Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവംബർ ഒന്ന് മുതൽ നിരത്തിലിറങ്ങുക ലൈസൻസ് ലഭ്യമായ കമ്പനികളുടെ ബൈസൈക്കിളുകൾ; ആറോളം ബൈക്ക് ഷെയറിങ് കമ്പനികളിലായി നിരത്ത് കീഴടക്കുക 40,500 സൈക്കിളുകൾ

നവംബർ ഒന്ന് മുതൽ നിരത്തിലിറങ്ങുക ലൈസൻസ് ലഭ്യമായ കമ്പനികളുടെ ബൈസൈക്കിളുകൾ; ആറോളം ബൈക്ക് ഷെയറിങ് കമ്പനികളിലായി നിരത്ത് കീഴടക്കുക 40,500 സൈക്കിളുകൾ

രാജ്യത്ത് കുമിഞ്ഞ് കൂടിയ ബൈസൈക്കിൾ കമ്പനികൾക്ക് ലൈസൻസ് ഏർപ്പെടുത്തിയതോടെ നവംബർ ഒന്ന് മുതൽ നിരത്തിലെത്തുക ആറോളം കമ്പനികളുടെ ബൈസൈക്കിളുകൾ. ലാന്റ് ട്രാൻസ്‌പോർട്ട് അതോറിയുടെ ലൈസൻസ് ലഭ്യമായ കമ്പനികളുടെ സൈക്കിളുകളായിരിക്കും അടുത്ത മാസം ആദ്യം മുതൽ സർവ്വീസ് നടത്തുക.

അതായത് ആറോളം കമ്പനികളിലായി 40.500 ബൈസൈക്കിളുകൾ നിരത്തിലുണ്ടാകും. എന്നാൽ ലൈസൻസ് ഏർപ്പെടുത്തിയതിന് ശേഷം വളരെ വലിയ ഇടിവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. ചില കമ്പനികൾ തന്നെ നിർത്തി പോയത് വാർത്തയായിരുന്നു.

മൊബൈക്ക്, ഓഫോ, എസ് ജി ബൈക്ക് എന്നിവയ്ക്കാണ് ഫുൾ ലൈസൻസ് ലഭ്യമായത്. മൊബൈക്കിന്റെ 25000 സൈക്കിളുകളും, ഓഫോയുടെ 10.000 സൈക്കിളുകളും എസ് ജിയുടെ 3000 എണ്ണവും സർവ്വീസ് നടത്തും. കൂടാതെ മൂന്ന് കമ്പനികളായ എനി വീൽ,.ഗ്രാബ്, ക്യുകി എന്നിവർക്ക് ചില നിബന്ധനകളോടെ സർവ്വീസ് നടത്താനും അനുവാദം നല്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP