1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
26
Tuesday

വിവാദങ്ങൾ മാറ്റിവയ്ക്കാം; കണ്ണുകളെല്ലാം ഇനി 35-ാം ദേശീയ ഗെയിംസിലേക്ക്; ദീപനാളം പകർന്ന്‌ ക്രിക്കറ്റ് ദൈവവും; കേരളം കണ്ട ഏറ്റവും വലിയ കലാവിരുന്നിന്റെ മാസ്മരിക പ്രഭയിൽ തലസ്ഥാനം; സച്ചിനും മോഹൻലാലും ഒരേ വേദിയിൽ അണിനിരന്നപ്പോൾ താരസമ്പുഷ്ടമായി കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം

January 31, 2015 | 07:50 PM IST | Permalinkവിവാദങ്ങൾ മാറ്റിവയ്ക്കാം; കണ്ണുകളെല്ലാം ഇനി 35-ാം ദേശീയ ഗെയിംസിലേക്ക്; ദീപനാളം പകർന്ന്‌ ക്രിക്കറ്റ് ദൈവവും; കേരളം കണ്ട ഏറ്റവും വലിയ കലാവിരുന്നിന്റെ മാസ്മരിക പ്രഭയിൽ തലസ്ഥാനം; സച്ചിനും മോഹൻലാലും ഒരേ വേദിയിൽ അണിനിരന്നപ്പോൾ താരസമ്പുഷ്ടമായി കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദങ്ങൾക്കെല്ലാം താൽക്കാലിക വിരാമമിട്ട് മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞു. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ കൈമാറിയ ദീപശിഖ ഒളിമ്പ്യന്മാരായ പി ടി ഉഷയും അഞ്ജു ബോബി ജോർജും ഗ്രീൻ ഫീൽഡിൽ തയ്യാറാക്കിയ കൂറ്റൻ ആട്ടവിളക്കിന്റെ തിരിയിൽ തെളിച്ചതോടെ ഗെയിംസിലേക്കു കേരളം മിഴിതുറന്നു.

ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ പുരുഷാരമാണ് എത്തിയത്. ചടങ്ങുകൾ ആരംഭിക്കുന്നതിനു മണിക്കൂറുകൾ മുമ്പുതന്നെ കാര്യവട്ടം സ്റ്റേഡിയം നിറഞ്ഞിരുന്നു. ഒളിമ്പിക്‌സിൽ പങ്കെടുത്ത മലയാളി താരങ്ങളാണ് ദീപശിഖ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ വേദിയിൽ സച്ചിൻ ടെൻഡുൽക്കറിനു കൈമാറിയത്. ഇത് സച്ചിൻ പി ടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനും കൈമാറി. ഇവർ ചേർന്നാണ് ദീപം തെളിച്ചത്.

വൈകുന്നേരം 5.30ന് സ്റ്റേഡിയത്തിൽ വ്യോമസേന പുഷ്പവൃഷ്ടി നടത്തി. ഇതെത്തുടർന്ന് ആർമിയുടെ ബാൻഡ് ഡിസ്‌പ്ലേ നടന്നു. ഇതിനു പിന്നാലെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്. നാല്പത് പേർ അണിനിരന്ന ശംഖനാദം, കരുണാമൂർത്തിയുടെ നേതൃത്വത്തിൽ 80 പേർ അണിനിരന്ന തകിൽവാദ്യം, മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 101 പേർ അണിനിരന്ന ചെണ്ടമേളം എന്നിവയും ആസ്വാദകർക്കു മറക്കാനാകാത്ത അനുഭവമായി.

വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റും ഇതിനു പിന്നാലെ നടന്നു. കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡാണ് ആദ്യം അണിനിരന്നത്. തുടർന്ന് കഴിഞ്ഞ ചാമ്പ്യന്മാരായ സർവീസസ് അണിനിരന്നു. പിന്നാലെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിലെ കായികതാരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. ഏറ്റവുമൊടുവിലാണ് ആതിഥേയരായ കേരളം എത്തിയത്. ഒളിമ്പ്യൻ പ്രീജ ശ്രീധരനാണ് കേരളത്തെ നയിച്ചത്. എല്ലാ സംസ്ഥാനത്തെയും കായികതാരങ്ങൾക്കു കൈവീശി അഭിവാദ്യമർപ്പിച്ച കാണികൾ കേരളം എത്തിയതോടെ നിലയ്ക്കാത്ത കരഘോഷമാണ് ഉയർത്തിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ചത്.

സ്റ്റേഡിയത്തിൽ സ്ഥാപിച്ച കൂറ്റൻ സ്‌ക്രീനിൽ ഇടയ്ക്കിടെ സച്ചിൻ ടെൻഡുൽക്കറുടെ മുഖം തെളിഞ്ഞപ്പോൾ ആവേശത്തിന്റെ തിരമാലകൾ എങ്ങും അലയടിച്ചു.

മാർച്ച പാസ്റ്റിനെ തുടർന്ന് ഭാഗ്യചിഹ്നമായ അമ്മുവിനെ വേദിയിലേക്ക് ആനയിച്ചു. തീം സോംഗ് അവതരണത്തിനുപിന്നാലെയാണ് ഉദ്ഘാടന യോഗം നടന്നത്. ഇവിടെ വച്ചാണ് മേളയുടെ ഗുഡ്‌വിൽ അംബാസഡറായ സച്ചിൻ ടെൻഡുൽക്കർ ദീപശിഖ കായികതാരങ്ങളായ പി ടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർക്ക് കൈമാറിയത്. ഇവർ ചേർന്ന് ഗെയിംസിന് ആരംഭം കുറിച്ചുകൊണ്ട് വിളക്കുതെളിച്ചു.

കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യനായിഡുവാണ് കായികമേള ഉദ്ഘാടനം ചെയ്തത്. കേരളീയർക്ക് ആവോളം പ്രശംസ ചൊരിഞ്ഞാണ് വെങ്കയ്യ നായിഡു ഉദ്ഘാടന പ്രസംഗം നടത്തിയത്. കേരളത്തിന്റെ അച്ചടക്കത്തെയും ആത്മസമർപ്പണത്തെയും പുകഴ്‌ത്തിയാണ് നായിഡു സംസാരിച്ചത്. കേരളത്തിന്റെ അഭിമാനമായി മാറാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് കഴിയുമെന്നും നായിഡു പറഞ്ഞു. മോദി സർക്കാർ ജനങ്ങളെ വികസനത്തിലേക്ക് നയിക്കുമെന്നും കേരളമുൾപ്പെടെയുള്ളവർ ടീം ഇന്ത്യയായി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വാഗതം പറഞ്ഞു. മേളയെ കായിക കേരളത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണം എന്നാണ് സർക്കാർ കരുതുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പരിപാടിക്ക് എല്ലാവരുടെ ഭാഗത്തുനിന്നും വലിയ പിന്തുണ നൽകി. തുടർന്നുള്ള പ്രവർത്തനങ്ങൾക്കും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ദേശീയ ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസിഡർ സച്ചിന് കായിക കേരളത്തിന്റെ നന്ദിയും അദ്ദേഹം അറിയിച്ചു.

മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എസ് രാമചന്ദ്രൻ അദ്ധ്യക്ഷനായി. കേന്ദ്ര കായികമന്ത്രി സർബാനന്ദ സോനോവാളും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിനു തൊട്ടുപിന്നാലെ ആകാശത്തു വർണങ്ങൾ വാരിവിതറി വെടിക്കെട്ടുമുണ്ടായി.

ഉദ്ഘാടനച്ചടങ്ങുകൾക്കും ദീപശിഖ തെളിച്ചതിനുംശേഷമാണ് മോഹൻലാലിന്റെ നേതൃത്വത്തിൽ കലാവിരുന്ന് ലാലിസം അരങ്ങേറിയത്. കേരളത്തിലെ പിന്നിട്ട യുദ്ധങ്ങളെ അനുസ്മരിക്കുന്ന വാർ ക്രൈ എന്ന ഷോയിൽ മോഹൻലാൽ കുഞ്ഞാലിമരയ്ക്കാറായി അവതരിച്ചു. 

ലാലിസം ഇന്ത്യ സിംഗിഗ് എന്നു പേരിട്ടിരിക്കുന്ന മോഹൻലാൽ ഷോയിൽ 1931 മുതൽ 1980 വരെയുള്ള സിനിമാഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സംഗീത വിരുന്നാണ് ഉള്ളത്. പ്രശസ്ത പിന്നണിഗായകരായ ഹരിഹരൻ, അൽക്ക യാഗ്‌നിക്, കാർത്തിക്, എം ജി ശ്രീകുമാർ, സുജാത എന്നിവരുടെ പാട്ടുകളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലെ പാട്ടുകൾ കോർത്തിണക്കിയാണ് ഷോ.

കലാപരിപാടികളുടെ റിഹേഴ്‌സൽ കഴിഞ്ഞ ദിവസം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്നു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരും പൊലീസ് ഉദ്യോഗസ്ഥരും ഇന്ത്യൻ ആർമിയും ഉൾപ്പെടെയുള്ളവർ റിഹേഴ്‌സലിൽ പങ്കെടുത്തിരുന്നു. സംവിധായകൻ ടി കെ രാജീവ്കുമാറിന്റെ നേതൃത്വത്തിൽ ആറായിരത്തോളം കലാകാന്മാരാണ് ഉദ്ഘാടനത്തിനു ദൃശ്യവിസ്മയമൊരുക്കുന്നത്. കേരളത്തിന്റെ തനതു കലാരൂപങ്ങളും വാദ്യമേളങ്ങളും വേദിയിലെത്തും. ഒപ്പം ആർമി ബാൻഡ് ഉൾപ്പെടെയുള്ളവരും.

മത്സരങ്ങൾക്കു ഞായറാഴ്ച തുടക്കമാകും. ഏഴ് ജില്ലകളിലായി 29 വേദികളാണ് കായികമാമാങ്കത്തിന് ഒരുങ്ങിയിട്ടുള്ളത്. പതിനായിരത്തോളം താരങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 3500ഓളം ഓഫീഷ്യൽസും എത്തുന്നുണ്ട്. ഗെയിംസ് നിയന്ത്രിക്കാൻ നാലായിരത്തോളം വളന്റിയർമാരുമുണ്ടാകും. 14 ദിവസംകൊണ്ട് 32 മത്സരയിനങ്ങളാണ് അരങ്ങേറുന്നത്.

നീന്തൽ, അത്‌ലറ്റിക്‌സ്, ബീച്ച് ഹാൻഡ്‌ബോൾ, സൈക്ക്‌ലൂങ്, ജിംനാസ്റ്റിക്‌സ്, ഹാൻഡ്‌ബോൾ, കബഡി, ഖോഖോ, നെറ്റ്‌ബോൾ, ഷൂട്ടിങ്, സ്‌ക്വാഷ്, തായ്‌ക്കൊണ്ടോ, വുഷു, ട്രയാത്തലൺ, ടെന്നീസ് ഇനങ്ങൾ തിരുവനന്തപുരം ജില്ലയിലാണ് നടക്കുക. ഗെയിംസ് വില്ലേജും തലസ്ഥാനത്താണ്. റഗ്‌ബി, ഹോക്കി എന്നിവ കൊല്ലത്തും യാട്ടിങ്, ടേബിൾ ടെന്നീസ്, ലോൺേബാൾ, ഫെൻസിങ്, ബാഡ്മിന്റൺ, അമ്പെയ്ത്ത് എന്നീ ഇനങ്ങൾ കൊച്ചിയിലുമാണ് നടക്കുന്നത്. റസലിങ്, ബാസ്‌കറ്റ്‌ബോൾ എന്നിവ കണ്ണൂരിലും ഷൂട്ടിങ്(ട്രാപ്പ് ആൻഡ് സ്‌കീറ്റ്), വെയ്റ്റ്‌ലിഫ്റ്റിങ്, ജൂഡോ, വനിതാ ഫുട്‌ബോൾ, ബോക്‌സിങ് എന്നിവ തൃശ്ശൂരിലും നടക്കും.

വോളിബോൾ, ഫുട്‌ബോൾ, ബീച്ച് വോളിബോൾ എന്നിവയാണ് കോഴിക്കോട്ട് അരങ്ങേറുന്നത്. റോവിങ്, കനോയിങ്, കയോക്കിങ് എന്നിവ ആലപ്പുഴയിൽ നടക്കും.ഫെബ്രുവരി 14ന് കാര്യവട്ടത്തു തന്നെയാണ് സമാപനസമ്മേളനവും.

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇടത് സാംസ്‌കാരിക മൂലധനത്തിൽ കഞ്ഞി കുടിക്കുന്ന മാളികപ്പുറത്തമ്മയുടെ അയൽക്കൂട്ട മീറ്റിങ്ങിലെ അസ്വസ്ഥത; ദീപ പങ്കെടുക്കുന്നത് കൂടിപ്പോയാൽ ആർത്തവ-ഡിവൈഎഫ്ഐ സെമിനാറുകളിൽ; രമ്യ പങ്കെടുത്തത് രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയുടെ ഉന്നത വേദികളിലും; കണ്ണിലെ കമ്പെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാൻ മത്സരിക്കുന്ന സ്ഥിരം കപട: ആലത്തൂരിലെ രമ്യാ ഹരിദാസിനെ ചൊറിയാനെത്തി കിട്ടിയത് എട്ടിന്റെ പണി; ദീപാ നിശാന്തിന്റെ പോസ്റ്റിൽ തിരിച്ചടിച്ച് സോഷ്യൽ മീഡിയ
ആലത്തൂരിൽ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് ഓർക്കണമെന്ന് ദീപ നിശാന്ത്; കോപ്പിയടിച്ചല്ല രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതെന്ന് കെഎസ് യു; കോപ്പിയടിക്കൽ ഒരു കലയും അത് പാട്ടുപാടുന്നതിനേക്കാൾ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു; ആലത്തൂരിലെ ജനങ്ങൾക്ക് ഒരു കോപ്പിയടിക്കാരിയുടെ സർട്ടിഫിക്കറ്റും വേണ്ടെന്ന് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്; ആലത്തൂർ സ്ഥാനാർത്ഥിയെ പരിഹസിച്ച ദീപ നിശാന്തിനെ വീണ്ടും 'ദീപ'യടി ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ
സ്ഥാനാർത്ഥികളിൽ കൊലക്കേസ് പ്രതി, ഭൂമാഫിയക്കാരൻ, പെരുംകള്ളൻ ഒക്കെ ഉണ്ടായിട്ടും ടീച്ചർ വിമർശിക്കാൻ കണ്ടെത്തിയ സ്ഥാനാർത്ഥി കൊള്ളാം; മനസ്സ് ഒന്ന് ഒന്ന് ചുരണ്ടിനോക്ക്.. സവർണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം; ദീപാ നിശാന്തിന്റെ പോസ്റ്റിലെ പെൺകുട്ടിയുടെ കമന്റ് വൈറൽ; പേരാമംഗലത്തെ എന്റെ പാർട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ലെന്ന് പരിഹസിച്ച് അനിൽ അക്കരെ; മറ്റുള്ളവർ പറയുന്നത് തന്റെ ആശയപോരാട്ടത്തെ ബാധിക്കില്ലെന്ന് രമ്യാ ഹരിദാസും; ആലത്തൂർ വിവാദം കൊഴുക്കുന്നു
ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നാടോടി പെൺകുട്ടിയെയും യുവാവിനെയും മുംബൈയിൽ നിന്നും കണ്ടെത്തി; കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതി മുഹമ്മദ് റോഷനെയും അറസ്റ്റു ചെയ്ത് കേരളാ പൊലീസ് സംഘം; നാട്ടിലെത്തിച്ച ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യലിന് വിധേയനാക്കും; പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കും; ഇരുവരും മഹാരാഷ്ട്രയിൽ എത്തിയത് നാല് ദിവസം മുമ്പ്
പണ്ടത്തെ സുകുമാരൻ നായരല്ല... ഇപ്പോഴത്തേത്; ആചാര സംരക്ഷണത്തിനായി നട്ടെല്ല് നിവർത്തി രംഗത്തെത്തിയതോടെ ജനറൽ സെക്രട്ടറി എന്തു പറഞ്ഞാലും കേൾക്കാൻ അണികളും തയ്യാർ; മാവേലിക്കര യൂണിയൻ പെട്ടുപോയത് വോട്ട് ചോദിച്ച് ഓഫീസിൽ എത്തിയാലും ഇടത് സ്ഥാനാർത്ഥികളെ ഇരിക്കാൻ സമ്മതിക്കരുതെന്ന ഉത്തരവ് പാലിക്കാതെ പോയതിന്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഒഴികെ ബാക്കിയെല്ലായിടത്തും യുഡിഎഫിനെ പിന്തുണക്കാൻ ജനറൽ സെക്രട്ടറി നിർദ്ദേശം നൽകിയതായും വെളിപ്പെടുത്തൽ
വാറ്റുകാരി തീറ്റിപോറ്റിയ വയറൻ സെൽവനും കുട്ടിച്ചാത്തൻ ചന്തുവും; വയറു നിറയെ തീറ്റ കിട്ടിയപ്പോൾ സെൽവൻ എണ്ണം പറഞ്ഞ ഗുണ്ടയായി; പട്ടം കൽപ്പനയിൽ രാത്രി സിനിമയ്‌ക്കെത്തിയപ്പോൾ വെട്ടി നുറുക്കി കൊന്നത് ഷാജിയുടെ ഓർഗനൈസ്ഡ് ക്രൈം; സെൽവന്റെ മൃതദേഹം ചുമന്നു കൊണ്ടു പോകുമ്പോൾ തുന്നിച്ചേർത്ത തല ഇരുവശത്തേക്കും ആടുന്നുണ്ടായിരുന്നു: പാർക്കിന് അപ്പുറവും ഇപ്പുറവുമായി രണ്ട് ഗുണ്ടാലോകങ്ങൾ; കുത്തിതിരിപ്പ് രായപ്പന്റെ ഗുണ്ടുകാട് പോസറ്റ് ചർച്ചയാക്കുമ്പോൾ
ഗുണ്ടാപകയിൽ ആരോരുമില്ലാതെ അനാഥയായത് കേൾവിശക്തിയും സംസാരശേഷിയും കുറഞ്ഞ സീമ; പ്രണയിനിയെ സഹോദരിമാരുടെ എതിർപ്പ് അവഗണിച്ച് മിന്നുകെട്ടിയതോടെ ഗുണ്ടാപണി വിട്ട് ഓട്ടോക്കാരനായി; പത്തുകൊല്ലത്തെ ഊരുവിലക്കിനെ മറികടന്ന് വീണ്ടും കുടുംബത്തിലെത്തിയത് ജീവിക്കാനുള്ള മോഹം കലശലായപ്പോൾ; അനിയുടെ ജീവനെടുത്തത് പഴയ പ്രതികാരം തന്നെ; ജീവനേയും ഞങ്ങൾ ഇതു പോലെ കിടത്തുമെന്ന് പൊലീസിനെ വെല്ലുവിളിച്ച് മറുവിഭാഗം; ഗുണ്ടൂകാട്ടിലെ കൊലപാതകം തിരുവനന്തപുരത്തെ വീണ്ടും ചോരക്കളമാക്കും
വിവാഹമോചനത്തോടെ കാവ്യയും ദിലീപും കൂടുതലായി അടുക്കുന്നുവെന്ന് മഞ്ജുവിന് വ്യക്തമായി; കൂട്ടുകാരികളായ ഭാവനയോടും സംയുക്തയോടും ശ്വേതയോയും പൂർണിമയോടും കാര്യങ്ങളെല്ലാം പങ്കുവച്ചു; കാവ്യയുമായും ദിലീപുമായും കൂടുതൽ അടുപ്പമുള്ള ഭാവനയെ എല്ലാം അറിയാൻ ചുമതലപ്പെടുത്തി; മഞ്ജുവാര്യർ നൃത്തം അവതരിപ്പിക്കുന്നതും ശ്രീകുമാർ മേനോനുമായുള്ള അടുപ്പത്തിലൂടെ ബച്ചന്റെ പരസ്യ ചിത്രത്തിലേക്ക് എത്തുന്നതും വിവാദങ്ങളെ തുടർന്ന്; പല്ലിശ്ശേരി പരമ്പര തുടരുന്നു
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
സെക്‌സ് വീഡിയോ ചാറ്റ് ചെയ്തിട്ടുണ്ടോ ? എങ്കിൽ ഇതും കൂടി കണ്ടോളൂ ! സമൂഹ മാധ്യമത്തിലെ ചതിക്കുഴികൾ ഓർമ്മിപ്പിച്ച് 'ഗോഡ്‌സ് ഐ' ഹ്രസ്വചിത്രം; അവതരണ ശൈലിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കുറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനാളുകൾ; 'ദൈവത്തിന്റെ കണ്ണുകൾ' തുറക്കുമ്പോൾ കാണുന്നതിങ്ങനെ
വിവാഹമോചനത്തോടെ കാവ്യയും ദിലീപും കൂടുതലായി അടുക്കുന്നുവെന്ന് മഞ്ജുവിന് വ്യക്തമായി; കൂട്ടുകാരികളായ ഭാവനയോടും സംയുക്തയോടും ശ്വേതയോയും പൂർണിമയോടും കാര്യങ്ങളെല്ലാം പങ്കുവച്ചു; കാവ്യയുമായും ദിലീപുമായും കൂടുതൽ അടുപ്പമുള്ള ഭാവനയെ എല്ലാം അറിയാൻ ചുമതലപ്പെടുത്തി; മഞ്ജുവാര്യർ നൃത്തം അവതരിപ്പിക്കുന്നതും ശ്രീകുമാർ മേനോനുമായുള്ള അടുപ്പത്തിലൂടെ ബച്ചന്റെ പരസ്യ ചിത്രത്തിലേക്ക് എത്തുന്നതും വിവാദങ്ങളെ തുടർന്ന്; പല്ലിശ്ശേരി പരമ്പര തുടരുന്നു
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
കേരളം യുഡിഎഫിനൊപ്പമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും; തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോട്ടയത്തും ത്രികോണ പോര് തീപാറും; തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും അട്ടിമറിക്ക് പ്രാപ്തിയുള്ളവർ; കോട്ടയത്തും തോമസ് ഞെട്ടിച്ചേക്കും; ഇടതിന് പാലക്കാട് വ്യക്തമായ മുൻതൂക്കം; സിപിഎമ്മിന് നേരിടേണ്ടി വരിക കടുത്ത മത്സരം; മലബാറിലെ ലീഗ് കോട്ടകൾ തകരില്ല; കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അമിത് ഷായെ സ്വാധീനിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് ഇങ്ങനെ
പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാൽ ഒപ്പം കൂടി അവസരങ്ങൾ ഒരുക്കി ചിത്രങ്ങൾ പകർത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവിൽ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടിൽ എത്തിയും ഭീഷണിപ്പെടുത്തും; തേൻകെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമ മാനം പോയാൽ പോകട്ടെ എന്നുവെച്ച് പരാതി നൽകിയപ്പോൾ; ഷമീനയുടെ കഥകൾ കേട്ടു ഞെട്ടി പൊലീസുകാരും
'യു ഷുഡ് ഇമ്മീഡിയറ്റ്‌ലി ആസ്‌ക് ദി ഓഫീസർ..വാട് സ്റ്റെപ്പ് ഹീ ഹാഡ് ടേക്കൺ തെൻ? ഐ നീഡ് ടു നോ': ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ പഴയ കമ്മീഷണർ സ്‌റ്റൈലിൽ ചോദ്യം ചെയ്ത് സുരേഷ് ഗോപി എംപി; ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്നും കൃത്യമായ മറുപടി കിട്ടും വരെ പെൺകുട്ടിയുടെ വീട്ടിൽ തുടരുമെന്നും എംപി; വീഡിയോ വൈറലാകുന്നു; കേസിൽ നാലുപ്രതികൾക്കെതിരെ പോക്‌സോ ചുമത്തി
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...