Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാവ്യാമാധവന്റെ മോഹം സച്ചിൻ തെണ്ടുൽക്കർ സാധിച്ചു കൊടുക്കുമോ? കൂട്ടയോട്ടത്തിൽ സച്ചിനൊപ്പം ഓടാനുള്ള മോഹം മറച്ചുവയ്ക്കാതെ നടി

കാവ്യാമാധവന്റെ മോഹം സച്ചിൻ തെണ്ടുൽക്കർ സാധിച്ചു കൊടുക്കുമോ? കൂട്ടയോട്ടത്തിൽ സച്ചിനൊപ്പം ഓടാനുള്ള മോഹം മറച്ചുവയ്ക്കാതെ നടി

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ സംഘാടനത്തിന്റെ ഭാഗമായുള്ള കൂട്ടയോട്ടമായ റൺ കേരള റണ്ണിൽ സച്ചിൻ തെൻഡുൽക്കറിനൊപ്പം ഓടണമെന്നു വലിയ ആഗ്രഹമുണ്ടെന്നു നടി കാവ്യ മാധവൻ. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനിൽനിന്നു സിഡി ഏറ്റുവാങ്ങി റൺ കേരള റൺ തീം സോങ് പ്രകാശനം ചെയ്യുകയായിരുന്നു കാവ്യ.

കൂട്ടയോട്ടം നടക്കുന്ന 20നു താൻ ചെന്നൈയിൽ ആയതിനാൽ എത്താൻ സാധിക്കുമോയെന്നു സംശയമുണ്ടെന്നും കാവ്യ പറഞ്ഞു. തിരക്കുകൾ മാറ്റിവച്ച് എന്തുവന്നാലും കൂട്ടയോട്ടത്തിനു തലസ്ഥാനത്ത് എത്തണമെന്നു തിരുവഞ്ചൂർ പറഞ്ഞപ്പോൾ പരമാവധി ശ്രമിക്കാമെന്നു കാവ്യ ഉറപ്പു നൽകി. എന്തുവന്നാലും ക്രിക്കറ്റ് ഇതിഹാസത്തോടൊപ്പം ഓടാമെന്ന് കണക്കൂട്ടിയാണ് കാവ്യ മടങ്ങിയത്.

20ന് രാവിലെ 10.30 ന് സെക്രട്ടേറിയറ്റ് നടയിൽ നിന്നും ആരംഭിക്കുന്ന റൺ കേരളാ റണ്ണിൽ സച്ചിൻ തെണ്ടുൽക്കർ പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സച്ചിനൊപ്പം കൂട്ടയോട്ടത്തിന്റെ ഭാഗമാകും. സെക്രട്ടേറിയറ്റ് നടയിൽ നിന്നും ആരംഭിച്ച് കന്റോൺമെന്റ് ഗേറ്റിനു മുന്നിലൂടെ സെൻട്രൽ സ്‌റ്റേഡിയത്തിലേക്കാണ് ഇതിനുള്ള വഴി നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ പ്രമുഖരെല്ലാം ഇതിൽ അണി ചേരുമെന്നും പൊതുജനങ്ങൾക്കും ഇതിൽ പങ്കാളികളാകാൻ അവസരമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തോടെയാണ് അന്ന് ചടങ്ങുകൾ അവസാനിക്കുന്നത്. കേരളത്തിന്റെ ഉത്സവമായി ദേശീയ ഗെയിംസിനെ മാറ്റാൻ എല്ലാ ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. കാവ്യമാധവനേയും സെക്രട്ടറിയേറ്റിന് മുന്നിലെ വിഐപി ഓട്ടത്തിനാണ് കായിക മന്ത്രി ക്ഷണിച്ചിരിക്കുന്നത്.

റൺ കേരളാ റണ്ണിന്റെ തീം സോങ്ങിന് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, എം.എ. വാഹിദ് എംഎൽഎ തുടങ്ങിയവരും സന്നിഹിതരായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി ഒ.എൻ.വി. കുറുപ്പാണ് അകലങ്ങളിൽനിന്ന് അകലങ്ങളിലേക്ക് ഇതിലേ പായുക നമ്മൾ.. എന്നു തുടങ്ങുന്ന ഗാനം എഴുതിയത്. പ്രശസ്ത ഗായകൻ ഹരിചരണും സംഘവും ചേർന്ന് ആലപിക്കുന്നു. വാതിലിൽ ആ വാതിലിൽ..., മഴയിൽ പൂ മഴയിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാള ഗാനങ്ങളിലൂടെയും കാവ്യതലൈവൻ എന്ന തമിഴ് ചിത്രത്തിലെ ഗാനങ്ങളിലൂടെയും ഹരിചരൺ ശ്രദ്ധേയനാണ്.

അഴലിന്റെ ആഴങ്ങളിൽ... ആലപിച്ച നിഖിൽ മാത്യു, കസിൻസ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യാസിൻ നിസാർ, ജിതിൻ എന്നിവരാണ് ഒപ്പം പാടിയത്. ഏതു പ്രായത്തിലുള്ളവർക്കും ആസ്വദിക്കാനും ഏറ്റുപാടാനും സാധിക്കുന്ന ഈണമാണു തീം സോങ്ങിന്. 20നു രാവിലെ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ഈ ഗാനം ഉയരും. ഗാനം റൺ കേരള റണ്ണിന്റെ വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP