Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറഞ്ഞത് 16 വയസ് പ്രായം ഉണ്ടാവണം; നിരത്തിൽ ഓടിക്കുന്നതിന് മുമ്പായി പരീക്ഷ പാസാകണം; ഗവൺമെന്റിന് മുമ്പിൽ ആക്ടീവ് മൊബിലിറ്റി അഡൈ്വസറി പാനൽ മുമ്പോട്ട് വച്ച നിർദ്ദേശങ്ങൾ ഇങ്ങനെ

കുറഞ്ഞത് 16 വയസ് പ്രായം ഉണ്ടാവണം; നിരത്തിൽ ഓടിക്കുന്നതിന് മുമ്പായി പരീക്ഷ പാസാകണം; ഗവൺമെന്റിന് മുമ്പിൽ ആക്ടീവ് മൊബിലിറ്റി അഡൈ്വസറി പാനൽ മുമ്പോട്ട് വച്ച നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

സ്‌കൂട്ടർ റൈഡുകാർക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ആക്ടിവ് ആഡൈ്വസറി പാനൽ നിർദ്ദേശങ്ങൾ മുമ്പോട്ട് വച്ചു. ഇതിന്റെ ഭാഗമായി ഇ-സ്‌കൂട്ടർ റൈഡറുകൾ നിർബന്ധിത തിയറി ടെസ്റ്റ് പാസാകുകയും പൊതു പാതകളിൽ ഉപകരണം ഉപയോഗിക്കുന്നതിന് കുറഞ്ഞത് 16 വയസ്സ് തികയുകയും വേണം.

വ്യക്തിഗത മൊബിലിറ്റി ഉപകരണങ്ങൾ, സൈക്കിളുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി 2015 ൽ രൂപീകരിച്ച പാനൽ തങ്ങളുടെ ഏറ്റവും പുതിയ ശുപാർശകൾ ഇൻഫ്രാസ്ട്രക്ചർ ഏകോപന മന്ത്രിക്കും ഗതാഗത മന്ത്രി ഖാവ് ബൂൺ വാനും മുമ്പാകെ സമർപ്പിച്ചു.

ഇത് കൂടാതെ മൊബിലിറ്റി ഉപകരണം പൊതു പാതകളിൽ ഓടിക്കുമ്പോൾ മൊബൈൽ ഫോണുകളുടെ ഉപയോഗം അനുവദിക്കാതിരിക്കണം എന്ന നിർദ്ദേശവും മുന്നോട്ട് വച്ചി്ട്ടുണ്ട്. പിഎംഡി റൈഡേഴ്‌സ് മൂലം രാജ്യത്ത് അപകടങ്ങൾ കൂടുന്നതാണ് നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിന് കാരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP