Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇടത്തരം ജോലിക്കാരുടെ വരുമാനം 4,400 ഡോളറായി ഉയരും; അടുത്തവർഷം സിംഗപ്പൂരിലെ ജോലിക്കാരുടെ വരുമാനം ഉയരുമെന്ന് അറിയിച്ച് മിനിസ്ട്രി ഓഫ് മാൻപവർ റിപ്പോർട്ട്

ഇടത്തരം ജോലിക്കാരുടെ വരുമാനം 4,400 ഡോളറായി ഉയരും; അടുത്തവർഷം സിംഗപ്പൂരിലെ ജോലിക്കാരുടെ വരുമാനം ഉയരുമെന്ന് അറിയിച്ച് മിനിസ്ട്രി ഓഫ് മാൻപവർ റിപ്പോർട്ട്

ണ്ട് ദിവസം മുമ്പാണ് എസിഎ ഇന്റർനാഷണൽ നടത്തിയ സർവ്വേയിൽ സിംഗപ്പൂരിലെ ജോലിക്കാരുടെ വേതനം 2.6 ശതമാനം ഉയരുമെന്ന റിപ്പോർട്ട് പുറത്ത് വന്നത്. ഇപ്പോഴിതാ മിനിസ്ട്രി ഓഫ് മാൻപവറും ജോലിക്കാർക്ക് വരുമാനം ഉയരുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്.

അതായത് സാധാരണക്കാരായ ജോലിക്കാർക്ക് പോലും വരുമാനം 4400 ഡോളറായി ഉയരുമെന്ന് സൂചന. ഈവർഷം സാധാരണക്കരായ ജോലിക്കാരുടെയും പെർമിനന്റ് റസിഡന്റ്‌സ് ഉള്ളവരുടെയും വരുമാനം 4,437 ഡോളറായിരുന്നു. ഇതാണ് 4400 ഡോളറിലേക്ക് ഉയരുക. സെൻട്രൽ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള തൊഴിലുടമയുടെ സംഭാവന ഉൾപ്പെടയാണ് ഈ തുക.

കഴിഞ്ഞ വർഷം ഇത്താരാക്കുരുടെ വരുമാനം എന്ന് പറയുന്നത് 4231 മുൻ വർഷം അത് 4056 ഡോളറുമായിരുന്നു. മന്ത്രാലയത്തിന്റെ റിസേർച്ച് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം നടത്തിയ സമഗ്ര തൊഴിലാളികളെ അടിസ്ഥാനമാക്കി നടത്തിയ സർവ്വേയിലൂടെയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP