Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ വിദ്യാർത്ഥികളും ദീർഘകാല സന്ദർശന പാസ് കൈയിലുള്ളവരും രാജ്യത്തേക്ക് എത്തുമുമ്പ് അനുമതി വാങ്ങണം; വിദ്യാർത്ഥികൾ മന്ത്രാലയത്തിൽ നിന്നോ സന്ദർശന പാസ് കൈയിലുള്ളവർ ഇമിഗ്രേഷൻ അധികൃതരിൽ നിന്നും അനുമതി വാങ്ങണമെന്ന നിർദ്ദേശവുമായി സിംഗപ്പൂർ

വിദേശ വിദ്യാർത്ഥികളും ദീർഘകാല സന്ദർശന പാസ് കൈയിലുള്ളവരും രാജ്യത്തേക്ക് എത്തുമുമ്പ് അനുമതി വാങ്ങണം; വിദ്യാർത്ഥികൾ മന്ത്രാലയത്തിൽ നിന്നോ സന്ദർശന പാസ് കൈയിലുള്ളവർ ഇമിഗ്രേഷൻ അധികൃതരിൽ നിന്നും അനുമതി വാങ്ങണമെന്ന നിർദ്ദേശവുമായി സിംഗപ്പൂർ

സ്വന്തം ലേഖകൻ

ല്ലാ വിദേശ വിദ്യാർത്ഥികളും ദീർഘകാല സന്ദർശന പാസ് ഉടമകളും സിംഗപ്പൂരിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് നിർദ്ദേശം.ദീർഘകാല സന്ദർശന പാസ് ഉടമകൾക്കും, ദീർഘകാല പാസുകൾക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചവർക്കും, അവർ ഇമിഗ്രേഷൻ ആൻഡ് ചെക്ക് പോയിന്റ് അഥോറിറ്റിയുടെ (ഐസിഎ) അനുമതിക്കായി അപേക്ഷിക്കണം.

വിദ്യാർത്ഥികളുടെ പാസ് കൈവശമുള്ള വിദേശ വിദ്യാർത്ഥികൾക്കും വിദ്യാർത്ഥികളുടെ പാസുകൾക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചവർക്കും അവർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് (MOE) അനുമതി വാങ്ങണം. അവർ അപേക്ഷ അതത് വിദ്യാഭ്യാസ സ്ഥാപനത്തിന് സമർപ്പിക്കണം, അത് MOE ലേക്ക് കൈമാറും.MOE വിദ്യാർത്ഥി എന്റോൾ ചെയ്ത കോഴ്സ് കണക്കിലെടുക്കുകയും പൊതു ധനസഹായമുള്ള ഉന്നത പഠന സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പ്രവേശന അംഗീകാരത്തിന് മുൻഗണന നൽകുകയും ചെയ്യും.

പുറപ്പെടുന്ന വിമാനത്താവളത്തിലെ ചെക്ക് ഇൻ ചെയ്യുമ്പോൾ എയർലൈൻ സ്റ്റാഫുകൾക്കും സിംഗപ്പൂരിലെത്തിയ ശേഷം ചെക്ക് പോയിന്റിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും അവർ ഈ പ്രവേശന കത്ത് ഹാജരാക്കിയാൽ മാത്രമേ രാജ്യത്തേക്ക് അനുമതിലഭ്യമാകൂ.ICA അല്ലെങ്കിൽ MOE അംഗീകാരം ലഭിക്കുന്നതുവരെ അപേക്ഷകർ സിംഗപ്പൂരിലേക്ക് യാത്രക്ക് തയ്യാറാക്കരുത്. പ്രവേശന അനുമതി കത്ത് ഇല്ലാതെ അവർ സിംഗപ്പൂരിലെത്തിയാൽ, അവരെ രാജ്യത്തേത്ത് കടക്കാൻ അനുവദിക്കില്ല.

കൂടാതെ അവരുടെ സ്വന്തം ചെലവിൽ 48 മണിക്കൂറിനുള്ളിൽ സിംഗപ്പൂരിൽ നിന്ന് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്യും. അവ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഐസിഎ അവരുടെ പാസ് റദ്ദാക്കുകയോ അല്ലെങ്കിൽ അവരുടെ തത്വത്തിലുള്ള അംഗീകാരം റദ്ദാക്കുകയോ ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP