Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അടുത്ത മാസം മുതൽ പിഎംഡിക്ക് കൂടുതൽ നിയന്ത്രണങ്ങൾ; താമസയിടങ്ങളിലെ ഇട റോഡുകളിലും ശൂന്യസ്ഥലങ്ങളിലും പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളുടെ ഉപയോഗം നിരോധിക്കും

അടുത്ത മാസം മുതൽ പിഎംഡിക്ക് കൂടുതൽ നിയന്ത്രണങ്ങൾ; താമസയിടങ്ങളിലെ ഇട റോഡുകളിലും ശൂന്യസ്ഥലങ്ങളിലും പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളുടെ ഉപയോഗം നിരോധിക്കും

സ്വന്തം ലേഖകൻ

പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകൾ മൂലമുള്ള അപകടങ്ങൾ കൂടിയതോടെ അവയ്ക്ക് നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. ലൈസൻസ് ഏർപ്പെടുത്തിയ നടപടിക്ക് പിന്നാലെ അടുത്ത മാസം മുതൽ റോഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. താമസസ്ഥലങ്ങളിലെ ഇടറോഡുകളിലും ശൂന്യമായ സ്ഥലങ്ങളിലും പിഎംഡി ഓടിക്കുന്നതിന് വിലക്കേർപ്പെടുത്താനാണ് പുതിയ തീരുമാനം.

പുതിയ നിരോധനം വ്യക്തിഗത മൊബിലിറ്റി സഹായങ്ങളായ മോട്ടറൈസ്ഡ് വീൽചെയറുകൾ, മൊബിലിറ്റി സ്‌കൂട്ടറുകൾ എന്നിവയ്ക്ക് ബാധകമല്ല. കഴിഞ്ഞ 12 മാസത്തിനിടെ കൗൺസിലുകൾക്ക് അശ്രദ്ധമായി പിഎംഡി ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങൾ കൂടി വരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പ്രധാനമായും ഹൗസിങ് ബോർഡ് ബ്ലോക്കുകളിലാണ് പുതിയ നിരോധനം പ്രാബല്യത്തിലാവുക. നിയമലംഘനം നടത്തിയാൽ കർശന നടപടിയും ഉറപ്പാണ്. നിയമലംഘനം കണ്ടെത്താനായിി ക്യാമറകൾ അടക്കം സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP