Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വുഹാൻ വൈറസ്: സിംഗപ്പൂരിലെ ജനങ്ങൾക്ക് നാല് ഫെയ്‌സ് മാസ്‌കുകൾ വീതം വിതരണം ചെയ്യാൻ സർക്കാർ; ഫെബ്രുവരി 1 മുതൽ വിതരണം ആരംഭിക്കും

വുഹാൻ വൈറസ്: സിംഗപ്പൂരിലെ ജനങ്ങൾക്ക് നാല് ഫെയ്‌സ് മാസ്‌കുകൾ വീതം വിതരണം ചെയ്യാൻ സർക്കാർ; ഫെബ്രുവരി 1 മുതൽ വിതരണം ആരംഭിക്കും

സ്വന്തം ലേഖകൻ

വുഹാൻ വൈറസ് പടരുന്ന സാഹചര്യത്തിൽ സിംഗപ്പൂരിലെ 1.3 ദശലക്ഷം കുടുംബങ്ങൾക്കും നാല് സർജിക്കൽ മാസ്‌കുകൾ നൽകാൻ സർക്കാർ തീരുമാനിച്ചു.5.2 ദശലക്ഷം മാസ്‌കുകൾ ആണ് സർക്കാർ ഇതിനായി നല്കുന്നത്.

ശനിയാഴ്ച (ഫെബ്രുവരി 1) മുതൽ 89 കമ്മ്യൂണിറ്റി സെന്ററുകളിലും (സിസി) 654 റസിഡന്റ്‌സ് കമ്മിറ്റി (ആർസി) കേന്ദ്രങ്ങളിലും ഇത് ലഭ്യമാക്കും.മാസ്‌കുകൾ സൗജന്യമായിരിക്കും. കൂടാതെ ഓരോ വീടിനും ഒരു തവണ മാത്രമേ ശേഖരിക്കാൻ കഴിയൂ. ശേഖരിക്കുന്നവർ അവരുടെ തിരിച്ചറിയൽ കാർഡും കൊണ്ടുവരണം.

എച്ച്ഡിബി ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർക്ക് ശനിയാഴ്ച മുതൽ അടുത്ത ബുധനാഴ്ച (ഫെബ്രുവരി 5) വരെ ആർസിയിൽ നിന്ന് ശേഖരിക്കാം.1.3 ദശലക്ഷത്തിലധികം വീടുകളിൽ 5.2 ദശലക്ഷം മാസ്‌കുകൾ എന്ന രീതിയിൽ ആണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

സിംഗപ്പൂരിൽ നിലവിൽ വുഹാൻ വൈറസ് ബാധിച്ച 10 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവർ ഹുബെ പ്രവിശ്യയിൽ നിന്നുള്ള എല്ലാ വിനോദ സഞ്ചാരികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP