Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രീ- സ്‌കൂൾ മേഖലയിൽ ഉള്ളത് 25,000ത്തോളം സ്റ്റാഫുകൾ; എല്ലാവരും കൊവിഡ് 19 സ്വാബ് ടെസ്റ്റിന് വിധേയമാകാൻ നിർദ്ദേശം

പ്രീ- സ്‌കൂൾ മേഖലയിൽ ഉള്ളത് 25,000ത്തോളം സ്റ്റാഫുകൾ; എല്ലാവരും കൊവിഡ് 19 സ്വാബ് ടെസ്റ്റിന് വിധേയമാകാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

സിംഗപ്പൂർ: പ്രീ-സ്‌കൂൾ കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നതിന് മുമ്പ് എല്ലാ പ്രീ-സ്‌ക്കൂൾ സ്റ്റാഫുകളും നാളെ വെള്ളിയാഴ്ച മുതൽ കോവിഡ് -19 സ്വാബ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് നിർദ്ദേശം. മുൻകരുതൽ നടപടിയായ ഈ പരിശോധനയിൽ പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ, ശിശുക്കളെയും പിഞ്ചുകുഞ്ഞുങ്ങളെയും പരിപാലിക്കുന്നവർ എന്നിവരും ഉൾപ്പെടും. ക്ലീനർ, കുക്ക് തുടങ്ങിയ പ്രോഗ്രാം ഇതര സ്റ്റാഫുകളും ജൂൺ മുതൽ ജോലി ആരംഭിക്കുന്ന പുതിയ സ്റ്റാഫുകളും ഇതിൽ ഉൾപ്പെടുന്നു.

ചൈൽഡ്ഹുഡ് ഡെവലപ്‌മെന്റ് ഏജൻസി ചീഫ് ലൈസൻസിങ് ഓഫീസറായ ജാമി ആംഗ് ആണ് ഇന്നലെ സ്വാബ് ടെസ്റ്റിനുള്ള പരിശോധന പ്രഖ്യാപിച്ചത്. ഹെൽത്ത് പ്രമോഷൻ ബോർഡ് സ്റ്റാഫുകൾക്കായി വെള്ളിയാഴ്ചകളിലും മെയ് 26നും പോളിടെക്‌നിക്കുകളിൽ സ്ഥിതിചെയ്യുന്ന നാല് സ്വാബിങ് സെന്ററുകളിൽ പരിശോധന നടത്തും.

വേഗത്തിലുള്ള പരിശോധന അനുവദിക്കുന്നതിന് ഒരു പൂൾഡ് സമീപനം ഉപയോഗിക്കുമെന്നും, ഓരോരുത്തരിൽ നിന്നും സാമ്പിളുകൾ എടുത്തു പരിശോധിക്കുന്നതിനു പകരം, അഞ്ച് വ്യക്തികളിൽ നിന്നുള്ള അഞ്ചു സാമ്പിളുകൾ എടുത്ത് ഒരു ബാച്ചായി പരിശോധിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. മിക്ക സ്റ്റാഫുകൾക്കും ഒരു സ്വാബ് ടെസ്റ്റ് മാത്രമേ ചെയ്യേണ്ടതുള്ളൂ. എന്നാൽ ആദ്യ ബാച്ച് ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ ഒരു ചെറിയ സംഖ്യയ്ക്ക് രണ്ടാമത്തെ പരിശോധനയ്ക്കും വിധേയമാകേണ്ടി വരും.

കുട്ടികൾക്ക് മുതിർന്നവരിൽ നിന്നാണ് രോഗം പകരുന്നത് എന്നതിനാൽ ആണ് മുതിർന്നവരിൽ പരീക്ഷണം നടത്തുന്നത്. ആദ്യ തവണത്തെ സ്വാബ് ടെസ്റ്റിനുള്ള സാമ്പത്തിക ചെലവ് സർക്കാരാണ് വഹിക്കുക. പ്രീ-സ്‌കൂൾ മേഖലയിൽ ഏതാണ്ട് 25,000ത്തോളം ടീച്ചിങ്, പ്രോഗ്രാം സ്റ്റാഫുകൾ ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP