Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാൽനടയാത്രക്കാർക്ക് പിഴ ഈടാക്കുമെന്ന വാർത്ത തെറ്റ്; ഡിസംബർ 1 മുതൽ നിയമലംഘകർക്ക് 1000 ഡോളർ പിഴയെന്ന സന്ദേശത്തിന് പിന്നാലെ പൊലീസ് രംഗത്ത്

റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാൽനടയാത്രക്കാർക്ക് പിഴ ഈടാക്കുമെന്ന വാർത്ത തെറ്റ്; ഡിസംബർ 1 മുതൽ നിയമലംഘകർക്ക് 1000 ഡോളർ പിഴയെന്ന സന്ദേശത്തിന് പിന്നാലെ പൊലീസ് രംഗത്ത്

സ്വന്തം ലേഖകൻ

റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാൽനടയാത്രക്കാർക്ക് പിഴ ഈടാക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.ഡിസംബർ 1 മുതൽ നിയമലംഘകർക്ക് 1000 ഡോളർ പിഴയെന്ന സന്ദേശമാണ് ഓൺലൈൻ വഴിയും മറ്റ് സോഷ്യൽമീഡിയ വഴിയും വന്നത്. എന്നാൽ ഇത് തെറ്റായ സന്ദേശമാണെന്ന് പൊലീസ് സേന അറിയിച്ചു.

എന്നാൽ സുരക്ഷ മുൻനിർത്തി ഫോൺ ഉപയോഗിക്കാതെ റോഡ് കടക്കുന്നതാണ് നല്ലതെന്നും പൊലീസ് അറിയിച്ചു. മാത്രമല്ല റോഡുകൾ മുറിച്ചുകടക്കുമ്പോൾ മൊബൈൽ ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ട്രാഫിക് അടയാളങ്ങളും നിയമങ്ങളും അനുസരിക്കാനും കാൽനടയാത്രക്കാരെ ഓർമ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

.ഔദ്യോഗികമല്ലാതെ വരുന്ന സന്ദേശ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.പൊതു അംഗങ്ങൾക്ക് പൊലീസ് കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ പൊലീസ് ഇ-സേവന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP