Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗെയിംസിൽ ഇനി ചീഫ് സെക്രട്ടറിയുടെ മേൽനോട്ടം; കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ചീഫ് സെക്രട്ടറിക്ക് മന്ത്രി തിരുവഞ്ചൂരിന്റെ നിർദ്ദേശം; ഓണാഘോഷമല്ല ദേശീയ ഗെയിംസാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് ജിജി തോംസൺ

ഗെയിംസിൽ ഇനി ചീഫ് സെക്രട്ടറിയുടെ മേൽനോട്ടം; കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ചീഫ് സെക്രട്ടറിക്ക് മന്ത്രി തിരുവഞ്ചൂരിന്റെ നിർദ്ദേശം; ഓണാഘോഷമല്ല ദേശീയ ഗെയിംസാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് ജിജി തോംസൺ

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങുകൾക്ക് ചീഫ് സെക്രട്ടറി ജിജി തോംസൺ നേരിട്ട് മേൽനോട്ടം വഹിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇത്. അതിനിടെ ദേശീയ ഗെയിംസിലെ കണക്കുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കത്തയച്ചു.

രണ്ട് കത്തുകളാണ് ചീഫ് സെക്രട്ടറിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണന് അയച്ചത്. ദേശീയ ഗെയിംസിലെ എല്ലാ കണക്കുകളും ഗെയിംസ് അവസാനിച്ച് രണ്ട് ദിവസത്തിനകം ഓഡിറ്റ് ചെയ്യണം. ഇതിന് അക്കൗണ്ടന്റെ ജനറലിന്റെ സഹായം വേണമെങ്കിൽ തേടണമെന്നും നിർദ്ദേശിച്ചു. സമാപന ചടങ്ങിൽ പിഴുണ്ടാകരുതെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു. ഉദ്ഘാടന ചടങ്ങുൾപ്പെടെയുള്ളവയുടെ നടത്തിപ്പിൽ വലിയ വീഴ്ച പറ്റിയതിലെ അതൃപ്തി ചീഫ് സെക്രട്ടറി മറച്ചുവച്ചില്ല. സമാപന ചടങ്ങിലെങ്കിലും തെറ്റുകൾ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകി.

ഓണാഘോഷം പോലെ ഉദ്ഘാടന ചടങ്ങ് നടത്തിയെന്നാണ് വിമർശനം. ഉദ്ഘാടന ചടങ്ങിന് സമയ ക്ലിപ്തത വേണമെന്ന് നിബന്ധനയുണ്ട്. എന്നാൽ അത് പാലിക്കപ്പെട്ടില്ല. വലിച്ചിഴച്ച് കൊണ്ടു പോയി. ഇതാണ് ചടങ്ങ് അലങ്കോലമാക്കാൻ കാരണമെന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തൽ. സമയ ക്ലിപ്ത പാലിച്ച് സമാപന ചടങ്ങ് നടത്താനാണ് നിർദ്ദേശം. എല്ലാ കാര്യങ്ങളിലും തന്റെ മേൽനോട്ടം ഉണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറിയുടെ അറിയിപ്പ്. നാളെ മുതൽ ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങും.

കായികതാരങ്ങൾക്ക് പ്രാധാന്യം നൽകി സമാപന ചടങ്ങ് നടത്തണം. ഉദ്ഘാടനത്തിൽ താരങ്ങളെ അവഗണിച്ചു. ഇതൊന്നും സമാപന ചടങ്ങിൽ ആവർത്തിക്കരുതെന്നാണ് നിർദ്ദേശം. അനാവശ്യ ചെലവുകൾ വരാനും പാടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതിനിടെ സമാപന ചടങ്ങ് ചെലവ് കുറച്ച് ചിട്ടയോടെ നടത്തണമെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജിജി തോംസണ് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ കണക്കുകളും പരിശോധിക്കുകയും വേണം.

ഉദ്ഘാടന ചടങ്ങിലെ പരിപാടികൾ മതിയായ പരിശീലനം നടത്താതെയാണ് അവതരിപ്പിച്ചതെന്ന് യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി ജിജി തോംസൺ വ്യക്തമാക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങുകൾക്കായി മുടക്കിയ തുക വളരെക്കൂടുതലെന്നും ജിജി തോംസൺ പറഞ്ഞു. സമാപന സമ്മേളനത്തിൽ ഇത്തരം പിഴവുകൾ ആവർത്തിക്കരുതെന്നും ജിജി തോംസൺ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മതിയായ പരിശീലനമില്ലാത്തതിനാലാണ് ലിപ്പ് മൂവ്‌മെന്റിൽ പിഴവുകൾ വന്നതെന്നും വിശദീകരിച്ചു.

എന്നാൽ കഴക്കൂട്ടത്തിന്റെ മേളയായാണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടഘങ്ങ് നടന്നത്. പാസ് വിതരണത്തിൽ നിയന്ത്രണങ്ങൾ ഇല്ലായിരുന്നു. ചിലർ അതിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയോട് പരാതി പറഞ്ഞു. പാസ് വിതരണത്തിലെ അപാകതകളിൽ ചീഫ് സെക്രട്ടറി കടുത്ത അതൃപ്തി അറിയിച്ചു. ഇതിന് മറുപടിയായാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളെ വിമർശിച്ച് ഉദ്യോഗസ്ഥർ നിലപാട് എടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP