Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലവിലുള്ള യാത്രാനിയന്ത്രണങ്ങൾ ലംഘിച്ച് രാജ്യത്ത് നിന്ന് യാത്രക്കൊരുങ്ങുന്ന സിംഗപ്പൂർ സ്വദേശികളിൽ വൈറസ് ബാധിതനായാൽ ചികിത്സയ്ക്കുള്ള പണം ഈടാക്കുമെന്ന് മുന്നറിയിപ്പ്; നാളെ മുതൽ യാത്രതിരിക്കുന്നവർക്കെതിരെ പുതിയ നടപടിയുമായി സിംഗപ്പൂർ

നിലവിലുള്ള യാത്രാനിയന്ത്രണങ്ങൾ ലംഘിച്ച് രാജ്യത്ത് നിന്ന് യാത്രക്കൊരുങ്ങുന്ന സിംഗപ്പൂർ സ്വദേശികളിൽ വൈറസ് ബാധിതനായാൽ ചികിത്സയ്ക്കുള്ള പണം ഈടാക്കുമെന്ന് മുന്നറിയിപ്പ്; നാളെ മുതൽ യാത്രതിരിക്കുന്നവർക്കെതിരെ പുതിയ നടപടിയുമായി സിംഗപ്പൂർ

സ്വന്തം ലേഖകൻ

സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയവരോ പാസ് ഹോൾഡേസോ നാളെ മുതൽ രാജ്യത്ത് നിന്ന് യാത്രക്കൊരുങ്ങിയാൽ കനത്ത നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. കോവിഡ് ബാധിതനായി രാജ്യത്തേക്ക് തിരികെയെത്തിയാൽ ഇവർക്ക് ആശുപത്രി ചികിത്സയുടെ മുഴുവൻ ചാർജും ഇവരിൽ നിന്ന് ഈടാക്കുമെന്നാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

മടങ്ങിയെത്തി 14 ദിവസത്തിനുള്ളിൽ കോവിഡ് -19 രോഗികളെന്ന് സംശയിക്കുകയാണെങ്കിൽ പൊതു ആശുപത്രികളിൽ സബ്‌സിഡി നിരക്കിൽ നിരക്ക് ഈടാക്കനാണ് തീരുമാനം.പൊതു, സ്വകാര്യ ആശുപത്രികളിലെ ഈ ചികിത്സകൾക്കായി അവരുടെ മെഡിഷീൽഡ് ലൈഫ് അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് ഷീൽഡ് പ്ലാനുകളിൽ നിന്ന് ക്ലെയിം ചെയ്യാൻ കഴിയില്ലെന്നാണ് അധികൃതർ അറിയിച്ചത്.

1,000 സിംഗപ്പൂർ നിവാസികളും (അതിൽ പൗരന്മാരും സ്ഥിര താമസക്കാരും ഉൾപ്പെടുന്നു) ദീർഘകാല പാസ് ഉടമകളും ഇമിഗ്രേഷൻ, ചെക്ക് പോയിന്റ് അഥോറിറ്റി ഡാറ്റയുടെ അടിസ്ഥാനത്തിൽ ദിവസേന വിദേശയാത്ര തുടരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP