉപയോഗിച്ചാണ് ഓൺലൈനിൽ വ്യാജ പ്രചാരണം നടത്തുന്നതെങ്കിൽ, അവ പിടിക്കപ്പെട്ടാൽ പിഴ തുക ഇരട്ടിയാകും. ഒരു ലക്ഷം സിംഗപ്പൂർ ഡോളർ പിഴയും, പത്ത് വർഷം വരെ നീളുന്ന തടവ്ശിക്ഷയും അനുഭവിക്കേണ്ടി വരും. വ്യാജ പ്രചാരണം നടത്തുന്നത് കമ്പനികളാണെന്നു കണ്ടെത്തിയാൽ ഒരു മില്യൻ സിംഗപ്പൂർ ഡോളറായിരിക്കും പിഴ ചുമത്തുന്നത്.

എന്നാൽ ഈ നിയമത്തെ വിമർശിച്ച് ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. ഇതിനകം തന്നെ കർശന നിയന്ത്രണമുള്ള ഏഷ്യൻ രാജ്യമായ സിംഗപ്പൂരിൽ പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനേ ഉപകരിക്കൂ എന്ന് ആണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP