Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിച്ച് റിസോട്ടിനുള്ളിൽ ആളുകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; സിംഗപ്പൂരിൽ ഇന്ത്യക്കാരന് പുതുക്കിയ പീനൽ കോഡിന് കീഴിൽ ശിക്ഷ വിധിച്ച് കോടതി

ബിച്ച് റിസോട്ടിനുള്ളിൽ ആളുകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; സിംഗപ്പൂരിൽ ഇന്ത്യക്കാരന് പുതുക്കിയ പീനൽ കോഡിന് കീഴിൽ ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ

ബിച്ച് റിസോട്ടിനുള്ളിൽ ആളുകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് കോടതി. ഈ വർഷം ആദ്യം ആരംഭിച്ച പുതുക്കിയ പീനൽ കോഡ് പ്രകാരം കുറ്റം ചുമത്തപ്പെടുന്നവരിൽ ആദ്യ ആളാണ് ഇത്.ശിക്ഷാനടപടിയുടെ സെക്ഷൻ 377 ബി പ്രകാരം രണ്ട് പേരെ അശ്ലീല പ്രദർശനത്തിലൂടെ അപമാനിച്ചതിന് 34 കാരനായ മുത്തു മുരുകേശനെതിരെയാണ് കേസെടുത്തത്.

രണ്ട് പേരുടെ മുമ്പിൽ വ്ച്ച് ഇയാൾ സ്വയംഭോഗം ചെയ്തുവെന്നാണ് ആരോപണം.ജനുവരി 19 ന് രാത്രി 10.20 ഓടെ സെന്റോസയിലെ 72 പലവാൻ ബീച്ച് റിസോട്ടിൽ വച്ചാണ് സംഭവം. ഇയാൾക്കെകതിരെ കൂടുതൽ ചാർജുകൾ നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. 10,000 ഡോളർ ജാമ്യം ലഭിച്ച ഇയാൾ അടുത്ത മാസം കോടതിയിൽ തിരിച്ചെത്തണമെന്നും വധിച്ചു.

377 ബിഎ പ്രകാരം, ഏതെങ്കിലും വ്യക്തിയുടെ മാനത്തെ അപമാനിക്കാൻ ഉദ്ദേശിക്കുന്ന ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ ശബ്ദിക്കുകയോ ആംഗ്യം കാണിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും ഒരു വർഷം വരെ തടവ്, പിഴ, അല്ലെങ്കിൽ രണ്ടും ലഭിക്കാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP