Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ കൈയിൽ പിടിച്ചാലും പിഴ; സിംഗപ്പൂരിലെ ട്രാഫിക് നിയമത്തിൽ അടിമുടി മാറ്റം

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ  കൈയിൽ  പിടിച്ചാലും പിഴ; സിംഗപ്പൂരിലെ ട്രാഫിക് നിയമത്തിൽ അടിമുടി മാറ്റം

സിംഗപ്പൂർ: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൈയിൽ പിടിച്ചാലും പിഴ അടയ്‌ക്കേണ്ടി വരുമെന്ന തരത്തിൽ ഗതാഗത നിയമം പരിഷ്‌ക്കരിച്ചു. നേരത്തെ വാഹനമോടിക്കുമ്പോൾ ഫോൺ വിളിക്കുന്നതിനും ടെക്‌സ്റ്റിങ് നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി ഒന്നു മുതലാണ് പുതിയ റോഡ് ട്രാഫിക് നിയമം പ്രാബല്യത്തിലായിരിക്കുന്നത്. മൊബൈൽ ഫോൺ മാത്രമല്ല, ടാബ്ലറ്റ് പോലെയുള്ള സമാന ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഡാഷ് ബോർഡിൽ അല്ലെങ്കിൽ ഹോൾഡറിൽ പിടിപ്പിച്ചിട്ടുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതിന് ആദ്യമായി പിടിക്കപ്പെടുന്നവരിൽ നിന്ന് 1000 ഡോളർ പിഴ ഈടാക്കും. അല്ലെങ്കിൽ ആറുമാസം ജയിൽ ശിക്ഷയോ അതുമല്ലെങ്കിൽ രണ്ടും ഒരുമിച്ചോ വിധിക്കും. ിതേ കുറ്റത്തിന് വീണ്ടും പിടിക്കപ്പെടുന്നവർക്ക് രണ്ടായിരം ഡോളർ ആയിരിക്കും പിഴ. അല്ലെങ്കിൽ 12 മാസം ജയിൽ ശിക്ഷ അതുമല്ലെങ്കിൽ രണ്ടു ശിക്ഷകളും ഒരുമിച്ച് അനുഭവിക്കേണ്ടതായും വരും.

മൊബൈൽ ഫോണിൽ സംസാരിക്കുന്നതോ മൊബൈൽ കൈയിൽ പിടിക്കുന്നതോ മാത്രമല്ല നിയമലംഘനായി പരിഗണിക്കുന്നത്. മൊബൈൽ, ടാബ്ലറ്റ് പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഫേസ് ബുക്ക്, ട്വിറ്റർ പോലെയുള്ള സോഷ്യൽ മീഡിയകൾ സന്ദർശിക്കുന്നതും വിലക്കിയിട്ടുണ്ട്. റെഡ് സിഗ്നലിൽ വാഹനം കിടക്കുമ്പോഴും ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല. അതേസമയം കാർ പാർക്ക് ചെയ്യുമ്പോൾ ഇവ ഉപയോഗിക്കുന്നതിന് വിലക്കില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP