Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂരിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്ത്യക്കാരനായ ഗവൺമെന്റ് അഭിഭാഷകന് പിഴയും ഡ്രൈവിങ് നിരോധനവും; ശിക്ഷ ലഭിച്ചത് സിംഗപ്പൂർ അറ്റോർണി ജനറൽ ചെബർ അംഗം കൂടിയായ പ്രവാസിക്ക്

സിംഗപ്പൂരിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്ത്യക്കാരനായ ഗവൺമെന്റ് അഭിഭാഷകന് പിഴയും ഡ്രൈവിങ് നിരോധനവും; ശിക്ഷ ലഭിച്ചത് സിംഗപ്പൂർ അറ്റോർണി ജനറൽ ചെബർ അംഗം കൂടിയായ പ്രവാസിക്ക്

സിംഗപ്പൂരിൽ മദ്യപിച്ച് വാഹനമോടിച്ചത് ഗവൺമെന്റ് അഭിഭാഷകനായ ഇന്ത്യൻ യുവാവിന് പിഴയും ഡ്രൈവിങ് നിരോധനവും ശിക്ഷ. സിംഗപ്പൂരിലെ അറ്റോർണി ജനറൽ ചേംബര് അംഗം കൂടിയായ ജയേന്ദ്രൻ ജയപാൽ എന്ന 39 കാരനാണ് 1600 ഡോളർ പിഴയും ഒരു വർഷം ഡ്രൈവിങ് നിരോധനവും ഏർപ്പെടുത്തിയത്.

ഫെബ്രുവരി 11 നാണ് കേസിനാസ്പദമായ സംഭവം. പബിൽ നിന്നും മദ്യം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയയാരുന്ന ജയന്ദ്രനെ ട്രാഫിക് പൊലീസ് ഓഫീസർ റോഡിൽ പരിശോധിക്കുകയും പരിധിയിൽ കവിഞ്ഞ് മദ്യം കഴിച്ചതായി കണ്ടെത്തുകയുമായിരുന്നു.

കോടതിയിൽ താൻ ആദ്യമായാണ് കുറ്റംചെയ്യുന്നതെന്നും ശിക്ഷകുറയ്ക്കണമെന്നും ജയേന്ദ്രൻ കോടതിയെ അറിയിച്ചു.സുഹൃത്തിന്റെ പിറന്നാളാഘോോഷം കഴിഞ്ഞ് വരുകയായിരുന്നു വെന്നും അവർ നിർബന്ധിച്ചതുകൊണ്ടാണ് മദ്യപിച്ചതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചുവെങ്കിലും കോടതി കുറഞ്ഞ ശിക്ഷ നല്കുകയായിരുന്നു. മാത്രമല്ല ജയന്ദ്രൻ അതിവേഗതയുടെ പേരിലോ, അപകടകരമായ രീതിയിലോ വാഹനമോടിച്ച് മറ്റ് ഗതഗാത ലംഘനങ്ങൾ നടത്തിയിട്ടില്ലെന്നും കോടതിയിൽ വാദിച്ചു.

സാധാരണഗതിയിൽ സിംഗപ്പൂർ നിയമമനുസരിച്ച് മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ആദ്യതവണ തന്നെ ആറ് മാസം ജയിൽ ശിക്ഷയും 1000 മുതൽ 5000 ഡോളർ വരെ പിഴയായും ഈടാക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP