സിങ്ക് ഹെൽത്ത് നിന്നെന്ന വ്യാജേന വിളിച്ച് സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു; സൈബർ ആക്രമണത്തെ തുടർന്ന് വ്യാജ ഫോൺ കോളുകളും മെസേജുകളും പ്രചരിക്കുന്നതായി അധികൃതർ; ഉപഭോക്താക്കൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം
July 24, 2018 | 11:47 AM IST | Permalink

സ്വന്തം ലേഖകൻ
നിങ്ങൾക്ക് സിങ്ക് ഹെൽത്ത് നിന്നുള്ള ഫോൺ കോളുകൾ ലഭിച്ചുവോ? ഇല്ലെങ്കിൽ അല്പം ജാഗ്രത പുലർത്തിക്കോളൂ. സിങ്ക് ഹെൽത്തിന്റെ ഇന്റർനെറ്റ് വിഭാഗത്തിൽ ഉണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ വ്യാജ ഫോൺകോളുകളും എസ് എംഎസ് അലേർട്ടുകളും പ്രചരിക്കുന്നതായി റിപ്പോർട്ട്. സിങ്ക് ഹെൽത്തിൽ നിന്നെന്ന വ്യാജേന ഉപഭോക്താക്കളെ ബന്ധപ്പെട്ട് സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്നാണ് സൂചന.
സിങ്ക് ഹെൽത്ത് അധികൃതർ ആരുമായി ഫോൺ കോളുകൾ വഴി സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം കോളുകളിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. ക്രെഡിറ്റ് കാർഡ് വിവരങ്ങളോ സാമ്പത്തിക മറ്റ് വിവരങ്ങളോ ഇത്തരം കോളുകൾ വഴി ലഭ്യമാകുന്ന ചോദ്യങ്ങൾക്ക് മറുപടിയായി നല്കരുതെന്നും അറിയിപ്പുണ്ട്.
സൈബർ ആക്രമണത്തെ തുടര്ന്ന് സിങ്ക് ഹെൽത്തിന്റെ ആശുപത്രികൾ, ക്ലിനിക്കുകൾ പോളിക്ലിനിക്കുകൾ എന്നിവ വഴി സന്ദർശനം നടത്തിയ 1.5 ദശലക്ഷം ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞതായാണ് സൂചന. അതുകൊണ്ട് തന്നെ സാമ്പത്തിക വിവരങ്ങൾ ചോദിച്ച് ഇത്തരം ഫോൺ കോളുകൾ ലഭ്യമായാൽ ഉടന് തന്നെ പൊലീസിന്റെ ആന്റി സ്‌കാം ഹെൽപ് ലൈൻ നമ്പരായ 18007226688 ബന്ധപ്പെടേണ്ടതാണ്.
