Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത വർഷം ഏപ്രിൽ 26ന് ക്ലീനിങ് തൊഴിലാളികൾ മുഴുവൻ അവധിയിൽ; പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് സ്വന്തം ചുമതല; ടൗൺ കൗൺസിൽ ക്ലിനർമാർക്ക് നിർബന്ധിത അവധി നല്കുന്നത് നഗരത്തിലെ മാലിന്യ പ്രശ്നത്തെക്കുറിച്ച് ബോധവന്മാരാക്കാൻ

അടുത്ത വർഷം ഏപ്രിൽ 26ന് ക്ലീനിങ് തൊഴിലാളികൾ മുഴുവൻ അവധിയിൽ;  പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് സ്വന്തം ചുമതല; ടൗൺ കൗൺസിൽ ക്ലിനർമാർക്ക് നിർബന്ധിത അവധി നല്കുന്നത് നഗരത്തിലെ മാലിന്യ പ്രശ്നത്തെക്കുറിച്ച് ബോധവന്മാരാക്കാൻ

സ്വന്തം ലേഖകൻ

ടുത്ത വർഷം ഏപ്രിൽ 26 ക്ലീനിങ് തൊഴിലാളികൾ മുഴുവൻ അവധിയിൽ. ഇതൊടെ സ്വന്തം പരിസരം വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല നഗരവാസികളുടെതാവും.നഗരത്തിലെ മാലിന്യ പ്രശ്നത്തെക്കുറിച്ച് ബോധവന്മാരാക്കാനുള്ള നടപടിയുടെ ഭാഗമായി ഒരു ദിവസം ടൗൺ കൗൺസിൽ ക്ലിനർമാർക്ക് നിർബന്ധിത അവധി നല്കുകയെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു.

ക്ലീനർമാർ ഒരു ദിവസം അവധിയിൽ പ്രവേശിക്കുന്നതോടെ സിംഗപ്പൂർ നിവാസികൾക്ക് തങ്ങൾ സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ അളവ് ഒരു ദിവസം കൊണ്ട് കാണാൻ കഴിയും. ഇതോടെ അവർ കൂടുതൽ ചവറ്റുകുട്ടികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ നീക്കംചെയ്യുകയും അവർ എത്രമാത്രം ഉപഭോഗം കുറയ്ക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

സിംഗപ്പൂരിലെ പബ്ലിക് ഹൈജൈൻ കൗൺസിലിൽ (പിഎച്ച്‌സി) നിന്നുള്ള ഒരു സംരംഭമായ ക്ലീൻ എസ് ജി ദിനത്തിന്റെ പിന്നിലെ ആശയം ആയാണ് പുതിയ നടപടി കൊണ്ടുവന്നിരിക്കുന്നത്.720 കിലോമീറ്ററായി വ്യാപിച്ച് കിടക്കുന്ന നഗരച്ചിസെ ഭവന എസ്റ്റേറ്റുകൾ, റോഡുകൾ, നടപ്പാതകൾ, ജലപാതകൾ എന്നിവ ദിവസത്തിൽ മൂന്നു പ്രാവശ്യം 58,000 ക്ലീനർമാർ ചേർന്നാണ് വൃത്തിയാക്കി സൂക്ഷിക്കുന്നത്. ഇവർ ഒരു ദിവസം ജോലിയിൽ പ്രവേശിക്കാതിരിക്കുന്നതോടെ നഗരത്തിൽ മാലിന്യം കുമിയും.

പ്രതിദിനം 21,000 ടൺ മാലിന്യങ്ങൾ ഉൽപാദിപ്പിക്കുന്ന ഒരു നഗരം വൃത്തിയാക്കാൻ നിവാസികളെ തന്നെ ആ ദിനം ചുമതലപ്പെടുത്തും.ഈ ആശയം മുമ്പ് ജില്ലാതലത്തിൽ പരീക്ഷിച്ച വിജയമായതിന് പിന്നാലെയാണ് അടുത്ത വർഷം ക്ലീനർ മേഖല രാജ്യവ്യാപകമായി പ്രവർത്തനരഹിതമാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP