Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാംഗ്ലൂരിൽ നിന്ന് തിരിച്ച സ്‌കൂട്ട് ഫ്‌ളൈറ്റിൽ സുരക്ഷാ ഭീഷണി; സിംഗപ്പൂരിലേക്കുള്ള 173 യാത്രക്കാരുടെ യാത്ര 14 മണിക്കൂറോളം വൈകി; ദുരിതത്തിലായത് സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നിരവധി പേർ

ബാംഗ്ലൂരിൽ നിന്ന് തിരിച്ച സ്‌കൂട്ട് ഫ്‌ളൈറ്റിൽ സുരക്ഷാ ഭീഷണി; സിംഗപ്പൂരിലേക്കുള്ള 173 യാത്രക്കാരുടെ യാത്ര 14 മണിക്കൂറോളം വൈകി; ദുരിതത്തിലായത് സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നിരവധി പേർ

ബാംഗ്ലൂരിൽ നിന്നും യാത്ര തിരിക്കാനിരുന്ന സ്‌കൂട്ട് ഫ്‌ളൈറ്റിൽ വ്യാജ സുരക്ഷാ ഭീഷണി ഉയർന്നതിനെ തുടർന്ന് മണിക്കൂറുകൾ വൈകിയത് നിരവധി പേരെ ദുരിതത്തിലാക്കി. ചൊവ്വാഴ്‌ച്ച ഉച്ചക്ക് 1.30 ന് ബാംഗ്ലൂരിൽ നിന്ന് യാത്ര തിരക്കേണ്ട സർവ്വീസാണ് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്ന പേരിൽ കാലാതാമസം നേരിട്ടത്. സർവ്വീസ് 14 മണ ിക്കൂര് വൈകി ബുധനാന്ച്ച വൈകുന്നേരം 3.30 ഓടെയാണ് യാത്ര തിരിച്ചത്.

നിരവധി യാത്രക്കാരാണ് ഇതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയത്. കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം നിരവധി പേർ ദുരിതത്തിലായി. യാത്രക്കാർക്ക് ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോഴാണ് സർവ്വീസ് റദ്ദാക്കിയതായി അറിയിച്ചത്. ക്യാബിൻ ബാഗുകളിലൊന്നിൽ തോക്ക് പോലുള്ള ഉപകരണം ഉണ്ടെന്ന റിപ്പോർ്ട്ടാണ് സർവ്വീസ് റദ്ദാക്കാൻ കാരണം.

തുടർന്ന് യാത്രക്കാരെ മുഴുവൻ വീണ്ടും പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് വളരെ വൈകി സർവ്വീസ് നടത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP